Activate your premium subscription today
ഭൂമിയിലെ താപവർധനവ് 1.5 ഡിഗ്രി സെൽഷ്യസിനുള്ളിൽ പരിമിതപ്പെടുത്താൻ ഇനിയുള്ളത് 3 വർഷം മാത്രമെന്ന് ഗവേഷകർ. ആഗോള താപനത്തെക്കുറിച്ച് ഗവേഷണം നടത്തുന്ന ലോകത്തിലെ 60 ലധികം വരുന്ന പ്രമുഖ കാലാവസ്ഥാ ശാസ്ത്രജ്ഞരുടേതാണ് മുന്നറിയിപ്പ്
പത്തനംതിട്ട ∙ ആഗോളതാപനം കേരളത്തിലുൾപ്പെടെ സ്ത്രീകളുടെ ഗർഭകാല ആരോഗ്യത്തെ ബാധിക്കുന്നതായി ആഗോള കാലാവസ്ഥാമാറ്റ പഠന ഏജൻസിയായ ക്ലൈമറ്റ് സെൻട്രലിന്റെ പഠനത്തിൽ കണ്ടെത്തി. ഏഷ്യയിലും ആഫ്രിക്കയിലുമാണു വെല്ലുവിളിയേറെയെന്ന് വിവിധ രാജ്യങ്ങളിലെ 940 നഗരങ്ങളിൽ നടത്തിയ പഠനം വ്യക്തമാക്കുന്നു. കഴിഞ്ഞ 5 വർഷത്തിനിടെ പതിവിലും ഉഷ്ണം വർധിച്ച സിക്കിമും ഗോവയും കേരളവും ആണ് ഇന്ത്യയിൽ ഈ പട്ടികയിൽ മുന്നിൽ. സിക്കിമിൽ വർഷം 32 ദിവസവും ഗോവയിൽ 24 ദിവസവും കേരളത്തിൽ 18 ദിവസവും ഗർഭിണികൾക്ക് അസഹ്യമായ ചൂട് അനുഭവപ്പെടുന്നു. ഇതു പൂർണവളർച്ചയെത്താതെയുള്ള പ്രസവം ഉൾപ്പെടെ പ്രശ്നങ്ങൾക്കു കാരണമാകും. നഗരങ്ങളിൽ ഗോവയിലെ പനജിയിലാണു ഗർഭിണികൾക്ക് അസഹ്യമായ ചൂടുള്ള ദിനങ്ങൾ കൂടുതൽ– 39. തിരുവനന്തപുരമാണു തൊട്ടുപിന്നിൽ– 36. മുംബൈ– 26. ആഗോളതാപനം ഗർഭസ്ഥരെയും നവജാതശിശുക്കളെയും ബാധിക്കുന്ന പൊതുജനാരോഗ്യപ്രശ്നമായി കണ്ട് നയങ്ങൾ രൂപീകരിക്കണമെന്നു പഠനം നിർദേശിക്കുന്നു. കാർബൺ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുകയാണു പ്രധാനം.
