Activate your premium subscription today
ശബരിമല ∙ സന്നിധാനത്തു ഭസ്മക്കുളത്തിനു സമീപത്തുനിന്നു വനം വകുപ്പിന്റെ നേതൃത്വത്തിൽ രാജവെമ്പാലയെ പിടികൂടി. ഞായറാഴ്ച രാവിലെ പത്തിനാണു സംഭവം. സന്നിധാനത്തുനിന്ന് ആദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്. ഇവിടെ കഴിഞ്ഞ ദിവസം പാമ്പിനെ കണ്ടതിനെ തുട൪ന്നു പ്രദേശങ്ങളിൽ നിരീക്ഷണം ശക്തമാക്കിയിരുന്നു. പിടികൂടിയ പാമ്പിനെ പമ്പയിലെത്തിച്ച് ഉൾവനത്തിൽ വിട്ടു. പ്രത്യേക പരിശീലനം നേടിയ അഭിനേഷ്, ബൈജു, അരുൺ എന്നിവരാണു രാജവെമ്പാലയെ പിടികൂടിയത്.
ശബരിമല ∙ തീർഥാടകർക്കു ഭീഷണിയായി പാണ്ടിത്താവളത്തിൽ 2 രാജവെമ്പാലകൾ. 4 മണിക്കൂർ നീണ്ട പരിശ്രമം നടത്തിയിട്ടും പൊത്തിൽ ഒളിച്ച പാമ്പിനെ പിടിക്കാൻ കഴിഞ്ഞില്ല. പുല്ലുമേട് പാതയിൽ പാണ്ടിത്താവളം ശുദ്ധജല സംഭരണിക്കു സമീപമാണ് ഉഗ്രവിഷമുള്ള രാജവെമ്പാലയെ കണ്ടത്. തീർഥാടന പാതയിലൂടെ 2 രാജവെമ്പാലകൾ ഇഴഞ്ഞു നീങ്ങുന്നത് പാണ്ടിത്താവളം ഡ്യൂട്ടിയിലുള്ള പൊലീസുകാരാണു കണ്ടത്. ഉടൻ തന്നെ വനപാലകരെ വയർലെസ് സന്ദേശത്തിലൂടെ പൊലീസ് വിവരം അറിയിച്ചു. സന്നിധാനം വനം ഓഫിസിലെ പാമ്പുപിടുത്ത വിദഗ്ധൻ സുരേഷ് ആര്യങ്കോടിന്റെ നേതൃത്വത്തിലുള്ള സംഘം ഓടി എത്തി. വനപാലകർ എത്തുന്നതു വരെ ഇത് എങ്ങോട്ടാണു നീങ്ങുന്നതെന്നു നിരീക്ഷിച്ചു പൊലീസും കാത്തുനിന്നു. വനത്തിലേക്ക് ഇറങ്ങുന്നെങ്കിൽ പോട്ടെ എന്നു കരുതി ശബ്ദം ഉണ്ടാക്കാതെയാണു നിന്നത്. പുല്ലുമേട് തീർഥാടന പാതയിലൂടെ ഇഴഞ്ഞ് ഉരക്കുഴി ഭാഗത്തേക്കു നീങ്ങി.
പുലിക്കുരുമ്പ ∙ കിണറ്റിൽ വീണ രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുറത്തെടുത്ത് കാട്ടിൽ വിട്ടു. പുല്ലംവനത്തെ മഞ്ഞളാങ്കൽ വിൻസന്റിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണു രാജവെമ്പാല വീണത്.അയൽവാസിയായ മുട്ടത്തിൽ ബെന്നി തളിപ്പറമ്പ് ഫോറസ്റ്റ് റേഞ്ച് ഓഫിസർ പി.രതീഷിനെ വിവരം അറിയിച്ചതിനെ തുടർന്ന്
പമ്പ ചെളിക്കുഴിയിൽ സ്വാമി അയ്യപ്പൻ റോഡിന്റെ തുടക്ക ഭാഗത്തെ കരിക്ക് വിൽപന കേന്ദ്രത്തിലാണു രാജവെമ്പാല കയറിയത്. കരിക്കു കുടിക്കാൻ നിന്ന തീർഥാടകരാണ് ഷെഡിനുള്ളിലൂടെ രാജവെമ്പാല ഇഴഞ്ഞു നീങ്ങുന്നത് കണ്ടത്. പാമ്പു പിടുത്ത വിദഗ്ധരായ അരുൺകുമാർ, എ.പ്രദീപ് എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം ഏറെ പണിപ്പെട്ടാണു പിടികൂടിയത്. 6 അടിയിൽ കൂടുതൽ നീളം ഉണ്ടായിരുന്നു. ചാക്കിലാക്കിയ രാജവെമ്പാലയെ രാത്രി 8.30ന് ചാലക്കയം ഒറ്റക്കല്ല് ഭാഗത്ത് എത്തിച്ച് ഉൾവനത്തിൽ തുറന്നുവിട്ടു.
