Activate your premium subscription today
ശബരിമല സന്നിധാനത്ത് ആഴിയോടു ചേർന്നു നിൽക്കുന്ന വർഷങ്ങൾ പഴക്കമുള്ള ആൽമരം ഭക്തർക്കു കൗതുകമാണ്. ആഴിയിൽ നാളികേരങ്ങൾ കത്തിയമരുന്നതിന്റെ കനത്ത ചൂട് വർഷങ്ങളായി ഏറ്റുവാങ്ങിയിട്ടും മരത്തിനു കേടുപാടുകൾ സംഭവിക്കുന്നില്ല. പുതിയ ഇലകൾ
വനംവകുപ്പിനെ വലച്ച് മൂർഖനും പെരുമ്പാമ്പും. 5 ദിവസത്തിനിടെ കോട്ടയം ജില്ലയിൽ സ്നേക്ക് റസ്ക്യു ടീം പിടികൂടിയതു 100 മൂർഖൻ പാമ്പുകളെയാണ്. പെരുമ്പാമ്പുകളുടെ എണ്ണത്തിലും വർധനയുണ്ട്. വനംവകുപ്പിന്റെ സ്നേക്ക് റസ്ക്യു ടീം കഴിഞ്ഞ ദിവസങ്ങളിൽ മാത്രം പിടികൂടിയത് 18–20 മൂർഖൻ പാമ്പുകളെയാണ്.
ഏതാണ്ട് 200 വർഷങ്ങൾക്ക് മുൻപാണ് സമാനതകളില്ലാത്ത ഒരു പ്രതിഭാസത്തിന് ഭൂമി സാക്ഷ്യം വഹിച്ചത്. കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ പൊടുന്നനെ നീല നിറത്തിൽ കാണപ്പെട്ടു. ഇതിന് പിന്നാലെ ഭൂമിയിൽ എല്ലായിടത്തും രണ്ടു വർഷക്കാലം അസാധാരണമാം വിധത്തിൽ ശൈത്യം പിടിമുറുക്കുകയും ചെയ്തു.
ആനക്കൂട്ടത്തെ അനാവശ്യമായി ഉപദ്രവിക്കുകയും ആക്രമിക്കാനായി പ്രേരിപ്പിക്കുകയും ചെയ്ത് യുവാവ്. തേയിലത്തോട്ടത്തിൽ ഉണ്ടായിരുന്ന ആനകളെയാണ് യുവാവും സംഘവും ചേർന്ന് അനാവശ്യമായി ഉപദ്രവിച്ചത്.
യുഎസിലെ ലൊസാഞ്ചലസിൽ പടരുന്ന കാട്ടുതീയുടെ വ്യാപനം വരുംദിവസങ്ങളിൽ തീവ്രമാകുമെന്ന് കലിഫോർണിയയിലെ കാലാവസ്ഥ വിദഗ്ധർ. സാന്റ അനാ (ഡെവിൾ വിന്ഡ്) എന്ന വരണ്ട കാറ്റിന്റെ ശാന്തസ്വഭാവം മാറുമെന്നും ഇത് കൂടുതൽ നാശം വിതയ്ക്കുമെന്നും മുന്നറിയിപ്പ് നൽകുന്നു
ആവശ്യം കഴിഞ്ഞ കായിക ഉപകരണങ്ങൾ ഇനി പരിസ്ഥിതിക്ക് ഭാരമാകില്ല. മാലിന്യ കൂമ്പാരത്തിലേക്ക് വലിച്ചെറിയുന്നതിന് പകരം റീ സൈക്കിൾ ചെയ്യാം. പണ്ട് ഒളിംപിക്സിലും പാരാലിംപിക്സിലുമൊക്കെ ഭാരമേറിയ ഉപകരണങ്ങളായിരുന്നു ഉപയോഗിച്ചിരുന്നത്.
യൂറോപ്പിലും ഏഷ്യയിലും വടക്കേ അമേരിക്കയിലും കാണപ്പെടുന്ന ഒരു കുമിളാണു ഫോമെസ് ഫോമെന്റേറിയസ്. ടിൻഡർ ഫംഗസ് എന്നും കുതിരക്കുളമ്പിന്റെ ആകൃതിയുള്ളതിനാൽ ഹൂഫ് ഫംഗസ് എന്നുമൊക്കെ അറിയപ്പെടുന്ന ഈ കുമിൾ ആദിമ മനുഷ്യർക്കിടയിൽ വളരെ പ്രശസ്തമായിരുന്നു
ഈ പോക്ക് പോയാൽ ഭൂമിയിലെ മനുഷ്യവാസം അധിക നാൾ നീളില്ല. ആഗോള താപനം മൂർധന്യാവസ്ഥയിൽ എത്തിയെന്ന ഭയാനകമായ റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 2024 നെ ഭൂമിയിലെ ഏറ്റവും ചൂടേറിയ വർഷമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്
കോയമ്പത്തൂർ, നീലഗിരി മേഖലകളിൽ വന്യജീവികളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്. ഭക്ഷണത്തിനും വെള്ളത്തിനുമായി ആനകൾ ജനവാസമേഖലയിലേക്ക് കടക്കുന്നത് പതിവുകാഴ്ചയാണ്.
ലാ നിനാ പ്രതിഭാസം ദുർബലാവസ്ഥയിൽ പസിഫിക് സമുദ്രത്തിൽ രൂപമെടുത്തെന്നു കാലാവസ്ഥാ ഗവേഷകർ അറിയിച്ചു. 2 മാസം വൈകിയെത്തിയ ലാ നിനാ ഇന്ത്യയിലെ കാലാവസ്ഥയെ വലിയ തോതിൽ ബാധിക്കില്ല
Results 1-10 of 2509