ദൈവം നമുക്ക് സ്വയം വെളിപ്പെടുന്ന ഇടമാണ് പ്രപഞ്ചം. ഈ ഗോളമാകെ നിറഞ്ഞു നിൽക്കുന്ന തേജസും ചൈതന്യവും. ഒരു മഞ്ഞുതുള്ളിയിലും ഒരു ഇലയുടെ വിരിപ്പിലും പർവതങ്ങളുടെ തലയെടുപ്പിലും പാവപ്പെട്ട മനുഷ്യന്റെ മുഖത്തും ആ ചൈതന്യം വായിച്ചെടുക്കാം. മലകളുടെ ഗാംഭീര്യത്തിനു മുന്നിൽ അന്തംവിട്ടു നിൽക്കുമ്പോൾ നാം ദൈവത്തിന്റെ കൈവേലകൾ അനുഭവിച്ചറിയുകയാണ്. സ്നേഹാർദ്രതയോടെ നമുക്ക് ലാളിത്യത്തിലേക്കു തിരികെ പോകാം. – ലൗദേത്തോസി എന്ന ചാക്രിക ലേഖനത്തിൽ നിന്ന് (2015) ആ രചന നടന്നത് ഏകദേശം 10 വർഷം മുൻപാണ്. സ്രഷ്ടാവും ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ കോർത്തിണക്കി 184 പുറങ്ങളുള്ള ലൗദേത്തോസി എന്ന ആദ്യ പാരിസ്ഥിതിക ചാക്രിക ലേഖനം പുറപ്പെടുവിക്കുമ്പോൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു; ഇത് ലോകത്തിനു പുതിയൊരു ദിശാബോധം പകരും. പരിസ്ഥിതി സംരക്ഷണത്തിൽ ലോകരാജ്യങ്ങൾക്കോ ഭരണാധിപന്മാർക്കോ നേടാനാകാത്ത നയതന്ത്ര വിജയം നേടിയ ആത്മീയ നേതാവായി മാറി ഈ ലേഖനത്തിലൂടെ ഫ്രാൻസിസ് മാർപാപ്പ.
ആഗോള താപനിലയിലെ 4 ശതമാനം വർധനവ് ലോക സമ്പദ്വ്യവസ്ഥയുടെ വളർച്ചയിൽ ഇടിവ് വരുത്തുമെന്ന് പഠനം. 2100 ആകുമ്പോഴേക്കും ആഗോള തലത്തിൽ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 40 ശതമാനം കുറയുമെന്നാണ് ഓസ്ട്രേലിയൻ ഗവേഷകരുടെ കണ്ടെത്തൽ.
തിരുവനന്തപുരം ∙ ആഗോളതാപനത്തിൽനിന്നു ഭൂമിയെ സംരക്ഷിക്കാൻ ഇന്നു രാത്രി 8.30 മുതൽ 9.30 വരെ വൈദ്യുതി വിളക്കുകൾ അണച്ചു ഭൗമ മണിക്കൂർ ആചരിക്കും. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെ (ഡബ്ല്യുഡബ്ല്യുഎഫ്) ആഹ്വാന പ്രകാരമാണിത്. മാർച്ചിലെ അവസാന ശനിയാഴ്ചയാണു പതിവായി ഭൗമ മണിക്കൂർ ആചരിക്കുന്നത്. ഇത്തവണ ലോക ജലദിനം കൂടിയായതിനാൽ മാർച്ചിലെ നാലാമത്തെ ശനിയാഴ്ചയായ ഇന്ന് ആചരിക്കാൻ തീരുമാനിക്കുകയായിരുന്നു.
കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും അവയുടെ ഭീകരമുഖം വെളിവാക്കി തുടങ്ങിയിട്ട് കുറച്ചുകാലങ്ങളായി. അതിന്റെ പ്രത്യാഘാതങ്ങൾ അനുദിനം പരിസ്ഥിതിയിൽ പ്രകടമാകുന്നുമുണ്ട്. ഈ സാഹചര്യം ഏറ്റവും കൂടുതൽ ഭീഷണി ഉയർത്തുന്നത് ധ്രുവ പ്രദേശങ്ങളിലാണ്.
