Activate your premium subscription today
നാടിനെ നാലായി മടക്കി ഹൃദയത്തിലിട്ടാണ് ചില മലയാളികൾ ദൂരയാത്ര പോവുക. യാത്ര ചിലപ്പോൾ നീണ്ടുപോയേക്കാം. ചെന്നെത്തുന്നിടത്ത് ചേക്കേറേണ്ടിയും വന്നേക്കാം. അപ്പോഴൊക്കെ അരിക് പൊട്ടിയും പൊടിഞ്ഞും നാട് ഉള്ളിലങ്ങനെ കിടക്കും. ഒടുക്കം, വേർപെടുത്താനാവാത്തവിധം അത് ഹൃദയത്തോട് അലിഞ്ഞുചേരും. അങ്ങനെയൊരു മലയാളി
യുദ്ധം മനുഷ്യ ജീവനുകളെ മാത്രമല്ല പരിസ്ഥിതിയെയും നശിപ്പിക്കും. പ്രകൃതിയുടെ സ്വാഭാവികമായ സന്തുലിതാവസ്ഥയെ യുദ്ധം താളം തെറ്റിക്കും. പരിസ്ഥിതി നാശം പ്രകൃതിവിഭവങ്ങൾക്കും, ജനങ്ങളുടെ ആരോഗ്യത്തിനും, ഉപജീവനമാർഗ്ഗത്തിനും, സുരക്ഷയ്ക്കും വിനാശകരമായ പ്രത്യാഘാതങ്ങളാണ് സൃഷ്ടിക്കുക
സംസ്ഥാനത്ത് നിപ്പ വൈറസ് വീണ്ടും പൊട്ടി പുറപ്പെട്ട സാഹചര്യത്തിൽ വൈറസിന്റെ സ്രോതസ് എന്ന് വിലയിരുത്തപ്പെടുന്ന വവ്വാലുകളോട് ഒരു ഭീതി പൊതുവെ ഉണ്ടായിട്ടുണ്ട്. പലയിടങ്ങളിലും വവ്വാലുകളെ ഭയപ്പെടുത്തി അകറ്റാനും നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായും കേൾക്കുന്നു.
അരിട്ടപ്പട്ടി ഗ്രാമത്തിലേക്കു കാലെടുത്തു വയ്ക്കുമ്പോൾ തൊട്ടു താഴെ ഒരു ചെമ്പുപാളി തെല്ലിളകിയപോൽ മുഴക്കം തോന്നും, അഗാധങ്ങളിലെവിടെയോ സംഘകാല സ്മൃതികൾ മുത്തുകോർത്ത ഒരു പൊന്നിൻ ചിലമ്പ് നാദമിളക്കിയെന്നു തോന്നും, തീർഥങ്കരന്മാർ മഹാമൗനം കൊണ്ടു മോക്ഷം പ്രാപിച്ച മലമടക്കുകളിൽനിന്നു പേരറിയാപ്പറവകൾ ചിറകടിച്ചെന്നും തോന്നും. ദക്ഷിണേന്ത്യയ്ക്ക് അരിട്ടപ്പട്ടി ഇന്നൊരു പ്രതീകമാണ്; മലയും മണ്ണും ജലവും പൈതൃകവും സംസ്കാരവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ പ്രതീകം. തമിഴ്നാട്ടിലെ മധുരയിൽനിന്ന് 27 കിലോമീറ്റർ അകലെ കൂറ്റൻ മലനിരകളാൽ ചുറ്റപ്പെട്ട ഗ്രാമങ്ങളിലൊന്നാണ് അരിട്ടപ്പട്ടി. അതിനോടു ചേർന്നു മീനാക്ഷിപുരം, വെല്ലാരിപ്പട്ടി, നരസിംഹപ്പട്ടി, നായക്കർപ്പട്ടി, തെർക്ക്തെരു തുടങ്ങി അൻപതോളം ഊരുകൾ. ഇവിടുത്തെ പാറകൾ തുരന്നു ടങ്സ്റ്റൺ അടങ്ങിയ ധാതുക്കൾ ഖനനം ചെയ്തെടുക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ നാട്ടുകാർ മാസങ്ങൾ നീണ്ട പോരാട്ടം നടത്തി വിജയം നേടിയത് ഈ ഗ്രാമങ്ങളെ ഇന്നു രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയിലെത്തിച്ചിരിക്കുന്നു. കേരളത്തിൽ, കടൽമണൽ ഖനനം ചെയ്യാനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സമരം ശക്തമാകുമ്പോൾ അരിട്ടപ്പട്ടി ഉൾപ്പെടെ ചെറുഗ്രാമങ്ങൾ നടത്തിയ ചെറുത്തുനിൽപിന്റെ കഥകൾക്കു പ്രസക്തിയേറെ.
