Activate your premium subscription today
മാനന്തവാടി∙ ഗെയ്റ്റിൽ തല കുടുങ്ങിയ കാട്ടാനയെ രക്ഷിച്ചു മറ്റൊരു കാട്ടാന. കർണാടകയിലെ കുടക് ജില്ലയിലെ തിട്ടിമിട്ട് പ്രദേശത്താണു സംഭവം. വനംവകുപ്പ് സ്ഥാപിച്ച റെയിൽവേലിയുടെ ഗെയിറ്റിലാണു തല കുടുങ്ങിയത്. ഏറെനേരം പണിപ്പെട്ടിട്ടും ആനയ്ക്ക് തല ഊരിയെടുക്കാൻ സാധിച്ചില്ല. ഇതോടെയാണ് സമീപത്തുണ്ടായിരുന്ന ആന വന്ന് വേലി തള്ളിമാറ്റാൻ സഹായിച്ചത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയുടെ തലയാണ് കുടുങ്ങിയത്. സമീപത്ത് തോക്കുമായി വനപാലകർ നിൽക്കുന്നുണ്ടായിരുന്നു. തല ഊരിയെടുത്തശേഷം ആനകൾ കാട്ടിലേക്ക് കയറിപ്പോയി.
ബത്തേരി∙ തമിഴ്നാട്ടിലെ നീലഗിരി മുതുമല വനത്തിൽ കാട്ടാനകൾ കൊമ്പുകോർക്കുന്ന ദൃശ്യം പകർത്തി സഞ്ചാരികൾ. മുതുമല വനത്തിൽ സവാരിക്ക് പോയവരാണ് രണ്ട് കൊമ്പൻമാർ തമ്മിൽ കുത്തുകൂടുന്നതിന്റെ ദൃശ്യം പകർത്തിയത്.
കണ്ണൂർ ∙ കണ്ണവം വനത്തിനകത്തു പെരുവയിലെ ജനവാസ മേഖലയിൽ പുലിയെന്നു സംശയിക്കുന്ന ജീവിയുടെ കാൽപാടും പന്നിയുടെ ജഡവും കണ്ടെത്തി. പാലയത്തുവയൽ സ്കൂളിനു സമീപം കിഴക്കേച്ചാൽ ഭാഗത്താണിത്. ഇന്നലെ പുലിയുടെ കാൽപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാട്ടുപന്നിയുടെ ജഡം കണ്ടെത്തിയത്. ജഡത്തിന്റെ കുറച്ചു ഭാഗം ഭക്ഷിച്ച നിലയിലാണ്.
ബെംഗളൂരു ∙ മൈസൂരു ഇൻഫോസിസ് ക്യാംപസിലെ പുലിയെ പിടികൂടാനുള്ള ദൗത്യം വനംവകുപ്പ് ഉപേക്ഷിച്ചു. 10 ദിവസം തിരച്ചിൽ നടത്തിയിട്ടും പുലിയെ കണ്ടെത്താൻ കഴിഞ്ഞില്ല. ഡിസംബർ 31നാണ് ഹെബ്ബാൾ വ്യവസായ മേഖലയിലെ ക്യാംപസിലൂടെ പുലി നടന്നുപോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചത്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് വന്യമൃഗശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ രൂക്ഷമായിരിക്കെ ഒട്ടും വീണ്ടുവിചാരമില്ലാതെ കൊണ്ടു വന്ന കർഷക വിരുദ്ധ നിയമഭേദഗതി വിഴുങ്ങി സർക്കാർ. പ്രതിപക്ഷം സമരം പ്രഖ്യാപിച്ചതോടെ മുഖം രക്ഷിക്കാനായി മുഖ്യമന്ത്രിക്കു തന്നെ നേരിട്ടെത്തി പിന്മാറ്റം പ്രഖ്യാപിക്കേണ്ടി വന്നു. പൊലീസിന്റെ അധികാരം കൂടി കവർന്നെടുക്കാൻ വനം വകുപ്പിലെ ഉന്നതഉദ്യോഗസ്ഥർ നടത്തിയ നീക്കത്തിനെതിരെ ജാഗ്രതയോടെ ഇടപെടാതിരുന്നതാണ് ഈ നാണക്കേടിനു കാരണമായത്.
