Activate your premium subscription today
പ്രകൃതിയിൽ എല്ലാം ഒരേപോലെയല്ല. എല്ലാ സ്പീഷീസുകളിലും ഒരേപോലെ കാണുന്ന പ്രക്രിയകളിൽ പോലും വ്യത്യാസമുള്ള ഏതെങ്കിലും ജീവി സ്പീഷീസുണ്ടാകും. ഇത്തരത്തിലൊരു ജീവിവർഗമാണു കടൽക്കുതിരകൾ. കടൽക്കുതിരകളിൽ കുട്ടികൾക്കു ജന്മം കൊടുക്കുന്നത് അച്ഛനാണ്, അമ്മയല്ല
ഇന്നത്തെ സ്രാവുകളുടെ അതിപുരാതന പൂർവികനായ മെഗലഡോൺ സ്രാവുകളുടെ ഭക്ഷണശീലം കണ്ടെത്തി ഗവേഷകർ. ജർമനിയിലെ ഗോയ്ഥെ സർവകലാശാലയിലെ ഗവേഷകരാണ് ഇതു കണ്ടെത്തിയത്. തിമിംഗലങ്ങളെ മാത്രമാണ് ഇവ വേട്ടയാടുന്നതെന്നായിരുന്നു ധാരണ.
ചിരിക്കാനും പാട്ടുപാടാനും നൃത്തം ചെയ്യാനുമുള്ള കഴിവാണ് മനുഷ്യനെ മറ്റ് എല്ലാ ജീവജാലങ്ങളിൽ നിന്നും വ്യത്യസ്തരാക്കുന്നത്. മനുഷ്യൻ അഹങ്കരിച്ചിരുന്നത് പോലെ ഇതൊന്നും നമുക്ക് മാത്രമുള്ള കഴിവല്ലെന്ന് പലതരം ജീവികളിൽ നടത്തിയ പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
‘കടലമ്മ കള്ളി !’ പണ്ടു കടൽ കാണാൻ പോകുന്ന കുട്ടികളുടെ ഒരു കളിയുണ്ടായിരുന്നു. തീരത്തെ മണലിൽ ‘കടലമ്മ കള്ളി’യെന്ന് എഴുതും. ഉടനെ കടലിൽനിന്ന് വലിയൊരു തിര വന്ന് അതു മായ്ക്കും. കുട്ടികൾ പിന്നെയും എഴുതും, കടൽ പിന്നെയും തിരകളെ അയയ്ക്കും. കള്ളിയെന്നു വിളിച്ചതിലുള്ള ദേഷ്യം കൊണ്ടാണ് കടലമ്മ തിരകളെ അയച്ചതെന്നു മുതിർന്നവർ കുട്ടികളോടു പറയും. കാരണം കടലിനു കള്ളമില്ല, പകരം അകം നിറയെ സത്യമാണുള്ളത്.
ചിലിയൻ തീരത്തിനു സമീപം നടത്തിയ ആഴക്കടൽ പര്യവേക്ഷണത്തിൽ അനേകം പുതിയതരം ജീവികളെ ശാസ്ത്രജ്ഞർ കണ്ടെത്തി. ഇവയിൽ പലതും ശാസ്ത്രലോകത്തിന് തന്നെ പുതിയതായിട്ടുള്ള ജീവികളാണ്
1826ലാണ് ആദ്യമായി ക്യാമറയിൽ ഒരു ചിത്രം പതിയുന്നത്. പിൽക്കാലത്ത് വന്യജീവികളെയും ജലജീവികളെയുമൊക്കെ പലവട്ടം സാഹസികരായ ഫോട്ടോഗ്രഫർമാർ പകർത്തിയെടുത്തു
ലോകത്തെ ജീവിവർഗങ്ങൾ വൻ ദുരന്തത്തെയാണ് അഭിമുഖീകരിക്കുന്നതെന്നും പരിസ്ഥിതി മേഖലയിലും മറ്റും ഈ സ്ഥിതി തുടർന്നാൽ ലോകത്തെ സ്പീഷീസുകളിൽ മൂന്നിലൊന്നും അപ്രത്യക്ഷരാകുമെന്നും പുതിയ പഠനം
സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ZSI) യിലെ ഗവേഷകർ അറബിക്കടലിനോട് ചേർന്നുള്ള കേരളത്തിലെ ശക്തികുളങ്ങര ഫിഷിങ് ഹാർബറിൽ നിന്ന് പുതിയ ഇനം സ്രാവിനെ(ഡോഗ് ഫിഷ്) കണ്ടെത്തി. സ്ക്വാലസ് ഹിമ എന്നാണ് പേര്. സ്ക്വാലിഡേ കുടുംബത്തിലെ ഡോഗ്ഫിഷ് സ്രാവുകളുടെ ഒരു ജനുസ്സാണ് സ്ക്വാലസ്. 2021 ൽ മറൈൻ ബയോളജി റീജിയണൽ സെന്ററിലെ ഗവേഷകനായ ബിനീഷ് കെകെയുടെ നേതൃത്വത്തിലുള്ള ഒരു സംഘം ശാസ്ത്രജ്ഞരാണ് ഇതിനെ കണ്ടെത്തിയത്.
ഇരുപതാം നൂറ്റാണ്ടിലെ വലിയൊരു രാസമാലിന്യം തള്ളലിന്റെ തിക്തഫലം അനേകം പതിറ്റാണ്ടുകൾക്ക് ശേഷവും നിലനിൽക്കുന്നെന്നു ചൂണ്ടിക്കാട്ടി പുതിയൊരു ഗവേഷണം. യുഎസിലെ കലിഫോർണിയയ്ക്ക് സമീപം സമുദ്രത്തിലെ ആഴക്കടൽ ജീവികളിൽപോലും ഡിഡിടി കണ്ടെത്തിയെന്നാണ് യൂണിവേഴ്സിറ്റി ഓഫ് കലിഫോർണിയ സാൻ ഡീഗോയിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്.
പരീക്ഷണങ്ങളുടെയും ഖനനത്തിന്റെയുമൊക്കെയായി ബോംബ് സ്ഫോടനങ്ങൾ നടത്തുന്നത് നാം ശ്രദ്ധിക്കാറുണ്ട്. എന്നാൽ 1970ൽ യുഎസിലെ ഒറിഗണിലുള്ള ഫ്ളോറൻസ് പട്ടണത്തിൽ ഒരു വ്യത്യസ്തമായ വിസ്ഫോടനം നടന്നു
Results 1-10 of 333