ഭൂമിയിലെ എട്ടാമത്തെ ഭൂഖണ്ഡമെന്ന് അറിയപ്പെടുന്ന സീലാൻഡിയയിൽ ഡ്രില്ലിങ് നടത്തി ശാസ്ത്രജ്ഞർ. 12 രാജ്യങ്ങളിൽനിന്നുള്ള 32 ശാസ്ത്രജ്ഞരാണു കുഴികൾ തുരന്നത്. 6 കോടി വർഷം മുൻപുള്ള ഈ നഷ്ടഭൂമിയുടെ രഹസ്യങ്ങൾ ഗവേഷണത്തിലൂടെ പുറത്തുവരുമെന്നാണു ഗവേഷണത്തിനു ചുക്കാൻ പിടിക്കുന്ന യുഎസ് നാഷനൽ സയൻസ് ഫൗണ്ടേഷന്റെ പ്രതീക്ഷ.
ലോകത്ത് അനേകതരം പച്ചക്കറികളുണ്ട്. എന്നാൽ സ്ക്വിർട്ടിങ് കുക്കുമ്പർ വളരെ വ്യത്യസ്തനാണ്. സാധാരണ പച്ചക്കറികൾ പക്ഷികളോ മൃഗങ്ങളോ ഭക്ഷിക്കുമ്പോഴോ അല്ലെങ്കിൽ നിലത്തുവീണളിഞ്ഞ് മണ്ണോടുചേരുമ്പോഴോ ആണ് വിത്തുകൾ പുറത്തെത്തി പുതിയ വിളകൾ പ്രത്യക്ഷപ്പെടുന്നത്
സമുദ്രത്തിലെ അദ്ഭുതജീവികളായ കോംബ് ജെല്ലികൾ പരുക്ക് പറ്റുന്ന സാഹചര്യത്തിൽ രണ്ടു ജീവികൾ ചേർന്ന് ഒരു ജീവിയായി മാറാൻ സാധിക്കുമെന്നു പുതിയ പഠനം. എക്സിറ്റർ സർവകലാശാല, ജപ്പാനിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് നാച്ചുറൽ സയൻസസ് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്. ലബോറട്ടറി സംവിധാനത്തിൽ വളരുന്ന
ന്യൂഡൽഹി: ഡൽഹി മൃഗശാലയിലെ (നാഷനൽ സുവോളജിക്കൽ പാർക്ക്) 'ശങ്കർ' എന്ന ആഫ്രിക്കൻ ആനയുടെ ആരോഗ്യ വിഷയത്തിൽ സുപ്രധാനമായ നടപടികൾ സ്വീകരിച്ചു. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന സഹമന്ത്രി കീർത്തി വർധൻ സിങ്ങിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായിട്ടാണ് ചങ്ങലകളിൽ നിന്ന് മോചിതനായി തന്റെ ചുറ്റുപാടിൽ
മഴ എത്തിയതോടെ വലയും വടിയുമൊക്കെമായി ഇറങ്ങുന്നവരോട് മത്സ്യരംഗത്തെ ഗവേഷകർക്കും ഫിഷറീസ് വകുപ്പിനും ഒരു അപേക്ഷയുണ്ട്. ഊത്തപിടിച്ചാൽ നാടൻ മത്സ്യങ്ങളുടെ വംശം തന്നെ ഉന്മൂലനം ചെയ്യപ്പെടും. നിയമപരമായും ഇതു തെറ്റാണ്. വല ഉപയോഗിച്ച് പൊതു ജലാശയത്തിൽ നിന്ന് മീൻ പിടിക്കണമെങ്കിൽ പോലും ലൈസൻസ് ആവശ്യമാണ്. സ്വന്തം
ഒരു പ്രത്യേക പ്രദേശത്ത് അത്യപൂർവമായ ജീവികളോ പക്ഷികളോ അവിടേക്കു കൂട്ടത്തോടെ എത്തിയാൽ ‘സംതിങ് ഫിഷി’ എന്ന് പറയാറുണ്ട്. അവർക്ക് അനുകൂലമായ എന്തോ സാഹചര്യം ഉടലെടുത്തെന്നു കരുതാം. പലപ്പോഴും അത് യാഥാർഥ്യമാകാറുണ്ട്. അത്തരത്തിൽ കോട്ടയത്തെ ചില ഭാഗങ്ങളിൽ കണ്ട ചങ്ങാതിത്തുമ്പികളും ഒരു സന്ദേശം
Results 1-10