Activate your premium subscription today
കണ്ണാറ ∙പ്രളയം വന്നിട്ടും പഠിച്ചില്ല, കണ്ണാറയിൽ മണലിപ്പുഴയിൽ ഒരുവർഷമായി കൂട്ടിയിട്ട കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കം ചെയ്തില്ല. പീച്ചി ഡാം റോഡിൽ മലയോര ഹൈവേ നിർമാണത്തിന്റെ ഭാഗമായി കണ്ണാറ പാലത്തിന്റെ അപ്രോച്ച് റോഡ് പൊളിച്ചു നീക്കി പുതിയ റോഡ് നിർമിച്ചിരുന്നു.ഒരു വർഷം മുൻപാണ് ഈ ഭാഗത്തു റോഡ് പൊളിച്ച
വൈപ്പിൻ∙ വെള്ളപ്പൊക്കത്തിന് പുറമേ മത്സ്യത്തൊഴിലാളികളുടെയും ചെമ്മീൻ കെട്ട് നടത്തിപ്പുകാരുടെയും ദുരിതം രൂക്ഷമാക്കി പായൽ ശല്യം ഏറി. വെള്ളത്തിലെ ഉപ്പിന്റെ അംശം വർധിച്ചതിനെ തുടർന്ന് ചീഞ്ഞ് താഴ്ന്നു തുടങ്ങിയ പായലാണ് വെള്ളപ്പൊക്കത്തിനൊപ്പം വൻതോതിൽ തോടുകളിലേക്കും കെട്ടുകളിലേക്കും എത്തുന്നത്. ഇതുമൂലം വല നീട്ടാൻ കഴിയാത്ത സാഹചര്യമാണെന്ന് തൊഴിലാളികൾ പറയുന്നു. വേലിയേറ്റ ജലനിരപ്പ് ഉയർന്നതോടെ തന്നെ പലർക്കും മീൻ പിടിക്കാൻ ഇറങ്ങാൻ ആവുന്നില്ല. ഇതിന് പിന്നാലെയാണ് ചീഞ്ഞ പായലും വ്യാപകമായത്.ചെമ്മീൻ കെട്ടുകളിലെ വലകളിലും അൽപസമയം കൊണ്ട് പായൽ നിറയുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് മത്സ്യസമ്പത്ത് ഒഴുകി നഷ്ടമായ തങ്ങൾക്ക് ഇത് കൂടുതൽ തിരിച്ചടിയാകുമെന്ന് കെട്ട് നടത്തിപ്പുകാർ പറയുന്നു.
ഗുവാഹത്തി ∙ അസമിൽ കൽക്കരി ഖനിക്കുള്ളിൽ വെള്ളപ്പൊക്കമുണ്ടായി 3 തൊഴിലാളികൾ മരിച്ചു. കുടുങ്ങിക്കിടക്കുന്ന 6 പേരെ രക്ഷിക്കാൻ ശ്രമം തുടരുന്നു. ദിമ ഹസാവോ ജില്ലയിലെ ഉമരാങ്സോയിൽ അനധികൃതമായി പ്രവർത്തിക്കുന്ന ഖനിയിലാണ് അപകടമുണ്ടായത്. കുഴിക്കുന്നതിനിടയിൽ വെള്ളം കൊണ്ടുപോകുന്ന പൈപ്പ് പൊട്ടിയതിനെ തുടർന്നാണ് പ്രളയമുണ്ടായതെന്ന് കരുതുന്നു. 150 അടി ആഴമുള്ള ഖനിയുടെ 100 അടിയോളം വെള്ളത്തിലായി. രക്ഷാപ്രവർത്തനത്തിന് സൈന്യം എത്തിയിട്ടുണ്ട്. ഖനി നിയമവിരുദ്ധമായാണ് പ്രവർത്തിച്ചതെന്നും പുനിഷ് നനീസ എന്നയാളെ അറസ്റ്റ് ചെയ്തെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ പറഞ്ഞു.
ലണ്ടൻ ∙ ബ്രിട്ടനിൽ പുതുവത്സരാഘോഷത്തിന് തടസമായി ശക്തമായ കാറ്റും മഴയും. രണ്ടു ദിവസമായി പെയ്യുന്ന ശക്തമായ മഴയെ തുടർന്ന് മാഞ്ചസ്റ്ററിലെ വിവിധ പ്രദേശങ്ങൾ വെളളത്തിനടിയിലായി. ഇതേ തുടർന്ന് വീടുകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പാർക്കിങ് ഏരിയയിലും വഴിവക്കിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും വെളളത്തിനടിയിലായി. മഴ തുടരുന്ന സാഹചര്യത്തിൽ ജലനിരപ്പ് ഇനിയും ഉയരാനിടയുണ്ടെന്ന് മെറ്റ് ഓഫിസ് മുന്നറിയിപ്പ് നൽകി.
