Activate your premium subscription today
കൊച്ചി∙ അപകടത്തിൽപെട്ട ചരക്കു കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ചയിൽ മത്സ്യമേഖല കടുത്ത ആശങ്കയിൽ. ഏതു തരം ഇന്ധനവും ഒഴുകിപ്പരക്കുന്നതു സമുദ്ര പരിസ്ഥിതിയിൽ ആഘാതമുണ്ടാക്കുമെന്നും ഇതു മത്സ്യസമ്പത്തിനെ ബാധിക്കുമെന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. കപ്പലിലെ കണ്ടെയ്നറുകളിൽ നിന്നുള്ള സാധനങ്ങൾ വെള്ളത്തിൽ കലരുന്ന സാഹചര്യമുണ്ടായാൽ അപകട സാധ്യത ഏറും.
കൊച്ചി∙ മരുന്നുകൾ കേടാകാതെ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന കൂൾ പാക്ക് ജെൽ മത്സ്യമേഖലയിൽ ഐസിനു ബദലായി ഉപയോഗിക്കുന്നതു പരിഗണിക്കുമെന്നു നാഷനൽ ഫിഷറീസ് ഡവലപ്മെന്റ് ബോർഡ് (എൻഎഫ്ഡിബി) ചീഫ് എക്സിക്യൂട്ടീവ് ഡോ. ബിജയ് കുമാർ ബെഹ്റ പറഞ്ഞു. മൈനസ് 20 ഡിഗ്രി വരെ തണുപ്പിക്കാൻ റഫ്രിജറേഷൻ സംവിധാനം വേണ്ടതിനാൽ കൂൾ പാക്കിന് ആദ്യ ചെലവ് കൂടുമെങ്കിലും, ഐസിനെ അപേക്ഷിച്ച് ജലാംശം ഒഴിവാകുന്നതും ആവർത്തിച്ച് ഉപയോഗിക്കാൻ കഴിയുന്നതും നേട്ടമാണ്.
രാജ്യത്താദ്യമായി കടൽ കുഴിച്ചു മണൽവാരി വിൽപന നടത്താനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സംസ്ഥാനത്തെ തീരമേഖലയിൽ ഉയരുന്നത്. കേരളം, ഗുജറാത്ത്, ആൻഡമാൻ– നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ കടലിൽനിന്നു മണലും മറ്റു ധാതുക്കളും ഉൾപ്പെടെ ഖനനം ചെയ്യാൻ കേന്ദ്ര ഖനി മന്ത്രാലയം ടെൻഡർ ക്ഷണിച്ചതു വിവാദത്തിനും ആശങ്കകൾക്കും വാതിൽതുറന്നിരിക്കുന്നു. പരിസ്ഥിതി ആഘാത പഠനമടക്കം നടത്താതെയാണു കടൽമണൽ ഖനനത്തിനു നടപടി തുടങ്ങിയതെന്നതും പ്രതിഷേധത്തിനു കാരണമായി.
ന്യൂഡൽഹി ∙ രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനത്തിനുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയ പുരസ്കാരം കേരളത്തിന്. മത്സ്യബന്ധന മേഖലയിലെ സമഗ്ര ഇടപെടലുകള്‍ പരിഗണിച്ചാണ് പുരസ്കാരം. ഏറ്റവും മികച്ച മറൈന്‍ ജില്ല കൊല്ലമാണ്. 2024 ലെ ലോക ഫിഷറീസ് ദിനത്തോട് അനുബന്ധിച്ചാണ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചത്.
അടിക്കടി രൂപപ്പെടുന്ന ഉഷ്ണതരംഗവും ചുഴലിക്കാറ്റുകളും കടലിന്റെ ആവാസവ്യവസ്ഥ തകിടം മറിച്ചെന്നു പഠനങ്ങൾ. ചൂട് അസഹനീയമാകുമ്പോൾ ഉപരിതല മത്സ്യങ്ങളായ അയലയും മത്തിയുമെല്ലാം താഴ്നിരപ്പിലേക്കു നീങ്ങുകയോ പ്രദേശം വിട്ടുപോകുകയോ ചെയ്യുന്നു. ഡിസംബറിലെ ചൂര സീസൺ, ജനുവരിയിലെ ചാള സീസൺ, വേളാവ്, പാര, കണവ കൊയ്ത്ത് എന്നിവ ഇത്തവണ തീരെ കുറഞ്ഞു.
