Activate your premium subscription today
വേനൽ മഴയ്ക്കിടയിലും സംസ്ഥാനത്തെ താപനില മാറ്റമില്ലാതെ തുടരുന്നു. ചൂടിനു പുറമെ അന്തരീക്ഷത്തിലെ യുവി വികരണ തോതും ഉയർന്നു നിൽക്കുകയാണ്. ഇടുക്കിയിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്സ് 11 ആണ്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മലപ്പുറം ജില്ലകളിൽ യുവി ഇന്‍ഡക്സ് 9 പോയന്റിലെത്തി. പാലക്കാട് 8 തീവ്രതയിലാണ് അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ യുവി ഇൻഡക്സ് 7 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യുവി ഇൻഡക്സിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. കണ്ണൂരിൽ യുവി ഇൻഡക്സ് 5 പോയിന്റിലെത്തിയപ്പോൾ കാസർകോട് യുവി ഇൻഡക്സ് 4 ആണ് രേഖപ്പെടുത്തിയത്.
ഉത്തരേന്ത്യയിൽ താപനില ഉയർന്ന നിലയിൽ. ഔദ്യോഗികമായി ചൊവ്വാഴ്ച ഒഡിഷയിലെ ജാർസുഗുഡായിൽ രേഖപ്പെടുത്തിയത് 46.2 ഡിഗ്രി സെൽഷ്യസാണ്. 1953ന് ശേഷം സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയർന്ന താപനിലയാണിത്
മലപ്പുറം ∙ ജില്ലയിൽ ഉഷ്ണതരംഗ സാധ്യത നിലനിൽക്കുന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.ഗുരുതര രോഗാവസ്ഥയുള്ളവർ, വയോധികർ, കുട്ടികൾ ഗർഭിണികൾ തുടങ്ങിയ വിഭാഗങ്ങളിൽ ഇതിന്റെ ആഘാതം വലുതാകണമെന്നും അസോസിയേഷൻ മുന്നറിയിപ്പു നൽകി.
കനത്ത വേനലിനെ തുടർന്ന് മഹാരാഷ്ട്രയിൽ ജലക്ഷാമം രൂക്ഷമായി വരുകയാണ്. കിണറുകളും കൈപൈപ്പുകളും വറ്റിവരണ്ട നിലയിലാണ്. ഈ സാഹചര്യത്തിൽ കുടിവെള്ളത്തിനായി ഗ്രാമവാസികൾ കിലോമീറ്ററുകൾ നടക്കുകയാണ്
ചൂട് കുറയ്ക്കാൻ ഡൽഹി സർവകലാശാലയിലെ കോളജിന്റെ ചുമരിൽ പ്രിൻസിപ്പൽ ചാണകം തേച്ചു. ലക്ഷ്മിബായ് കോളജ് പ്രിൻസിപ്പൽ പ്രത്യുഷ് വത്സലയാണ് ഓൾഡ് സി ബ്ലോക്കിൽ ക്ലാസ്മുറിയിലെ ചുമരിൽ ചാണകപ്രയോഗം നടത്തിയത്. ചാണകം തേച്ചാൽ ചൂട് കുറയുമെന്ന കോളജിലെ ഗവേഷക വിദ്യാർഥിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണു പ്രിൻസിപ്പലിന്റെ വിശദീകരണം.
തിരുവനന്തപുരം∙ കനത്ത ചൂടിന്റെ പശ്ചാത്തലത്തിൽ കേരളത്തിലെ എട്ടു ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ 15, 16 തീയതികളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
ഉത്തരേന്ത്യയിൽ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നിരിക്കുകയാണ്. ഡൽഹിയിൽ കഴിഞ്ഞ ദിവസം 31 ഡിഗ്രി സെൽഷ്യസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഔദ്യോഗികമായി ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട് രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ബാർമറിലാണ്
ഒമാനില്‍ കാലാവസ്ഥ പതിയെ മാറുന്നു. താപനില ഉയര്‍ന്ന് ചൂടിലേക്ക് നീങ്ങുന്നതായി ഒമാന്‍ കാലാവസ്ഥ നിരക്ഷണ കേന്ദ്രം റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
തിരുവനന്തപുരം∙ വേനൽ മഴയിൽ മനം കുളിർക്കുമ്പോഴും സംസ്ഥാനത്തെ പകൽ ചൂട് ഉയർന്നു തന്നെ. ചൂടിനു പുറമെ അന്തരീക്ഷത്തിലെ യുവി വികിരണ തോത് ഉയർന്നു നിൽക്കുകയാണ്. കൊല്ലം, പത്തനംതിട്ട, ഇടുക്കി, ജില്ലകളിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തിയ ഉയർന്ന യുവി ഇൻഡക്സ് 10 ആണ്. കോട്ടയം, ആലപ്പുഴ മലപ്പുറം ജില്ലകളിൽ യുവി ഇൻഡക്സ് 9 ഉം രേഖപ്പെടുത്തി. പാലക്കാട് (7), കോഴിക്കോട് (7), വയനാട് (6), തൃശൂർ (6), എറണാകുളം (6), തിരുവനന്തപുരം (6) എന്നിങ്ങനെയാണ് ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത്.
ഈ വേനൽക്കാലത്ത് ഇന്ത്യയിൽ പതിവിലും കൂടുതൽ ചൂട് പ്രതീക്ഷിക്കാമെന്നും കൂടുതൽ ഉഷ്ണതരംഗ ദിവസങ്ങൾ വരാൻ പോവുകയാണെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. സാധാരണയായി രാജ്യത്ത് ഏപ്രിൽ മുതൽ ജൂൺ വരെയാണ് കൂടുതൽ ചൂട് അനുഭവപ്പെടുന്നത്
Results 1-10 of 533