Activate your premium subscription today
കുമരകം ∙എല്ലാത്തവണയും വരുന്ന ദേശാടനക്കിളികൾ അധികവും ഇത്തവണ കുമരകത്ത് എത്തിയിട്ടില്ലെന്നു പക്ഷിനിരീക്ഷകർ പറയുന്നു. നവംബർ മുതൽ ഫെബ്രുവരി വരെയായിരുന്നു ഇവയുടെ വരവ്.കുമരകത്തെ പക്ഷിസങ്കേതത്തിൽ നിന്നു പെലിക്കൻ, വർണക്കൊക്ക് എന്നിവ അടുത്തുള്ള പാടങ്ങളിൽ തീറ്റ തേടി എത്തിയിരുന്നു. ഇത്തവണ പാടത്തും കാണാനില്ല.
ബേപ്പൂർ ∙ ഇര പിടിക്കുന്നതിനിടെ വലക്കഷണം കൊക്കിൽ കുടുങ്ങിയ ദേശാടനപ്പക്ഷിയുടെ രക്ഷയ്ക്കെത്തി പൊലീസും വനപാലകരും. മീഞ്ചന്ത തിരുവച്ചിറ ക്ഷേത്രക്കുളക്കരയിലാണ് ചുണ്ടിൽ വലക്കഷണം കുരുങ്ങിയ ചേരക്കോഴി ഇനം പക്ഷിയെ കണ്ടത്.ഇര പിടിക്കാനാകാതെ ബുദ്ധിമുട്ടിയ പക്ഷി കഴിഞ്ഞ 4 ദിവസമായി കുളത്തിന്റെ പരിസരങ്ങളിൽ
കൊല്ലം ∙ രാജ്യങ്ങളുടെയും ദേശങ്ങളുടെയും അതിർത്തികൾ ഭേദിച്ച് പല നാടുകൾ താണ്ടി പറന്നു വരുന്ന ദേശാടന പക്ഷികളുടെ കേരളത്തിലേക്കുള്ള മറ്റൊരു വിരുന്നു വരവിന് തുടക്കം. എല്ലാവർഷവും ഒക്ടോബർ മുതൽ നമ്മുടെ നാട്ടിലെ വിവിധ ജൈവ വൈവിധ്യ മേഖലകളിലേക്കുളള ദേശാടനപ്പക്ഷികളുടെ വരവ് ആരംഭിക്കും. ജില്ലയിലെ ബീച്ച് പ്രദേശങ്ങളിലാണ് ആദ്യം പക്ഷികൾ പ്രത്യക്ഷപ്പെടുന്നത്. പിന്നീടാണ് പാടശേഖരങ്ങളിലേക്കും തണ്ണീർത്തടങ്ങളിലേക്കും മലയോര മേഖലകളിലേക്കും ഇവ വ്യാപിക്കുന്നത്. പോളച്ചിറ, പാവുമ്പ ഏലാകൾ, വെള്ളനാതുരുത്ത്, പൊഴിക്കര ബീച്ചുകൾ, അരിപ്പ, ശെന്തുരുണി വനമേഖലകൾ എന്നിവയാണ് ജില്ലയിലെ പ്രധാന നിരീക്ഷണ കേന്ദ്രങ്ങൾ.