പാലക്കാട്∙ പോത്തുണ്ടി മാട്ടായി പാലത്തിനു സമീപം കനാൽ വെള്ളത്തിൽ രാജവെമ്പാലയെ കണ്ടെത്തി. വനപാലകരെത്തി പിടിച്ച ശേഷം നെല്ലിയാമ്പതി വനത്തിലേക്കു വിട്ടു.
കോന്നി∙വീട്ടിലെ ഭക്ഷണമേശയുടെ അടിവശത്ത് കണ്ട രാജവെമ്പാലയെ വനംവകുപ്പ് അധികൃതർ പിടികൂടി. ആനകുത്തി അയ്യാന്തിയിൽ തോമസ് ഏബ്രഹാമിന്റെ വീട്ടിൽ ഇന്നലെ വൈകിട്ട് 4.45നാണ് സംഭവം. ഒൻപത് അടി നീളമുള്ള വലിയ പാമ്പാണിത്. തോമസ് ഏബ്രഹാമും ഭാര്യ മിനിയും വീടിന്റെ ഹാളിൽ ഇരിക്കുമ്പോൾ മുൻപിലത്തെ വാതിലിലൂടെ പാമ്പ് വേഗത്തിൽ
ലോകത്തിലെ ഏറ്റവും നീളമേറിയ വിഷപ്പാമ്പാണ് രാജവെമ്പാല. ഒഫിയോഫാഗസ് ജനുസിലെ ഏക അംഗമായാണ് രാജവെമ്പാല കണക്കാക്കപ്പെട്ടിരുന്നത്. പ്രകോപനം ഉണ്ടായാൽ അതീവ അപകടകാരിയാണെങ്കിലും സാധാരണ നിലയ്ക്ക് മനുഷ്യരുമായി ഇടയാൻ നിൽക്കാത്ത ഈ രാജനെപ്പറ്റി പുതിയ പഠനങ്ങളുമായി എത്തുകയാണ് ഗവേഷകർ. കർണാടകയിലെ കലിംഗ ഫൗണ്ടേഷൻ നടത്തിയ
കടയ്ക്കൽ ∙ ചോഴിയക്കോട് അരിപ്പ പോട്ടമാവിൽ നിന്നു രാജവെമ്പാലയെ പിടികൂടി. പോട്ടമാവ് കുഞ്ഞുകൃഷ്ണന്റെ വീടിനു മുന്നിലെ തോട്ടിൽ ആണ് രാജവെമ്പാലയെ കണ്ടത്.പ്രദേശത്തെ വീട്ടമ്മ തുണി അലക്കാൻ ആയി തോട്ടിൽ ഇറങ്ങിയപ്പോഴാണു പാമ്പ് വെള്ളത്തിൽ കൂടി നീന്തി വരുന്നതു കണ്ടത്. പ്രദേശവാസികൾ കൂടി പാമ്പുപിടുത്തക്കാരൻ റോയ്
വെള്ളരിക്കുണ്ട്∙ മാലോം പറമ്പ റേഷൻ കടക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ വീട്ടുമുറ്റത്ത് രാജവെമ്പാലയെ കണ്ടെത്തി. രാവിലെ സ്കൂളിലേക്ക് പോകാൻ പുറപ്പെട്ട കുട്ടികളാണ് ഉടുമ്പിനെ വിഴുങ്ങിക്കൊണ്ടിരിക്കുന്ന പാമ്പിനെ കണ്ടത്.വനപാലകർ സ്ഥലത്തെത്തി 10 അടി നീളമുള്ള പാമ്പിനെ പിടികൂടി. മഞ്ജുച്ചാൽ വനത്തിൽ തുറന്നുവിട്ടു.
കാസർകോട്∙ മുളിയാർ കുണിയേരിയിലെ ഇ.അബ്ദുൽ റഹിമാന്റെ വീട്ടിൽ കഴിഞ്ഞദിവസം വൈകിട്ടോടെ എത്തിയതായിരുന്നു ഒന്നര മീറ്ററോളം നീളവും അതിനൊത്ത വണ്ണവുമുള്ള രാജവെമ്പാല. മുറ്റത്തേക്ക് കയറാൻ തുടങ്ങിയ പാമ്പിന് മുന്നിൽ പൂച്ച ഇരിപ്പുറപ്പിച്ചു. പല വഴികളും പയറ്റിയെങ്കിലും പൂച്ച പിന്തിരിയാതെ വന്നതോടെ വീട്ടുമുറ്റത്ത് കയറാനുള്ള പദ്ധതി ഉപേക്ഷിച്ച് വന്നവഴിക്ക് തന്നെ പാമ്പ് തടിതപ്പുകയായിരുന്നു.
Results 1-10 of 116