ത്രീ ഗോർജിസ് ഡാം– 1994ൽ തുടങ്ങി 12 വർഷമെടുത്തു ചൈനയിലെ യാങ്സി നദിക്ക് കുറുകെയുള്ള ഈ അണക്കെട്ടിന്റെ നിർമാണം പൂർത്തിയാക്കാൻ. പിന്നെയും ആറു വർഷമെടുത്തു ഇവിടെനിന്ന് പൂർണമായ തോതിൽ വൈദ്യുതി ഉൽപാദിപ്പിക്കാൻ. പൂർണമായും പ്രവർത്തനക്ഷമമായതോടെ ഒരു റെക്കോർഡും ത്രീ ഗോർജിസ് സ്വന്തമാക്കി. ലോകത്തിൽ ഏറ്റവുമധികം വൈദ്യുതി ഉൽപാദിപ്പിക്കുന്ന അണക്കെട്ട്! എന്നാൽ ഈ വമ്പനെയും വെല്ലുന്ന ‘സൂപ്പർ ഡാമി’ന്റെ പണിപ്പുരയിലാണ് ചൈനയിപ്പോൾ. ത്രീ ഗോർജിസിനേക്കാൾ മൂന്നിരട്ടി വൈദ്യുതോൽപാദന ശേഷിയുള്ള ഡാം. ഇതിന് നിർമാണാനുമതി ലഭിച്ചതോടെ പക്ഷേ നെഞ്ചിടിക്കുന്നത് ഇന്ത്യയുടേതാണ്. യാർലുങ് സങ്ബോ നദിക്കു കുറുകെ 13,700 കോടി ഡോളർ മുടക്കിയാണ് (ഏകദേശം 11.7 ലക്ഷം കോടി രൂപ) ചൈന ഈ ജലവൈദ്യുത പദ്ധതിക്ക് രൂപം നൽകുന്നത്. 2020ൽ ചൈനീസ് കമ്യുണിസ്റ്റ് പാർട്ടി അംഗീകരിച്ച പതിനാലാം പഞ്ചവത്സര പദ്ധതിയിൽ (2021–2025) ഉൾപ്പെടുത്തിയ ഇതിന് ചൈനീസ് സർക്കാർ അംഗീകാരം നൽകിയെന്നാണ് ചൈനീസ് വാർത്താ ഏജൻസിയായ സിൻഹുവ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ട്. അതേസമയം, ഇന്ത്യയോടൊപ്പം ബംഗ്ലദേശിന്റെയും നെഞ്ചിടിക്കും ഈ അണക്കെട്ടിന്റെ വിവരങ്ങൾ പുറത്തുവരുമ്പോൾ. ചൈനയുടെ സ്വപ്ന പദ്ധതി എന്തുകൊണ്ടാണ് ഈ രണ്ട് രാജ്യങ്ങളുടെയും ഉറക്കം കെടുത്തുന്നത്? ഇതിന്റെ ഉത്തരം യാർലുങ് സങ്ബോ എന്ന ടിബറ്റൻ നാമധാരിയായ നദിയുടെ ഇന്ത്യൻ പേരിലുണ്ട്– ബ്രഹ്മപുത്ര. ടിബറ്റിൽ ഇന്ത്യൻ അതിർത്തിക്കു സമീപം ബ്രഹ്മപുത്ര നദിക്കു കുറുകെയാണ് ചൈന പടുകൂറ്റൻ അണക്കെട്ട് കെട്ടിയുയർത്താൻ ഒരുന്നത്. പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ അണക്കെട്ട് എന്ന വിശേഷണവുമായി ചൈന നിർമാണത്തിനൊരുങ്ങുന്ന ഈ ഡാമിന്റെ പ്രത്യേകതകൾ എന്തൊക്കെയാണ്? എന്തെല്ലാം നേട്ടങ്ങളാണ് ഇത് ചൈനയ്ക്കു നൽകുക? എന്തുകൊണ്ടാണ് ഈ ഡാം ഇന്ത്യയ്ക്കും ബംഗ്ലദേശിനും പേടിസ്വപ്നമാകുന്നത്? നിലവിൽ ശാന്തമായ ഇന്ത്യ–ചൈന അതിർത്തി ഒരു ജലയുദ്ധത്തിലൂടെ വീണ്ടും അശാന്തിയുടെ താഴ്വരയാകുമോ? എല്ലാ ചോദ്യങ്ങളുടെയും ഉത്തരം ഒളിപ്പിച്ച് ശാന്തതയോടെ, ചിലപ്പോഴൊക്കെ വല്ലാതെ പേടിപ്പിച്ച് ബ്രഹ്മപുത്രയും ഒഴുകുകയാണ്.