കടലൊരുക്കുന്ന വിസ്മയമാണ് ലക്ഷദ്വീപിന്റെ സൗന്ദര്യം. മനോഹരമായ പവിഴപുറ്റുകളും സമുദ്രജൈവ സമ്പത്തുമാണ് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഘടകങ്ങൾ. എന്നാൽ ഇവയ്ക്ക് കോട്ടംതട്ടുകയാണെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സിഎംഎഫ്ആർഐ) പഠനത്തിൽ വ്യക്തമാക്കുന്നു.
ചെന്നൈ ∙ വെള്ളത്തിലൂടെ ഊളിയിട്ട് താഴ്ന്നും പൊങ്ങിയും ഓടിനടക്കുന്ന ചെറുമീനുകൾ മുതൽ ആമസോൺ മഴക്കാടുകളിലെ മീനുകൾ വരെ നീന്തിത്തുടിക്കുന്ന അക്വേറിയം മുന്നിലെത്തിയാൽ എങ്ങനെയിരിക്കും. ഇത്തരത്തിൽ മീനുകളുടെയും അക്വേറിയത്തിന്റെയും സാമ്രാജ്യമാണ് ഇസിആറിലുള്ള മറൈൻ കിങ്ഡം. മീനുകളെയും വെള്ളത്തെയും
ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം പാർക്ക് അബുദാബിയിൽ തുറന്നു. യാസി ദ്വീപിലെ തീം പാർക്കിലായിരിക്കും ഇനി ലോകത്തിലെ ഏറ്റവും വലിയ അക്വേറിയം. മൾട്ടി-സ്പീഷീസ് മറൈൻ ലൈഫ് അക്വേറിയമാണിത്. അഞ്ച് ഇൻഡോർ തലങ്ങളിലായി നിർമിച്ച ഈ പാർക്കിൽ സ്രാവുകൾ, വിവിധതരം മത്സ്യങ്ങള്‍, കടലാമകൾ, ഉരഗങ്ങൾ, ഉഭയജീവികൾ, എന്നിവയുൾപ്പെടെ
മറ്റു ജീവജാലങ്ങളോട് മനുഷ്യൻ കാണിക്കുന്ന ക്രൂരതകൾക്ക് അറുതിയില്ല. സംരക്ഷിത വിഭാഗത്തിൽപ്പെട്ട ജീവികളെ പോലും വെറുതെ വിടാൻ മനുഷ്യർ കൂട്ടാക്കാറില്ല. ഇക്കാര്യം ഒരിക്കൽക്കൂടി തെളിയിക്കുന്ന ഒരു സംഭവമാണ് പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ശരീരഭാഗങ്ങൾ മുറിച്ചുമാറ്റപ്പെട്ട നിലയിൽ
ഡെൻമാർക്കിലെ ഫറോ ദ്വീപിൽ വർഷം തോറും നടത്തുന്ന തിമിംഗലവേട്ടയിൽ അറുപത് തിമിംഗലങ്ങളെ കൊന്നൊടുക്കി. മെയ് 8 മുതൽ 15 വരെ എല്ലാവര്‍ഷവും നടത്തുന്ന ഗ്രിന്‍ഡാ ഡ്രാപ് എന്ന ഉല്‍സവത്തിന്റെ ഭാഗമായാണ് നിരവധി തിമിംഗലങ്ങളെ കൊന്നത്. പല ബോട്ടുകളിലായി കടലിലെത്തി തിമിംഗലക്കൂട്ടങ്ങളെ വളഞ്ഞ് കരയിലേക്കെത്തിക്കും.
Results 1-10 of 298