Activate your premium subscription today
ആദിമനരന്മാരായ നിയാണ്ടർത്താലുകൾ ശിലായുധങ്ങളുണ്ടാക്കാനായി പശ ഉപയോഗിച്ചിരുന്നെന്നു പുതിയ കണ്ടെത്തൽ. 40,000 വർഷം മുൻപ് ഫ്രാൻസിൽ താമസിച്ച നിയാണ്ടർത്താലുകളാണ് പശിമയുള്ള ഏതോ വസ്തു ഉപയോഗിച്ച് ശിലായുധങ്ങളുടെ പിടികൾ ഉറപ്പിച്ചത്.
യുഎസിലെ സെൻട്രൽ ടെക്സസിൽ 40000 വർഷം പഴക്കമുള്ള മാമ്മത്ത് തലയോട്ടി കണ്ടെത്തി. ഹിൽസ്ബറോയിലുള്ള ടെക്സസ് ത്രൂ ടൈം ഫോസിൽ മ്യൂസിയത്തിലാണ് കൊളംബിയൻ വിഭാഗത്തിലുള്ള മാമ്മത്തിന്റെ തലയോട്ടി കണ്ടെത്തിയത്. ടെക്സസിലെ എല്ലിസ് കൺട്രിയിൽ നിന്നാണു തലയോട്ടി കിട്ടിയത്.
ഭൂമിക്കടിയിൽ ഹൈഡ്രജന്റെ ഒരു വലിയ നിധിയുണ്ട്. അതിലൊരു ഭാഗം കിട്ടിയാൽ പിന്നെ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കേണ്ട കാര്യം 2 നൂറ്റാണ്ടിലേക്ക് ഉണ്ടാകില്ലെന്നാണ് ഗവേഷകർ പറയുന്നത്. പാറകളിലും ഭൂഗർഭ സ്രോതസ്സുകളിലുമായി..
സൗദിയിൽ 56 ദശലക്ഷം വർഷങ്ങൾക്ക് മുൻപുള്ള ഇയോസീൻ കാലഘട്ടത്തിലെ ആദ്യകാല സമുദ്ര ജീവികളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി.
വിനോദ സഞ്ചാരികളുടെ പറുദീസയായ ഹോങ്കോങിൽനിന്നും ഇതുവരെ ഒരു ദിനോസർ ഫോസിൽ പോലും കണ്ടെത്തിയിട്ടില്ലായിരുന്നു. പാലിയന്റോളജിസ്റ്റുകൾ അത്ര പണിയൊന്നുമില്ലാത്ത സ്ഥലമെന്നു കരുതിയ പ്രദേശത്തുനിന്നും ഇപ്പോഴിതാ ആദ്യമായി ഒരു ദിനോസർ ഫോസിൽ കണ്ടെത്തിയിരിക്കുന്നു.
തേരട്ടകളുടെ പ്രതാപിയായ പൂർവികന്റെ ഫോസിൽതല തലപുകഞ്ഞു പഠിച്ച ഗവേഷകർക്ക് വിസ്മയം. 30 കോടി വർഷങ്ങൾക്കു മുൻപ് വടക്കേ അമേരിക്കയിലും യൂറോപ്പിലുമായി ജീവിച്ചിരുന്ന ഈ തീറ്റപ്രിയർ പഴുതാരകളിലേക്കുള്ള പരിണാമദിശയിലെ ഏറ്റവുമടുത്ത കണ്ണികൾ.
ആദിമകാലഘട്ടം മുതൽ പറയത്തക്ക വലിയ പരിഷ്കരണങ്ങളില്ലാതെ ഭൂമിയിൽ തുടരുന്ന ജീവജാലങ്ങളെ ലിവിങ് ഫോസിലുകൾ എന്ന് ശാസ്ത്രജ്ഞർ വിശേഷിപ്പിക്കാറുണ്ട്. ഈ ഗണത്തിൽപെടുത്താവുന്ന വിചിത്രമായ ഒരു മത്സ്യമാണ് അലിഗേറ്റർ ഗാർ.
വംശനാശം സംഭവിച്ച ദിനോസറുകളെ വീണ്ടും ഭൂമിയിലേക്ക് തിരികെയെത്തിക്കാൻ ശാസ്ത്രജ്ഞർ നടത്തുന്ന ശ്രമങ്ങൾ ജുറാസിക് പാർക്ക് എന്ന ചിത്രത്തിലൂടെ നാം കണ്ടതാണ്. അങ്ങനെയൊക്കെ യഥാർഥത്തിൽ നടക്കുമോ? ഫോസിൽ ഉപയോഗിച്ച് ഒരു ജീവിയെ സൃഷ്ടിക്കുക എന്നത് സിനിമയിൽ മാത്രമല്ലേ നടക്കൂയെന്ന് ചിന്തിച്ചവരാണ് ഏറെയും.
ഭൂമിയിലെ ജീവിക്കുന്ന ഫോസിൽ എന്നറിയപ്പെടുന്ന സീലക്കാന്ത് മത്സ്യങ്ങളെക്കുറിച്ച് പുതിയ പഠനം പുറത്ത്. ഈ മത്സ്യങ്ങൾ ഭൗമപ്ലേറ്റുകളുടെ പ്രവർത്തനം അനുസരിച്ചാണ് പരിണമിച്ചതെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.
തെക്കൻ ബ്രസീലിൽ പെയ്ത കനത്തമഴയിൽ ഒരു ദിനോസർ ഫോസിൽ തെളിഞ്ഞുവന്നു. ബ്രസീലിലെ സാവോ ഹോവോ ഡോ പോലെസീൻ മുനിസിപ്പാലിറ്റിയിലാണ് സംഭവം. ശാസ്ത്രീയമായി ഇനിയും സ്ഥിരീകരിക്കപ്പെടേണ്ട ഈ ദിനോസർ ഫോസിൽ 23.3 കോടി വർഷം പഴക്കമുള്ളതാണ്
Results 1-10 of 73