Activate your premium subscription today
മുക്കം∙ നെല്ലിക്കാപറമ്പ് പന്നിക്കോട് – കോഴിക്കോട് എയർപോർട്ട് റോഡിലെ ഓവുചാലുകളിൽ കൊതുകുകൾ പെരുകി ജനങ്ങൾക്ക് ദുരിതം. കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഉൾപ്പെടെ നൂറ് കണക്കിനു യാത്രക്കാരും വാഹനങ്ങളും പോകുന്ന റോഡാണിത്. ഓവുചാലുകൾ കൊതുകു വളർത്തു കേന്ദ്രങ്ങളായി മാറിയിട്ടും അധികൃതർ നടപടി
തുമ്പികൾ രാവിലെയും വൈകുന്നേരവും കൂട്ടത്തോടെ പറക്കുന്നത് അവ പ്രഭാത സായാഹ്ന വ്യായാമത്തിനല്ല. മറിച്ച് രാവിലെയും വൈകുന്നേരവും കൂട്ടത്തോടെ തങ്ങളുടെ ഒളിയിടങ്ങളിൽനിന്ന് പുറത്തു വരുന്ന കൊതുക് ഉൾപ്പെടെയുള്ള പ്രശ്നക്കാരായ കീടങ്ങളെ ആഹാരമാക്കുന്നതിനാണ്. തുമ്പികളുടെ ജീവിത ചക്രത്തിന്റെ ഒരു പ്രധാന ഘടകമാണ് വെള്ളം.
ഏഷ്യൻ ടൈഗർ മൊസ്ക്വിറ്റോ കൊതുകുകൾ ഈസ്റ്റേൺ ഇക്വിൻ എൻസെഫാലൈറ്റിസ്, വെസ്റ്റ് നൈൽ വൈറസ് ഡിസീസ്, ഡെങ്കിപ്പനി തുടങ്ങിയ വിവിധ രോഗങ്ങളുടെ അണുക്കളെ വഹിക്കുന്നവയാണ്. ഈഡിസ് അൽബോപിക്റ്റസ് എന്നാണ് ഏഷ്യൻ ടൈഗർ മൊസ്ക്വിറ്റോയുടെ ശാസ്ത്രനാമം.
കൊതുകുകൾ മൂലമുള്ള ആരോഗ്യപ്രതിസന്ധി ഇന്നും രൂക്ഷമായി തുടരുകയാണ്. പ്രത്യേകിച്ച് ഉഷ്ണമേഖലാ രാജ്യങ്ങളിലെ താമസക്കാരിൽ. കൊതുകുകളെ അകറ്റുന്ന സ്പ്രേകളും മറ്റുമുണ്ടെങ്കിലും ഇവയിൽ പലതിനുമെതിരെ കൊതുകുകൾ പ്രതിരോധം നേടിക്കൊണ്ടിരിക്കുകയാണെന്നു ഗവേഷകർ പറയുന്നു
കഴിഞ്ഞ ദിവസം ദേശീയ ഹരിത ട്രൈബ്യൂണൽ കേന്ദ്രത്തോട് വിശദീകരണം തേടി–രണ്ട് മത്സ്യങ്ങളുടെ കാര്യത്തിലായിരുന്നു അത്. അതിലൊന്ന് ഗംബൂസിയയാണ്. കൊതുകുനിവാരണത്തിനായി വ്യാപകമായി ഉപയോഗിക്കുന്ന മത്സ്യം.
കോട്ടയം∙ കൊതുകിനെ തുരത്താൻ കുന്തിരിക്കം പുകച്ചതിൽ നിന്ന് അബദ്ധത്തിൽ തീപടർന്ന് അമ്മഞ്ചേരി സ്വദേശിയുടെ വീടിന്റെ രണ്ടാം നില പൂർണമായി കത്തിനശിച്ചു. അമ്മരി ഈട്ടുകുഴിയിൽ ജോർജ് ആന്റണിയുടെ വീട്ടിലാണ് അഗ്നിബാധ ഉണ്ടായത്. സംഭവസമയത്ത് ജോർജും ഭാര്യയും താഴത്തെ നിലയിൽ ആയിരുന്നതിനാൽ വൻ അപകടം ഒഴിവായി. 3 ലക്ഷം
മരിച്ചുവീഴുമെന്ന് അറിഞ്ഞിട്ടും ആരെയും കൂസാത്തവരാണ് ഈ പോരാളികൾ. ദംഷ്ട്രകളാണ് ഇവരുടെ ആയുധം. ഏതു വലിയ യുദ്ധമുഖത്തേക്കും ഒരു മൂളിപ്പാട്ടുമായി പറന്നെത്തുന്ന മനഃസാന്നിധ്യമാണ് മറ്റുള്ളവരുടെ ഉറക്കം കളയുന്നത്. ധനികൻ, ദരിദ്രൻ എന്ന വേർതിരിവില്ലാതെ, ഭരണാധികാരിയെന്നോ പ്രജയെന്നോ കരുതി മാറ്റിനിർത്താതെ എല്ലാവരെയും ഒരുപോലെ കാണുന്നവർ.
തേഞ്ഞിപ്പലം ∙ കാലിക്കറ്റിലെ ഗവേഷകർ കണ്ടുപിടിച്ച കൊതുകുനാശിനിക്ക് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ്. ജന്തുശാസ്ത്ര പഠന വകുപ്പ് മുൻ മേധാവിയും ശാസ്ത്രജ്ഞനുമായ ഡോ. വി.എം. കണ്ണനും ഗവേഷക എം. ദീപ്തിയും ചേർന്നാണ് 5 വർഷത്തെ ഗവേഷണത്തിലൂടെ ഇത് കണ്ടെത്തിയത്. കൊതുകുനാശിനി വ്യാവസായികമായി ഉൽപാദിപ്പിക്കാൻ തയാറുളള
ഷാർജ ∙ കൊതുകിനെ തുരത്താൻ ഷാർജയിലെ 90 ഇടങ്ങളിൽ സ്മാർട്ട് കെണി സ്ഥാപിച്ചു.
പടിഞ്ഞാറൻ ഡൽഹിയുടെ ഭാഗമായ ബിന്ദാപ്പൂരിൽ ജാപ്പനീസ് എൻസെഫാലൈറ്റിസ് റിപ്പോർട്ട് ചെയ്തത് കഴിഞ്ഞ ദിവസമാണ്. ഇത് പൊതുജാരോഗ്യ പ്രാധാന്യമുള്ള ഒരു ജന്തുജന്യ രോഗമാണ്. ഒരു വൈറസ് രോഗമായ ജാപ്പനീസ് എൻസെഫാലൈറ്റിസ് 1871ൽ ജപ്പാനിലാണ് ആദ്യമായി കണ്ടെത്തിയത്. രണ്ടു മുതൽ 26 വരെ ദിവസമാണ് രോഗാരംഭകാലം. പനി, തലവേദന,
Results 1-10 of 86