അരുവിത്തുറ∙ ആഗോളതാപനം ഒരു പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുന്ന ഇക്കാലത്ത് നഗരങ്ങൾ നേരിടുന്ന ഒട്ടേറെ പ്രശ്നങ്ങൾക്കു പരിഹാരമാണ് നഗരകേന്ദ്രീകൃതമായ ചെറു വനങ്ങളെന്ന് ഫിൻലൻഡിലെ ഹെൽസിങ്കി യൂണിവേഴ്സിറ്റി പ്രഫസറും രാജ്യാന്തര വന വിദഗ്ധനുമായ പ്രഫ. കിം യാർജല. താപനില നിയന്ത്രിക്കാനും വായു, ശബ്ദ മലിനീകരണങ്ങൾ കുറയ്ക്കാനും കാർബൺ ആഗിരണത്തിനും ചെറുവനങ്ങൾ ഉത്തമമാണ്. അരുവിത്തുറ
സമുദ്രങ്ങളിൽ ചൂട് കൂടുന്നത് റെക്കോർഡ് വേഗത്തിലെന്ന് റിപ്പോർട്ട്. കഴിഞ്ഞ 40 വർഷത്തിനിടെ സമുദ്രതാപനം നാലിരട്ടിയിലധികം വർധിച്ചിട്ടുണ്ടെന്ന് എൻവയോൺമെന്റൽ റിസർച്ച് ലെറ്റേഴ്സ് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
യുഎസില് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരം ഏറ്റെടുത്തതിനു പിന്നാലെ നടത്തിയ പ്രഖ്യാപനങ്ങളുടെ ഞെട്ടലിലാണല്ലോ ലോകം. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒരെണ്ണമാണ് കാലാവസ്ഥാ വ്യതിയാനത്തെ നേരിടുന്നതിനുള്ള 2015ലെ പാരിസ് ഉടമ്പടിയിൽനിന്ന് പിന്മാറുമെന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം വർധിക്കുന്ന പ്രയാസം അനുഭവിക്കുന്ന രാജ്യങ്ങളെയെല്ലാം നിരാശയിലാഴ്ത്തുന്നതായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ആഗോള താപനം നിയന്ത്രിക്കുന്നതിന് സഹകരിച്ചു പ്രവർത്തിക്കാം എന്ന് 200 ലോകരാഷ്ട്രങ്ങൾ ചേർന്നു തീരുമാനിച്ചതാണു പാരിസ് ഉടമ്പടി. ആഗോള താപനത്തിന്റെ തോത് കുറച്ചുകൊണ്ടുവരാൻ കൃത്യമായ ലക്ഷ്യത്തോടെ നടപടികൾ സ്വീകരിക്കാമെന്നാണ് പാരിസ് ഉച്ചകോടിയിൽ തീരുമാനിച്ചത്. വ്യവസായവൽക്കരണം സംഭവിച്ച 19–ാം നൂറ്റാണ്ടിന്റെ അവസാനം ലോകം അനുഭവിച്ച ചൂടിനേക്കാൾ 1.5 ഡിഗ്രി സെൽഷ്യസ് മാത്രം കൂടുന്നതിലേക്ക് ആഗോള താപനിലയെ ഒതുക്കി നിർത്തുക എന്ന ലക്ഷ്യത്തിനായാണ് ഈ പോരാട്ടം. എന്നാൽ ഇതിനായി വ്യവസായവൽകൃത രാജ്യങ്ങളാണ് കൂടുതൽ വിട്ടുവീഴ്ച ചെയ്യേണ്ടിയിരുന്നത്.
പത്തനംതിട്ട ∙ ഭൂമിയിൽ അനുഭവപ്പെടുന്ന ശരാശരി താപനില 1.5 ഡിഗ്രി സെൽഷ്യസ് വർധിച്ചെന്നു സ്ഥിരീകരിച്ച് ലോക കാലാവസ്ഥാ സംഘടന. 2024 ൽ ഭൂമിയിലെയും സമുദ്രത്തിലെയും താപനിലയിലെ കുതിച്ചുകയറ്റം മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതലായിരുന്നു എന്നും വേൾഡ് മിറ്റീയറോളജിക്കൽ ഓർഗനൈസേഷൻ (ഡബ്ല്യുഎംഒ) വ്യക്തമാക്കി. 1.5 ഡിഗ്രിയിൽ അധികരിക്കാതെ താപവർധനയെ തടഞ്ഞുനിർത്തണമെന്ന പാരിസ് കരാർ പരാജയപ്പെടുന്ന സ്ഥിതിയാണ്. 2024 ലോകചരിത്രത്തിലെ ഏറ്റവും ചൂടേറിയ വർഷമാണ്.
Results 1-10 of 180