Activate your premium subscription today
തൊടുപുഴ ∙ രാജകുമാരി കജനാപ്പാറയിലെ അരമനപ്പാറ എസ്റ്റേറ്റിൽ നിന്നു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. കുട്ടിയെ മാതാവ് കൊലപ്പെടുത്തി കുഴിച്ചിട്ടതാണെന്ന് ചോദ്യം ചെയ്യലിൽ നിന്ന് വ്യക്തമായതായി രാജാക്കാട് പൊലീസ് അറിയിച്ചു. പ്രതി ജാർഖണ്ഡ് സ്വദേശിനിയായ പൂനം സോറന്റെ (21) അറസ്റ്റ് രേഖപ്പെടുത്തി.
നെടുമ്പാശേരി/ കൊണ്ടോട്ടി ∙ ഗൾഫ് എയർ വിമാനത്തിൽ ബഹ്റൈനിൽ നിന്നെത്തിയ 11 മാസം പ്രായമായ കുഞ്ഞ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരിച്ചു. ഇന്നലെ പുലർച്ചെ നെടുമ്പാശേരിയിലെത്തിയ വിമാനത്തിലാണു സംഭവം.
തൃശൂർ∙ ഒരു ദിവസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം റെയിൽവേ സ്റ്റേഷനിൽ ബാഗിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെ തൃശൂർ റെയിൽവേ സ്റ്റേഷന്റെ മേൽപാലത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അനാഥമായ നിലയിൽ ബാഗ് ഇരിക്കുന്നത് കണ്ട് സ്റ്റേഷനിലെ ജീവനക്കാർ റെയിൽവേ പൊലീസിനെ അറിയിച്ചു. പരിശോധനയിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.
കോഴിക്കോട് ∙ താമരശ്ശേരി ഗവ. ആശുപത്രിയിൽ നിന്നു വേണ്ടത്ര പരിചരണം ലഭിക്കാത്തതിനെ തുടർന്ന് നവജാത ശിശു മരിച്ചെന്ന പരാതിയിൽ ജില്ലാ മെഡിക്കൽ ഓഫിസറുടെ അന്വേഷണ റിപ്പോർട്ടിൽ തുടർ നടപടികൾ വൈകുന്നു. പുതുപ്പാടി സ്വദേശി ബിന്ദുവിന്റെ പരാതിയിൽ കഴിഞ്ഞ 19ന് അഡിഷനൽ ഡിഎംഒ ഡോ. ടി.മോഹൻദാസിന്റെ നേതൃത്വത്തിൽ മൂന്നംഗ
ഫരീദാബാദ്∙ ഹരിയാനയിൽ നവജാത ശിശുവിന്റെ മൃതദേഹം ചുറ്റുമതലിന്റെ ഗ്രില്ലിൽ തുളച്ച നിലയിൽ കണ്ടെത്തി. ഹരിയാനയിലെ അജ്റോണ്ട ഗ്രാമത്തിലാണു സംഭവം. ഇന്ന് രാവിലെ നാട്ടുകാരാണ് പ്രദേശത്തെ ഒരു വീടിന്റെ ചുറ്റുമതിലിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ ഉപേക്ഷിക്കുന്നതിനു മുൻപ് മനഃപൂർവം കൊലപ്പെടുത്തിയതാണോഅതോ ഗ്രില്ലിൽ
മുംബൈ ∙ ഏപ്രിൽ- ഒക്ടോബർ കാലയളവിൽ സംസ്ഥാനത്ത് 4,872 നവജാതശിശുക്കൾ മരിച്ചതായി സംസ്ഥാന സർക്കാർ നിയമസഭയെ അറിയിച്ചു. പ്രതിദിനം ശരാശരി 23 മരണങ്ങളാണ് നടന്നതെന്ന് ആരോഗ്യമന്ത്രി താനാജി സാവന്ത് പറഞ്ഞു. 795 ശിശുക്കൾ മരിച്ചത് ശ്വാസകോശ സംബന്ധമായ അസുഖം മൂലമാണ്. മുംബൈ, താനെ, സോലാപുർ, അകോള, നന്ദുർബാർ
ഫ്ളോറിഡ∙ ഫ്ളോറിഡയിൽ അടച്ചിട്ട കാറിനുള്ളിൽ അഞ്ച് മണിക്കൂറോളം അകപ്പെട്ട 10 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. അനാസ്ഥയ്ക്ക് കെയർ ടേക്കറായ ജുവലിനെ പൊലീസ് അറസ്റ്റ് ചെയ്തു.......
ആലപ്പുഴ∙ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവത്തെത്തുടര്‍ന്ന് ഇരട്ടക്കുട്ടികള്‍ മരിച്ചു. ഹരിപ്പാട് മഹാദേവികാട് സ്വദേശികളായ ദമ്പതികളുടെ ഇരട്ടക്കുട്ടികളാണ് മരിച്ചത്. അമ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. മരണത്തെക്കുറിച്ച് ഇതുവരെ പരാതി നല്‍കിയിട്ടില്ല. മെഡി.കോളജ് സൂപ്രണ്ട് റിപ്പോര്‍ട്ട്
കൊച്ചി∙ മൂവാറ്റുപുഴയിലെ സബൈൻ ആശുപത്രിയിൽ ഡോക്ടർക്കും സിഇഒയ്ക്കും മർദനം. ഗർഭസ്ഥശിശു മരിച്ചതിൽ ആശുപത്രി അധികൃതരുടെ അനാസ്ഥ ആരോപിച്ചാണ് മർദനം. സംഭവത്തിൽ 15 പേർക്കെതിരെ കേസെടുത്തു. ഇന്നലെ വൈകിട്ടോടെയാണ് ആക്രമണം നടന്നത്. നേരത്തെ തന്നെ അഡ്മിറ്റാകാൻ യുവതിയോടെ പറഞ്ഞിരുന്നു. എന്നാൽ മൂന്നു ദിവസം കഴിഞ്ഞേ
ന്യൂഡൽഹി ∙ ആഗോള വിശപ്പ് സൂചികയിൽ (ജിഎച്ച്ഐ) ഇന്ത്യ വീണ്ടും താഴേയ്ക്ക്. കുട്ടികളുടെ പോഷകാഹാരക്കുറവിൽ 19.3 ശതമാനവുമായി ലോകത്ത് ഒന്നാം സ്ഥാനത്തുമാണ്. 121 രാജ്യങ്ങളിലെ ദേശീയ, പ്രാദേശിക തലത്തിലുള്ള ആഹാര ലഭ്യത കണക്കിലെടുത്തുള്ള സൂചികയിൽ ഇന്ത്യ 29.1 സ്കോറുമായി 107–ാം സ്ഥാനത്താണ്.
Results 1-10 of 24