തിരുവനന്തപുരം ∙ വനം ഉദ്യോഗസ്ഥർക്ക് വിപുലമായ അധികാരങ്ങൾ നൽകുന്ന വനം നിയമ ഭേദഗതി സർക്കാർ ഉപേക്ഷിച്ചു. പ്രതിപക്ഷവും കർഷക, സമുദായ സംഘടനകളും ആശങ്കയും പ്രതിഷേധവും അറിയിച്ചതിനെ തുടർന്നാണിത്. ഏതു നിയമവും മനുഷ്യർക്കു വേണ്ടിയാവണമെന്നു ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.
കൊല്ലം ∙ കേന്ദ്ര സർക്കാർ അടുത്തിടെ കൊണ്ടുവന്ന നിയമ ഭേദഗതികൾ കടലിൽ മാത്രമല്ല, വനത്തിനുള്ളിലും പര്യവേക്ഷണം, ഖനനം തുടങ്ങിയവയ്ക്കു വഴി തുറക്കുന്നു. കേരളത്തിന്റെ തീരക്കടലിൽ മണൽ ഖനനത്തിനു വഴിയൊരുക്കിയ ഭേദഗതി ഇതിലൊന്നാണ്. 1957 ലെ മൈൻസ് ആൻഡ് മിനറൽസ് (ഡവലപ്മെന്റ് ആൻഡ് റഗുലേഷൻ) നിയമത്തിൽ 2023 ൽ കൊണ്ടു വന്ന നിർണായക ഭേദഗതികൾ വനാന്തർഭാഗത്തും മറ്റുമുള്ള പാറമടകളിലെ പര്യവേക്ഷണത്തിനും ഖനനത്തിനും സാധ്യത തുറക്കുന്നതാണ്.
പുൽപള്ളി∙ ജനവാസ മേഖലയിലിറങ്ങി വളർത്തുമൃഗങ്ങളെ കൊന്ന കടുവയ്ക്കായി തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അമരക്കുനി തൂപ്രയിൽ കടുവയുണ്ടെന്നാണ് വിവരം. എന്നാൽ അടിക്കാട് നിറഞ്ഞ സ്ഥലമായതിനാൽ കടുവയെ കണ്ടെത്താനായില്ല. വൈകിട്ടോടെ മയക്കുവെടിവയ്ക്കാനുള്ള നീക്കം അധികൃതർ അവസാനിപ്പിച്ചു.
കണ്ണൂർ ∙ കണ്ണവം വനത്തിൽ കാണാതായെന്നു കരുതുന്ന സിന്ധുവിനെക്കുറിച്ചു ചോദിച്ചപ്പോഴേക്കും അമ്മ പ്രേമജയുടെ കണ്ണുകൾ നിറഞ്ഞു. പ്രേമജ തൊഴിലുറപ്പിനു പോകാറുണ്ട്. സിന്ധുവിന്റെ ഷെഡിന് അടുത്തുകൂടി പോകുമ്പോൾ അവളെ വിളിക്കും. ചിലപ്പോൾ മാത്രമേ മറുപടി ലഭിക്കൂ. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വിളിച്ചപ്പോൾ മറുപടിയുണ്ടായില്ല. ഉറങ്ങുകയാണെന്നു കരുതി പ്രേമജ പിന്നെ വിളിച്ചതുമില്ല. വൈകിട്ടു തിരികെ വരുമ്പോഴും സിന്ധു വീട്ടിലില്ലായിരുന്നു. അങ്ങനെയാണു നാട്ടുകാരെ അറിയിച്ചത്.
തിരുവനന്തപുരം ∙ വനം നിയമഭേദഗതിയിൽ ജനവിരുദ്ധമായ അമിതാധികാര പ്രയോഗത്തിന് കാരണമാകുന്ന എന്തെങ്കിലും ഉണ്ടെങ്കിൽ ആവശ്യമായ മാറ്റം വരുത്തണമെന്ന് സിപിഎം സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. മലയോര മേഖലയിൽ ഇതിന്റെ പേരിൽ പ്രക്ഷോഭത്തിന്റെ കേളികൊട്ട് ഉയരുന്നത് ശ്രദ്ധിക്കണം. തെറ്റായ നിലപാട് ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ വ്യക്തമാക്കി.
Results 1-10 of 615