Activate your premium subscription today
2024ൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ ലോകത്തു വിറ്റ് ഒന്നാമനായത് ജപ്പാനിലെ ടൊയോട്ട മോട്ടർ കോർപറേഷനാണ്. ഒരു കോടി വാഹനങ്ങൾ. എന്നാൽ, 90 ലക്ഷം വാഹനങ്ങൾ വിറ്റ ഈ പട്ടികയിലെ രണ്ടാമൻ ഫോക്സ്വാഗൻ ഗ്രൂപ്പിനെക്കാൾ കുറവ് ഇലക്ട്രിക് വാഹനങ്ങൾ (ഇ.വി) മാത്രമാണു ടൊയോട്ട വിറ്റത്. ഇത് അബദ്ധത്തിൽ സംഭവിച്ചതല്ലെന്നു ടൊയോട്ടയുടെ ഈ വിഷയത്തിലെ നിലപാട് പരിശോധിച്ചാൽ മനസ്സിലാകും. ഈയടുത്ത് ടൊയോട്ട ചെയർമാൻ അകിയോ ടൊയോഡ പറഞ്ഞതുകൂടി ചേർത്തു വായിക്കുമ്പോൾ കാര്യങ്ങൾ വ്യക്തമാകും. അദ്ദേഹം പറഞ്ഞതിന്റെ ചുരുക്കരൂപം, 90 ലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ മലിനീകരണത്തോത് രണ്ടര കോടി ഹൈബ്രിഡ് വാഹനങ്ങളുടേതിനു സമം എന്നാണ്. അതായത്, രണ്ടരക്കോടി ഹൈബ്രിഡ് വാഹനങ്ങൾ ഭൂമിക്കുണ്ടാക്കുന്ന പ്രകൃതി ചൂഷണ – മലിനീകരണ ആഘാതം 90 ലക്ഷം ഇ.വികൾ വിറ്റാൽ സംഭവിക്കുമെന്ന്. സ്വന്തം സ്ഥാപനത്തിന്റെ ഹൈബ്രിഡ് വാഹന വിൽപനയും അനുബന്ധ വിവരങ്ങളും വിലയിരുത്തിയാണ് അകിയോ ടൊയോഡ ഈ നിഗമനത്തിലെത്തിയത്. എന്നാൽ, ലോകത്തിൽ ഏറ്റവും കൂടുതൽ വാഹനപുക മലിനീകരണം ഉണ്ടായിരിക്കുന്നതും പിന്നീട് അതിന്റെ തോത് കുറഞ്ഞതുമായ നഗരങ്ങളെ പഠനവിധേയമാക്കി മറ്റൊരു വിദഗ്ധ സംഘം പറയുന്നു, ഇ.വികളുടെ എണ്ണം കൂടിയത് നഗരത്തിന്റെ വായു മലിനീകരണത്തോത് കുറച്ചിട്ടുണ്ട് എന്ന്. ലോകം മുഴുവൻ ഇലക്ട്രിക് വെഹിക്കിൾ എന്ന ജ്വരം ബാധിച്ചു മുന്നോട്ടു പോകുമ്പോഴും
2050ൽ കാർബൺ ബഹിർഗമനനിരക്ക് പൂജ്യമാക്കുക (നെറ്റ് സീറോ കാർബൺ എമിഷൻ) എന്ന ലക്ഷ്യത്തിലേക്കു ശ്വേത ഹൈഡ്രജൻ(Natural Hydrogen) വഴിതുറക്കുമോയെന്ന ചർച്ചകൾ ഊർജമേഖലയിൽ സജീവമാകുകയാണ്. ശ്വേത ഹൈഡ്രജനെ മെരുക്കുക വഴി 1.7 ലക്ഷം വർഷം വരെ ഭൂമിയിലെ വ്യവസായങ്ങളും മറ്റു കാര്യങ്ങളും പ്രവർത്തിപ്പിക്കാനുള്ള ശുദ്ധോർജം
തിരുവനന്തപുരം ∙ കേരളത്തിലെ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനു മന്ത്രി പി.രാജീവും ഉദ്യോഗസ്ഥസംഘവും ചൈന സന്ദർശിക്കാൻ ഒരുങ്ങുന്നു. ലോക സാമ്പത്തിക ഫോറത്തിന് അനുബന്ധമായി ഈ മാസം 24 മുതൽ 26 വരെ ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന സമ്മേളനത്തിൽ മന്ത്രി രാജീവ്, ചീഫ് സെക്രട്ടറി, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി, കെഎസ്ഐഡിസി എംഡി, എക്സിക്യൂട്ടീവ് ഡയറക്ടർ എന്നിവരാണു പങ്കെടുക്കുന്നത്. അടുത്ത ജനുവരിയിൽ ലോക സാമ്പത്തിക ഫോറത്തിൽ പങ്കെടുക്കാൻ സ്വിറ്റ്സർലൻഡിലെ ദാവോസിലുമെത്തും. 2 യാത്രകൾക്കുമായി 14 കോടി രൂപയാണു ചെലവ്. ബജറ്റിൽ വ്യവസായ പ്രോത്സാഹനത്തിനു നീക്കിവച്ച തുകയാകും ചെലവിടുക.
