Activate your premium subscription today
അമ്മ അടുത്തുണ്ടെങ്കിലും കുട്ടിയാനകളുടെ കുസൃതികൾക്ക് കുറവുണ്ടാകില്ല. അത്തരത്തിൽ രസകരമായ നിരവധി വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഇക്കൂട്ടത്തിൽ പുതിയൊരു ദൃശ്യം കൂടി എത്തിയിരിക്കുകയാണ്
കൂട്ടംതെറ്റിയ കുട്ടിയാന സഹായം തേടി ഒാടിയെത്തിയത് വനപാലകരുടെ അടുത്തേക്ക്. അസമിലെ കാസിരംഗ ദേശീയോദ്യാനത്തിലാണ് ഹൃദയസ്പർശിയായ സംഭവം അരങ്ങേറിയത്.
ആപത്തിൽ സഹായിച്ചവരോട് മൃഗങ്ങൾക്ക് ഒരു പ്രത്യേക നന്ദിയും സ്നേഹവും ഉണ്ടാവും. അക്കാര്യത്തിൽ മനുഷ്യനെന്നോ യന്ത്രമെന്നോ ഉള്ള വ്യത്യാസമൊന്നും അവയ്ക്കില്ല. അത്തരത്തിൽ കാട്ടിലെ കുഴിയിൽ അകപ്പെട്ടുപോയ ഒരു കുട്ടിയാന തന്നെ സഹായിച്ച ജെസിബിയെ നന്ദി അറിയിക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഛത്തീസ്ഗഡിലെ റായിഗഡിൽ നിന്നും പുറത്തുവരുന്നത്.
കോയമ്പത്തൂർ ∙ അമ്മയെ പിരിഞ്ഞു തനിച്ചായ ആനക്കുട്ടിയെ ആനക്കൂട്ടത്തോടു ചേർക്കാനുള്ള ശ്രമം വിഫലമായി. കോയമ്പത്തൂർ ഫോറസ്റ്റ് ഡിവിഷൻ മധുക്കര റേഞ്ച് നവക്കര പിരിവിൽ റോന്ത് ജോലി ചെയ്തിരുന്നവരാണ് ഒരുമാസം പ്രായമായ ആനക്കുട്ടി തനിച്ചു നിൽക്കുന്നതു കഴിഞ്ഞ ദിവസം കണ്ടെത്തിയത്. പ്രാഥമിക ചികിത്സയ്ക്കു ശേഷം
പെരുമ്പാവൂർ ∙ കോടനാട് അഭയാരണ്യത്തിലെ കുഞ്ഞിപ്പെണ്ണ് എപ്പോഴും ഉറക്കമാണ്. പെറ്റമ്മയുടെ മുലപ്പാൽ കുടിക്കാത്തതിന്റെ ക്ഷീണമുണ്ട്. ഉറക്കമുണരുമ്പോൾ ഡോക്ടർമാർ നൽകുന്ന കരിക്കിൻ വെള്ളവും ഗ്ലൂക്കോസും കുടിക്കും. പിന്നെ അമ്മയുടെ സാന്നിധ്യത്തിനായി ചുറ്റും നോക്കും. കപ്രിക്കാട് മൈനർ ലിഫ്റ്റ് ഇറിഗേഷൻ പമ്പ് ഹൗസിനു
മണ്ണിനോട് പൊരുതി ജീവിക്കുന്ന, കാടിനോട് ചേർന്നു താമസിക്കുന്ന, മലയോരങ്ങളിൽ വസിക്കുന്ന മനുഷ്യർ ഇന്ന് ഏറ്റവും കൂടുതൽ പേടിക്കുന്നത് ആനയെന്ന നാൽക്കാലിയെയാണ്. എപ്പോൾ വേണമെങ്കിലും ജീവനും ജീവിതവും ഒരു തുമ്പിക്കൈയിൽ, അടിച്ചുടയ്ക്കപ്പെടാമെന്ന ബോധ്യത്തോടെ മലയോരവാസികൾ ഒരു അസാധാരണ ജീവിതം നയിക്കാൻ തുടങ്ങിയിട്ടു നാളുകളേറെയായി. ഓരോ ദിവസവുമെന്ന വണ്ണം കാട്ടാനക്കലിയുടെ കഥകൾ നമുക്കു മുന്നിലെത്തുന്നു. പലരും സ്വന്തം വീടും നാടുംതന്നെ വിട്ടു പോകാൻ കാരണമായതും ഈ ആനക്കലിയാണ്. എവിടേക്കും പോകാനില്ലാത്തവരാകട്ടെ ഇരുട്ടിൽ തിളങ്ങുന്ന കണ്ണും കൊമ്പുമായി ഏതുനിമിഷവും മുന്നിലേക്കെത്താവുന്ന കൊമ്പനെ സ്വപ്നം കണ്ട് ഞെട്ടിയുണരുന്നു. പകൽ പോലും കാട്ടാനയെ പേടിച്ച് പുറത്തിറങ്ങാനാകാത്ത അവസ്ഥ. തുടർക്കഥയായ മനുഷ്യ–വന്യജീവി സംഘർഷത്തിൽ അടുത്ത കണ്ണിയാകുമെന്ന ഭയം നെഞ്ചുകളിൽ പേറുന്ന മനുഷ്യരാവുകയാണ് അവർ. ആ ഭയത്തെ ആളിക്കത്തിച്ച് ജീവനുകളെ ചവിട്ടിയരച്ചുകൊണ്ട് എന്തിനാണ് ആനകൾ കാടിറങ്ങുന്നത്? ഭക്ഷണവും വെള്ളവും തേടിയുള്ള അലച്ചിൽ മാത്രമാണോ ഇത്? സിനിമകളിൽ കണ്ടിരുന്ന സ്നേഹനിധിയായ, കുറുമ്പുകൾ കാട്ടുന്ന ‘വളർത്താനകൾ’ യാഥാർഥ്യമാണോ? അതോ അക്രമകാരിയായ, ഇണക്കിയെടുക്കാൻ സാധിക്കാത്ത വന്യജീവി മാത്രമാണോ ആന? ‘മൃഗങ്ങളെ അടുത്തറിയാം’ പരമ്പരയിൽ ആദ്യം ആനജീവിതത്തെക്കുറിച്ചാണ്. ശാസ്ത്ര ലേഖകന് വിജയകുമാർ ബ്ലാത്തൂർ സംസാരിക്കുന്നു.
