Activate your premium subscription today
പാർലമെന്റ് സമ്മേളനം കഴിഞ്ഞാൽ അടുത്ത മാസം തന്നെ വിലങ്ങാട് കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ ആദ്യ തറക്കല്ലിടൽ നടത്തുമെന്ന് ഷാഫി പറമ്പിൽ എംപി. വിലങ്ങാടിന് നീതി വേണം എന്നാവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുെട നേതൃത്വത്തിൽ വിലങ്ങാട്ടെ ഉരുൾപൊട്ടൽ ദുരന്തബാധിതർ കലക്ടറേറ്റിനു മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മേൽമുറി∙ ഏറെ നാളുകൾക്കു ശേഷം ഉപ്പ നന്നായി ഉറങ്ങി, അതു കണ്ട ഞങ്ങൾക്കും സന്തോഷമായി. പൊഴുതന മേൽമുറിയിൽ സംഘടിപ്പിച്ച ഒത്തുചേരലിൽ പങ്കെടുത്ത് തിരിച്ചു വന്ന കിടപ്പുരോഗിയായ കുഞ്ഞുമുഹമ്മദിനെക്കുറിച്ച് മകൾ ഖൈറുന്നിസ കൂട്ടുകാരികൾക്കയച്ച വാട്സാപ് സന്ദേശത്തിലാണ് സന്തോഷം പങ്കുവയ്ക്കുന്നത്. ഇതേ മാനസികാവസ്ഥ
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കൽപറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നവീകരിച്ച അന്തിമ ഗുണഭോക്തൃ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. ചൂരൽമലയിലെ 88 വീടുകൾ അടക്കം 281 വീടുകളായിരിക്കും ഇൗ പട്ടികയിലുണ്ടായിരിക്കുമെന്നാണു സൂചന. ഡിസംബർ 20ന് പ്രസിദ്ധീകരിച്ച ഒന്നാംഘട്ട കരടിന്റെ
കൊച്ചി: വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ ദുരന്തം അനുഭവിക്കുന്നവരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫിസറുമായ ഡോ. കെ എ ഏബ്രഹാം മുംബൈ മാരത്തോണില്‍ ഓടുന്നു. റണ്‍ ഫോര്‍ വയനാട് എന്ന ആശയവുമായി
കൊച്ചി ∙ മുണ്ടക്കൈ– ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ് നിർമാണത്തിനു ദുരന്തനിവാരണ നിയമ പ്രകാരം ഭൂമിയേറ്റെടുക്കാൻ സർക്കാരിനെ അനുവദിച്ച സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഹാരിസൺസ് മലയാളം ലിമിറ്റഡ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. സ്വകാര്യ ഭൂമി സ്ഥിരമായി ഏറ്റെടുക്കാൻ ദുരന്തനിവാരണ നിയമത്തിൽ വ്യവസ്ഥയില്ലെന്നും സിംഗിൾബെഞ്ചിന്റെ വിധി
വിലങ്ങാട്∙ ഉരുൾപൊട്ടലിൽ വൻ ദുരന്തമുണ്ടായ വിലങ്ങാട്ടും പരിസരത്തും വേനൽ ശക്തമാകുന്നതോടെ കുടിവെള്ളത്തിനു ജനം നെട്ടോട്ടമോടേണ്ടി വരും. ഇപ്പോൾ തന്നെ കുടിക്കാനുള്ള വെള്ളം പണം കൊടുത്തു വാങ്ങണമെന്ന സ്ഥിതിയാണ്. പ്രകൃതിദത്ത നീരുറവകളാണ് വിലങ്ങാട്ടെ മലയോര മേഖലയ്ക്ക് ആശ്രയമായിരുന്നത്.കൊടും വേനലിൽ പോലും
വിലങ്ങാട്∙ ജൂലൈ അവസാനം വിലങ്ങാട്ട് ഉണ്ടായ ഉരുൾ പൊട്ടലിൽ സംഭവിച്ച നാശനഷ്ടങ്ങൾ നികത്തുന്നതിന് സർക്കാർ നിയോഗിച്ച ഉദ്യോഗസ്ഥ സംഘം തയാറാക്കിയ പട്ടികയിലെ പുനരധിവാസത്തെക്കുറിച്ചു സർക്കാരിനു മൗനം. 313 കുടുംബങ്ങൾ സുരക്ഷിതമല്ലാതെയാണ് വിലങ്ങാട് മലമ്പ്രദേശത്തു കഴിയുന്നതെന്നും ഇവരെ അടിയന്തരമായി
വിലങ്ങാട് ∙ പല തവണ ഉരുൾപൊട്ടലും പ്രകൃതിക്ഷോഭവുമുണ്ടായ വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട് മലയോരത്ത് പലയിടങ്ങളും വാസയോഗ്യമല്ലെന്ന അധികൃതരുടെ കണ്ടെത്തലിനു പിന്നാലെ സമീപ പഞ്ചായത്തായ നരിപ്പറ്റയിലേക്കു നാട്ടുകാർ ചേക്കേറുന്നു.5 വർഷം മുൻപ് ആലിമൂലയിൽ ഉരുൾപൊട്ടലുണ്ടായപ്പോൾ ഭവനരഹിതരായവരുടെ പുനരധിവാസത്തിന്
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായുള്ള ടൗൺഷിപ് പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനു രണ്ടാംഘട്ട പട്ടിക തയാറാക്കാൻ മാർഗനിർദേശങ്ങളായി. ദുരന്തഭൂമിയിൽ വാസയോഗ്യമാണെന്ന് (ഗോ സോൺ) ജോൺ മത്തായി സമിതി കണ്ടെത്തിയ പ്രദേശങ്ങളിലുള്ളതും എന്നാൽ വാസയോഗ്യമല്ലാത്ത(നോ ഗോ സോൺ) പ്രദേശങ്ങളിലൂടെ മാത്രം എത്തിപ്പെടാൻ കഴിയുന്നതുമായ സ്ഥലങ്ങളിൽ ഒറ്റപ്പെട്ടുപോയ കുടുംബങ്ങളെ ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെടുത്താനും തീരുമാനമായി.
തിരുവനന്തപുരം ∙ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ബാധിതർക്കായി രണ്ടു ടൗൺഷിപ്പുകൾ നിർമിക്കാൻ സർക്കാർ കണ്ടെത്തിയ രണ്ട് എസ്റ്റേറ്റുകളുടെ കേസുകളിൽ ഹൈക്കോടതി വിധി സർക്കാരിനു നിർണായകമാകും. ഭൂമി സർക്കാർ ഏറ്റെടുക്കുന്നത് ചോദ്യം ചെയ്ത് എസ്റ്റേറ്റ് ഉടമകളായ ഹാരിസൺസ് മലയാളം ലിമിറ്റഡും എൽസ്റ്റൺ ടീ എസ്റ്റേറ്റും നൽകിയ ഹർജികളിൽ ഈ മാസം തന്നെ അന്തിമ ഉത്തരവ് ഉണ്ടായേക്കും. ഭൂമി സർക്കാരിന്റെ കൈവശം ലഭിച്ചാൽ മാത്രമേ ടൗൺഷിപ്പുകളിലെ നിർമാണ രൂപരേഖയിൽ വ്യക്തത വരുത്താനും സ്പോൺസർമാരുമായി ചർച്ച നടത്താനും കഴിയൂ. ഭൂമി വേഗത്തിൽ ഏറ്റെടുക്കാനായി ദുരന്തനിവാരണ നിയമം പ്രയോഗിച്ചതാണ് കേസുകളിലേക്കു നയിച്ചത്.
Results 1-10 of 890