കേരളത്തിന്റെ വർധിച്ചു വരുന്ന ഊർജ പ്രതിസന്ധിക്കു പരിഹാരം അക്ഷയ ഊർജവും ഹരിത ഹൈഡ്രജനും ആണെന്ന് മന്ത്രി കെ.കൃഷ്ണൻ കുട്ടി. ആഗോള ഹൈഡ്രജൻ, പുനരുപയോഗ വൈദ്യുതോർജ ഉച്ചകോടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാർബൺ അംശം അടങ്ങാത്തതിനാൽ, മലിനീകരണമുണ്ടാക്കാത്ത പ്രധാന ഇന്ധനസ്രോതസ്സുകളൊന്നായാണ് ഹൈഡ്രജനെ കണക്കാക്കുന്നത്. ഹൈഡ്രജൻ 'ക്ലീൻ' ആണെങ്കിലും അതു വേർതിരിക്കുന്ന നിലവിലെ പ്രക്രിയ വൻതോതിൽ കാർബൺ പുറന്തള്ളുന്നതാണ്. എന്നാൽ കാർബൺ പുറന്തള്ളലുണ്ടാകാതെ വേർതിരിച്ചെടുക്കുന്ന ഹൈഡ്രജനാണ് ഗ്രീൻ ഹൈഡ്രജൻ.
പ്രകൃതിസൗഹൃദ ഇന്ധനമായ ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിനായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത 10 റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിൽ. തിരുവനന്തപുരം–കൊച്ചി, കൊച്ചി–എടപ്പാൾ റൂട്ടുകളാണ് തിരഞ്ഞെടുത്തത്. ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ ഭാഗമായി അനെർട്ട് സമർപ്പിച്ച പദ്ധതി നിർദേശത്തിനാണ് കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം അംഗീകാരം നൽകിയത്.
ദാവോസ്∙ ലോക സമ്പദ്വ്യവസ്ഥയുടെ ദിശ തന്നെ മാറ്റുമെന്ന് പ്രതീക്ഷിക്കുന്ന, ലോക സാമ്പത്തിക ഫോറത്തിന്റെ 33 വ്യവസായ ക്ലസ്റ്ററുകളിൽ ഇടംപിടിച്ച് കൊച്ചിയിലെ ഗ്രീൻ ഹൈഡ്രജൻ വാലി പദ്ധതിയും. ഇന്ത്യ, ബ്രസീൽ, ഓസ്ട്രേലിയ, കൊളംബിയ, സൗദി അറേബ്യ തുടങ്ങി 9 രാജ്യങ്ങളിൽ നിന്ന് 13 ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകളാണ് ഇക്കുറി പുതുതായി ഇടംനേടിയത്. ഇതോടെ, ആകെ 16 രാജ്യങ്ങളിൽ നിന്ന് 33 ഇൻഡസ്ട്രിയൽ ക്ലസ്റ്ററുകളായി.
ഭൂമിക്കടിയിൽ ഹൈഡ്രജന്റെ ഒരു വലിയ നിധിയുണ്ട്. അതിലൊരു ഭാഗം കിട്ടിയാൽ പിന്നെ ഫോസിൽ ഇന്ധനത്തെ ആശ്രയിക്കേണ്ട കാര്യം 2 നൂറ്റാണ്ടിലേക്ക് ഉണ്ടാകില്ലെന്നാണ് ഗവേഷകർ പറയുന്നത്. പാറകളിലും ഭൂഗർഭ സ്രോതസ്സുകളിലുമായി..
റിയാദ് ∙ ഊർജ പരിവർത്തന മേഖലയിൽ സൗദി അറേബ്യ നിരവധി നേട്ടങ്ങൾ കൈവരിച്ചതായി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ. സൗദി അറേബ്യയുടെ നിഘണ്ടുവിൽ അസാധ്യം എന്നൊരു വാക്കില്ല എന്നാണ് ഈ നേട്ടങ്ങൾ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം∙ 2030ൽ പ്രതിവർഷം 50 ലക്ഷം ടൺ ഗ്രീൻ ഹൈഡ്രജൻ ഉൽപാദനമെന്ന ലക്ഷ്യവുമായി കേന്ദ്രം മുന്നോട്ടു പോകുമ്പോൾ കേരളവും അതിനൊപ്പം ചുവടുവയ്ക്കും. ഭാവിയുടെ ഇന്ധനമായി കണക്കാക്കുന്ന ഹൈഡ്രജൻ പ്രകൃതി സൗഹൃദമായി ഉൽപാദിപ്പിക്കുന്നതിൽ കേരളത്തിന്റെ ഹബ് ആയി കൊച്ചി മാറും . കാർബൺ പുറംതള്ളാത്ത ഇന്ധനമായ ഹൈഡ്രജൻ റോഡ്, എയർ, ഷിപ്പിങ് ഗതാഗതത്തിനും ബഹിരാകാശ റോക്കറ്റിലും ഭാരം കുറഞ്ഞ ഇന്ധന ബദൽ കൂടിയാണ്. വളം നിർമാണത്തിനും ഹൈഡ്രജൻ ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
Results 1-10 of 26