ഓരോ ദിവസവും കേരളത്തിൽ ചൂട് കൂടി വരുന്നു. അടുത്ത ദിവസങ്ങളിൽ ചൂട് 40 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉയരാൻ സാധ്യതയുണ്ടെന്നുള്ള മുന്നറിയിപ്പും കാലാവസ്ഥാ വകുപ്പ് നൽകുന്നു. ചൂടു കൂടിയതോടെ പ്രായമായവരും കിടപ്പുരോഗികളും മറ്റു ജീവിതശൈലീ രോഗങ്ങളുള്ളവരും കൂടുതൽ ശ്രദ്ധ പുലർത്തണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ചൂട് വർധിച്ച സാഹചര്യത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകൾ ആരംഭിച്ചു. ജ്യൂസ് കടകൾ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വിൽക്കുന്ന കടകൾ കേന്ദ്രീകരിച്ചും പരിശോധനകൾ നടത്തുകയാണ്. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ ചൂടു കാരണം സംഭവിക്കുന്ന വാർത്തകളും വിശകലനങ്ങളും ചുവടെ.