മാങ്കുളം ആനക്കുളത്തു വെള്ളം കുടിക്കാനായി എത്തിയ കാട്ടാനകൾ. വൈകിട്ട് 4 മണി കഴിഞ്ഞതോടെ രണ്ടു വലിയ ആനകൾക്കൊപ്പം ഒരാഴ്ച പ്രായമായ ആനക്കുട്ടിയും എത്തി. ആനക്കുട്ടിയെ സംരക്ഷിച്ച് ആറ്റുതീരത്ത് എത്തിക്കുന്നതും കുട്ടി മുലപ്പാൽ കുടിക്കുന്നതും തുടർന്ന് ആറ്റിലേക്ക് ഇറക്കി നീരാടുന്നതുമെല്ലാം കാഴ്ച തന്നെയായിരുന്നു. കാട്ടാനകളെ കാണാൻ വിദേശികളടക്കമുള്ളവരുടെ തിരക്ക് ഉണ്ടായിരുന്നു. ആനക്കുളത്ത് മിക്ക ദിവസങ്ങളിലും കാട്ടാനകൾ വെള്ളം കുടിക്കാൻ എത്താറുണ്ട്. സാധരണ മുപ്പതോളം കാട്ടനകൾ ഇവിടെ ദിവസവും വെള്ളം കുടിക്കാൻ എത്താറുണ്ട്. ചില ദിവസങ്ങളിൽ എണ്ണം കുറയും. ആനകൾ വെള്ളം കുടിക്കാൻ എത്തുന്നത് കാണാൻ ദിവസവും നിരവധി വിനോദ സഞ്ചാരികളാണ് ആനക്കുളത്തേക്ക് എത്തുന്നത്.
അങ്കമാലി ∙ മസ്തകത്തിൽ മുറിവേറ്റ കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. പ്ലാന്റേഷൻ കോർപറേഷൻ അതിരപ്പിള്ളി എസ്റ്റേറ്റ് 15–ാം ബ്ലോക്കിൽ ഏകദേശം ഒരു വയസ്സുള്ള കുട്ടിയാനയാണു ചരിഞ്ഞത്.എണ്ണപ്പന തോട്ടത്തിൽ ഇന്നലെ രാവിലെ എട്ടരയോടെ തൊഴിലാളികളാണു ജഡം കണ്ടത്. മസ്തകത്തിൽ മുറിവേറ്റ മറ്റൊരു കാട്ടാനയ്ക്കു ചികിത്സ
ബത്തേരി ∙ മാനന്തവാടി എടയൂർ കുന്നിലെ ജനവാസ കേന്ദ്രത്തിൽനിന്നു ശരീരം നിറയെ മുറിവുകളും ചതവുകളുമായി മുത്തങ്ങ ആനപന്തിയിൽ രണ്ടാഴ്ച മുൻപ് ചികിത്സയ്ക്കെത്തിച്ച ഒരു വയസ്സുള്ള കുട്ടിക്കൊമ്പൻ ചെരിഞ്ഞു. കഴിഞ്ഞ 13ന് മുത്തങ്ങയിലെത്തിയ കുട്ടിക്കൊമ്പൻ സുഖം പ്രാപിച്ചു വരുന്നതിനിടെയാണ് ചൊവ്വാഴ്ച രാത്രി അവശനിലയിലായത്. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെ ചെരിഞ്ഞു. പോസ്റ്റ്മോർട്ടം നടത്തി ജഡം വയനാട് വന്യജീവി സങ്കേതത്തിൽ സംസ്കരിച്ചു.
മാനന്തവാടി∙ കാട്ടിക്കുളം എടയൂർക്കുന്നിന് സമീപം ജനവാസമേഖലയിൽ ഇറങ്ങിയ കുട്ടിയാനയെ ആർആർടി സംഘം പിടികൂടി. വെള്ളിയാഴ്ച രാവിലെയാണ് കുട്ടിയാന ജനവാസമേഖലയിൽ എത്തിയത്. കുട്ടിയാനയെ തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. ശരീരത്തിലും കാലിലും മുറിവേറ്റ നിലയിലാണ് കുട്ടിയാന. കടുവ ഓടിച്ചപ്പോൾ ഉണ്ടായ പരുക്കാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ പരുക്ക് സാരമുള്ളതല്ല. രണ്ട് വയസ്സ് പ്രായമുള്ള ആൺ കുട്ടിയാനയെയാണ് പിടികൂടിയത്.
Results 1-10 of 145