ലോകത്തെ ചില നഗരങ്ങള്‍ 2030ൽ ഭാഗികമായെങ്കിലും മുങ്ങിയേക്കാമെന്ന മുന്നറിയിപ്പുമായി വേള്‍ഡ് അറ്റ്ലസ് റിപ്പോര്‍ട്ട് പുറത്ത്. 'ഈ ഒമ്പതു നഗരങ്ങള്‍ 2030 ഓടെ അപ്രത്യക്ഷമായേക്കാം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കൊല്‍ക്കത്തയുടെ പേരും ഉളളത്. കടല്‍ത്തീരത്തിനടുത്ത് താഴ്ന്ന രീതിയില്‍
ഇറ്റാനഗർ ∙ അരുണാചൽ പ്രദേശിലെ സിയാങ്ങിൽ 1.13 ലക്ഷം കോടി രൂപ ചെലവഴിച്ച് കേന്ദ്രസർക്കാർ നിർമിക്കുന്ന അണക്കെട്ടിന്റെ പ്രധാനലക്ഷ്യം ദേശസുരക്ഷയാണെന്നും വൈദ്യുതോൽപാദനം രണ്ടാമത്തെ ലക്ഷ്യം മാത്രമാണെന്നും മുഖ്യമന്ത്രി പേമ ഖണ്ഡു വ്യക്തമാക്കി.
ന്യൂഡൽഹി ∙ രാജ്യത്ത് ഏറ്റവും അധികം പ്രളയ ഭീഷണിയും വരൾച്ച ഭീഷണിയും നേരിടുന്ന ജില്ലകളിൽ ആലപ്പുഴയും. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിൽ ഐഐടി ഗുവാഹത്തി, ഐഐടി മണ്ഡി, സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി പോളിസി എന്നീ സ്ഥാപനങ്ങൾ ചേർന്നു തയാറാക്കിയ റിപ്പോർട്ടിലാണ് കണ്ടെത്തൽ. ആലപ്പുഴ ജില്ലയിൽ പ്രതിവർഷം 74% പ്രളയത്തിനും 75% വരൾച്ചയ്ക്കും സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. കോട്ടയം ജില്ലയിൽ 73% വരൾച്ച ഭീഷണിയുണ്ട്. രാജ്യത്ത് ഏറ്റവും അധികം വരൾച്ച ഭീഷണിയുള്ള 50 ജില്ലകളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ടിരിക്കുന്ന 2 ജില്ലകളാണിവ. രാജ്യത്തെ ജില്ലാതല കാലാവസ്ഥാ അപകടസാധ്യത മാപ്പിങ് 2018 മുതലാണ് ആരംഭിച്ചത്.
കുട്ടനാട് ∙ ശക്തമായ വേലിയേറ്റത്തിൽ ചമ്പക്കുളം കൃഷിഭവൻ പരിധിയിൽ കണ്ടങ്കരി ഇടക്കറുക നാലുനാൽപ്പത് പാടശേഖരത്തിൽ മട വീണു. വിത കഴിഞ്ഞ 40 ദിവസം പിന്നിട്ട നെൽച്ചെടികൾ പൂർണമായി വെള്ളത്തിലായി. ഇന്നലെ പുലർച്ചെ ഉണ്ടായ അതിശക്തമായ വേലിയേറ്റത്തെ തുടർന്നു പാടശേഖരത്തിന്റെ വടക്കേ ചിറയിൽ ആണു മട വീണത്. 425 ഏക്കർ
ചാരുംമൂട്∙ അച്ചൻകോവിൽ ആറ്റിലെ ജലനിരപ്പ് ഉയർന്നതും കിഴക്കൻ വെള്ളത്തിന്റെ വരവ് വർധിച്ചതും ആറിന്റെ ഇരുകരകളിലെയും ജനങ്ങളെ ആശങ്കയിലാക്കുന്നു. 2018 മുതൽ സ്ഥിരമായി വെള്ളപ്പൊക്കമുണ്ടായി നൂറുകണക്കിന് കുടുംബങ്ങൾക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായിട്ടും ഇതുവരെയും പരിഹാരം കാണാൻ കഴിഞ്ഞിട്ടില്ല. മഴ ശക്തമായി
Results 1-10 of 595