കരിവെള്ളൂർ ∙ വർണകാഴ്ചകളൊരുക്കാൻ പതിവുതെറ്റിക്കാതെ കുണിയൻ പുഴയോരത്ത് ദേശാടനപ്പക്ഷികൾ വിരുന്നെത്തി.യൂറോപ്യൻ ദേശാടനപക്ഷിയായ പച്ചക്കാലി, സൈബീരിയയിലെ സ്റ്റോൺ കൊക്ക്, വെള്ളക്കണ്ണി, വർണക്കൊക്ക്, പനങ്കാക്ക, കാലിമുണ്ടി, കരിയാല, ആട്ടക്കാരൻ, മഞ്ഞക്കൊച്ച, ആനറാഞ്ചി, ചാരമുണ്ടി, വെള്ളക്കണ്ണൻ തുടങ്ങിയ ഒട്ടേറെ
കടലുണ്ടി പക്ഷിസങ്കേതത്തിൽ നടത്തിയ നിരീക്ഷണത്തിൽ 4 ഇനം ദേശാടനപ്പക്ഷികൾ ഉൾപ്പെടെ 20 ഇനം പക്ഷികളെ കണ്ടെത്തി. തെറ്റികൊക്കൻ, കോമൺ സാൻഡ് പെപ്പർ, കെൻറിഷ് പ്ലോവർ, ലെസ്സർ സാൻഡ് പ്ലോവർ എന്നിവയാണ് സങ്കേതത്തിൽ കാണപ്പെട്ട ദേശാടകർ
തിരുനാവായ ∙ ആ കുഞ്ഞുകൂടുകളിൽ ലാളനയോടെ അടയിരിപ്പാണ് അമ്മപ്പക്ഷികൾ. തോട് പൊട്ടിച്ച് പുറത്തെത്തിയ കുഞ്ഞുപക്ഷികൾക്ക് അമ്മയ്ക്കൊപ്പം കാവലിനുണ്ട് നാട്ടുകാരും. ഇതാണ് സൗത്ത് പല്ലാർ കായലിലെ മരച്ചില്ലകളിൽ കൂടുകൂട്ടിയ പക്ഷികളുടെ മഴക്കാല വിശേഷം. എത്രയോ വർഷങ്ങൾക്കു മുൻപ് സൗത്ത് പല്ലാറിലെ മരച്ചില്ലകളിലേക്കു കടൽ
പൂമ്പാറ്റകളെ നാം ഇടയ്ക്കിടെ കാണാറുണ്ട്. ഒരു പൂവിൽ നിന്ന് മറ്റൊരു പൂവിലേക്ക് തെന്നിത്തെന്നിപ്പറക്കുന്ന ശലഭങ്ങൾ. ഇവ അധികദൂരം പറക്കുമെന്നൊരു ധാരണ നമുക്കില്ല. എന്നാൽ ഈ ധാരണ തെറ്റാണെന്നു പറയുകയാണ് ഒരു കൂട്ടം ഗവേഷകർ
ഏലൂർ ∙ കാലാവസ്ഥ മാറി. ദേശാന്തര സഞ്ചാരികളായ പറവകൾ ഏലൂരിലേക്കു പറന്നെത്തുന്നു. ഏലൂർ വടക്കുംഭാഗത്തെ തണ്ണീർത്തടം വർഷങ്ങളായി ആകാശ പറവകളുടെ സഞ്ചാര ലക്ഷ്യമാണ്. മുട്ടയിട്ടു കുഞ്ഞുങ്ങളെ വിരിയിച്ച് അവയെയും കൊണ്ടാണ് ഇവരുടെ മടക്കം. ഇവിടെ പറന്നിറങ്ങുന്നവരിൽ ചിലരൊക്കെ പിന്നീട് ഇവിടത്തെന്നെ താമസമാക്കിയിട്ടുണ്ട്.
പക്ഷികളെ കൊല്ലാനായി നടത്തിയിരുന്ന ഒരു പരിപാടി പിന്നീട് പക്ഷികളുടെ എണ്ണമെടുക്കുന്നതിനും സംരക്ഷണത്തിനുമുള്ള ലോകത്തിലെ ഏറ്റവും വലിയ പൗരാധിഷ്ഠിത ശാസ്ത്ര സർവേയായി മാറിയ കഥ നിങ്ങൾക്ക് അറിയാമോ?
ഇന്ത്യയിലാദ്യമായി ലവന്റ് പ്രാപ്പിടിയൻ (ലവന്റ് സ്പാരോഹോക്ക്) പക്ഷിയെ തൃശൂർ ചാവക്കാട് പുത്തൻ കടപ്പുറത്തു കണ്ടെത്തി. പക്ഷി നിരീക്ഷകരായ നിഷാദ് ഇഷാൽ, സനു രാജ്, യദു പ്രസാദ് എന്നിവരാണ് പുതിയ പക്ഷിയിനത്തെ കണ്ടെത്തിയത്. മൂവരും കേരള ബേഡേഴ്സ് ക്ലബ്
Results 1-10 of 101