Activate your premium subscription today
സ്വിസ് പർവതനിരകളിലെ മഞ്ഞുമലയിടിഞ്ഞത് ഏഷ്യൻ രാജ്യങ്ങൾക്കുള്ള മുന്നറിയിപ്പാണെന്ന് വിദഗ്ധർ. ദിവസങ്ങൾക്ക് മുൻപ് സ്വിറ്റ്സർലൻഡിലുണ്ടായ മഞ്ഞിടിച്ചിലിൽ ലോറ്റ്ഷെന്റൽ താഴ്വരയിലെ ബ്ലാറ്റൻ എന്ന ഗ്രാമത്തിലേക്ക് മഞ്ഞുപാളികൾ ഒഴുകിയെത്തുകയും ഗ്രാമത്തിലെ വീടുകളും കെട്ടിടങ്ങളും പൂർണമായും തകരുകയും ചെയ്തിരുന്നു.
സ്വിസ് പർവതനിരകളിലെ മഞ്ഞുമലയിടിച്ചിലിനെ തുടർന്ന് വെള്ളപ്പൊക്ക സാധ്യത കണക്കിലെടുത്ത് ഗ്രാമങ്ങളിൽ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നു.
ഹിമാനികളുടെ സംരക്ഷണത്തിനായി 2025 ഉപയോഗിക്കപ്പെടുത്തണമെന്നാണ് ഐക്യരാഷ്ട്ര സംഘടന നിർദേശിച്ചിരിക്കുന്നത്. ഈ വർഷത്തെ ലോകജലദിനത്തിന്റെ സന്ദേശവും ഇതുതന്നെയാണ്. മാർച്ച് 21 ലോക ഹിമാനി ദിനമായിരുന്നു. മാർച്ച് 22 ജലദിനത്തിലും ഹിമാനി സംരക്ഷണത്തിനാണ് പ്രാധാന്യം നൽകുന്നത്.
അന്റാർട്ടിക്കയിലെ അന്ത്യദിന അഥവാ ഡൂംസ്ഡേ ഹിമപ്പരപ്പെന്ന് അറിയപ്പെടുന്ന ത്വൈറ്റ്സ് ഗ്ലേസിയറിനു കീഴെ പരീക്ഷണം നടത്താൻ പോയ ആളില്ലാ അന്തർവാഹിനി കാണാതായി. നവീന സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ ഉപകരണങ്ങളടങ്ങിയ ഈ അന്തർവാഹിനിയുടെ ഉടമസ്ഥത സ്വീഡനിലെ ഗോഥൻബെർഗ് സർവകലാശാലയ്ക്കാണ്
അരുണാചൽപ്രദേശിൽ 32 വർഷത്തിനിടെ 110 മഞ്ഞുപാളികൾ നഷ്ടപ്പെട്ടതായി റിപ്പോർട്ട്. ജേണൽ ഓഫ് എർത്ത് സിസ്റ്റം സയൻസിൽ പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ് 1988 നും 2020 നും ഇടയിൽ 110 മഞ്ഞുപാളികൾ അപ്രത്യക്ഷമായതായി പറയുന്നത്.
എന്താണു ഗ്ലേസിയർ? ഗ്ലേസിയർ എന്നതിന്റെ ശരിയായ നിർവചനം കരഭൂമിയിൽ രൂപമെടുക്കുന്ന കട്ടിയേറിയ മഞ്ഞുപാളി എന്നതാണ്. സമുദ്രത്തിൽ രൂപമെടുക്കുന്ന മഞ്ഞുകട്ടയും മഞ്ഞുപാളിയും ഗ്ലേസിയറുകൾ എന്ന നിർവചനത്തിന്റെ പരിധിയിൽ വരുന്നില്ല. ഗ്ലേസിയറുകളിലെ മഞ്ഞുപാളികൾ താഴേക്ക് ഉരുകിയിറങ്ങാറുണ്ട്. ഇങ്ങനെ ഒഴുകുന്നതിനിടെ അവയുടെ
ഹിമാലയൻ മേഖലയിലുള്ള തടാകങ്ങളുടെയും ജലാശയങ്ങളുടെയും വിസ്തൃതി കൂടുന്നതായി കേന്ദ്ര ജല കമ്മിഷൻ. കാലാവസ്ഥാ വ്യതിയാനം കാരണം മഞ്ഞുരുകൽ അതിവേഗത്തിലാകുന്നുവെന്നും ഇത് വെള്ളപ്പൊക്കത്തിലേക്ക് നയിക്കുമെന്നും ജല കമ്മിഷന്റെ റിപ്പോർട്ടിൽ പറയുന്നു.
ഡൂംസ് ഡേ ഗ്ലേസിയർ അഥവാ അന്ത്യദിന ഹിമാനി. അന്റാർട്ടിക്കയിലെ ത്വൈറ്റ്സ് ഗ്ലേസിയർ അറിയപ്പെടുന്നത് ഇങ്ങനെയാണ്. ഭാവിയിലെ സമുദ്രമേഖലയെ വമ്പൻ പ്രതിസന്ധിയിലേക്ക് തള്ളിവിടാവുന്ന ഒരു വമ്പൻ ജലബോംബാണ് ത്വൈറ്റ്സ്. സർവനാശമായിരിക്കും ഇതു മൂലമുണ്ടാകുന്നതെന്ന് ഗവേഷകർ നേരത്തെ മുന്നറിയിപ്പു നൽകിയിരുന്നു.
നദിയിലൂടെ മഞ്ഞുമലകൾ ആസ്വദിച്ച് നീങ്ങുന്നതിനിടെയാണ് ബോട്ട് യാത്രക്കാർ ആ കാഴ്ച കണ്ടത്. മഞ്ഞുമലയോട് ചേർന്ന ഭാഗത്തെ വെള്ളം നിറംമാറുകയും പെട്ടെന്ന് ഒരു മഞ്ഞുമല കടലിൽ നിന്നും ഉയർന്നുപൊങ്ങുകയും ചെയ്തു. നിമിഷങ്ങൾക്കുള്ളിൽ അത് താഴുകയും ചെയ്യുന്നുണ്ട്. അപൂർവ പ്രതിഭാസം
അല്പം തണുപ്പുള്ള പാനീയങ്ങൾ കുടിക്കുന്നത് ശരീരത്തിനാകെ കുളിർമ നൽകും. അപ്പോൾ ലോകത്ത് കിട്ടാവുന്നതിൽവച്ച് ഏറ്റവും ശുദ്ധമായ ഐസ് തന്നെ ലഭിച്ചാലോ?. ശരീരത്തിന് മാത്രമല്ല മനസ്സിനും കുളിർമയും സന്തോഷവും കിട്ടാൻ മറ്റൊന്നും വേണ്ട. പക്ഷേ ഈ ഐസ് എവിടെ കിട്ടും?
Results 1-10 of 42