Activate your premium subscription today
ചെന്നൈ ∙ മുല്ലപ്പെരിയാർ ഡാമിൽ മിച്ചമുള്ള ജലം കേരളത്തിലേക്കു തുറന്നുവിടുന്ന ‘റൂൾ കർവ്’ സംഭരണ രീതി നിർത്തണമെന്ന് തമിഴ്നാട്ടിലെ കർഷകർ ആവശ്യപ്പെട്ടു. കനത്ത മഴയുണ്ടെങ്കിലും ഡാമിൽ പൂർണമായി ജലം സംഭരിക്കാനാകുന്നില്ലെന്നും കർഷകർ കുറ്റപ്പെടുത്തി. മുല്ലപ്പെരിയാർ അണക്കെട്ട് ദുർബലമാണെന്ന പ്രചാരണത്തെ തുടർന്ന്
മുല്ലപ്പെരിയാറിൽ മഴ പെയ്ത ശേഷമാണ് ഗുജറാത്തിലെ മോർബിയിൽ മൺസൂൺ എത്തുന്നത്. അതുകൊണ്ടു കൂടിയാകണം ആശങ്കയുടെ കാർമേഘം മോർബിക്കു മുൻപേ മുല്ലപ്പെരിയാറിൽ അക്കാലത്തും പെയ്തിറങ്ങിയത്. 1979 ഓഗസ്റ്റ് 11 ഗുജറാത്തിനു ദുരന്തത്തിൽ മുങ്ങിയ ഓർമയാണ്. സൗരാഷ്ട്രയെ പ്രളയത്തിൽനിന്നു രക്ഷിച്ചുകൊണ്ടിരുന്ന മോർബി അണക്കെട്ടു തകർന്നു. കാൽലക്ഷത്തോളം പേർ മരിച്ചു. മോർബി ദുരന്തത്തിനു മാസങ്ങൾക്കു മുൻപേ 1978 ഓഗസ്റ്റ് 20ന് കേന്ദ്ര ജല കമ്മിഷന്റെ അപേക്ഷ സ്വഭാവത്തിലുള്ള കത്ത് തമിഴ്നാട് ചീഫ് സെക്രട്ടറിക്കു ലഭിച്ചിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബലപ്പെടുത്തൽ എത്രയും പെട്ടെന്ന് നടത്തണമെന്നായിരുന്നു കത്തിലെ എഴുത്ത്. പലവട്ടം ഓർമിപ്പിച്ചിട്ടും തമിഴ്നാട് അനുകൂല മറുപടി നൽകാത്തതിന്റെ ആശങ്കയായിരുന്നു കത്തിലെ വികാരം. എന്നിട്ടും ഒന്നും സംഭവിച്ചില്ല, മൂന്നു വട്ടം ഓർമപ്പെടുത്തിയിട്ടും. 1979 സെപ്റ്റംബർ 27ന് കേരളത്തിലെ ചീഫ് സെക്രട്ടറി കേന്ദ്ര ജല കമ്മിഷന് കത്തയച്ചു. ഉള്ളടക്കം പഴയതു തന്നെ. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷ തന്നെ. ഓഗസ്റ്റ് 11നാണ് മോർബി അണക്കെട്ട് തകർന്നത്. അതോടെ
കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136.15 അടിയിലെത്തി. റൂൾ കർവ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കാൻ ഇന്ന് ഉച്ചക്ക് 12ന് സ്പിൽവേ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. ജലനിരപ്പ് രാത്രി 136 അടിയിലെത്തിയാലും സ്പിൽവേ ഷട്ടറുകൾ തുറന്ന് വെള്ളം പെരിയാറിലേക്ക് ഒഴുക്കരുതെന്ന് ഇടുക്കി ജില്ലാ ഭരണകൂടം തമിഴ്നാടിനോട് ആവശ്യപ്പെട്ടതിനാലാണ് ഷട്ടർ തുറക്കുന്നത് ഇന്നു രാവിലെ മതിയാകുമെന്ന് തമിഴ്നാട് തീരുമാനിച്ചത്.
ഇടുക്കി∙ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ ഡാം ഞായറാഴ്ച തുറക്കും. രാവിലെ 10 മണിക്ക് ഷട്ടർ തുറക്കുമെന്ന് തമിഴ്നാട് അറിയിച്ചു. ഡാമിന്റെ ജലനിരപ്പ് നിലവിൽ 136 അടിയിലെത്തിയിട്ടുണ്ട്.
കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ വൈകിട്ട് 6ന് 135.30 അടിയിലെത്തി. ശക്തമായ മഴ തുടർന്നാൽ റൂൾ കർവ് പ്രകാരം ഇന്ന് അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നേക്കും.നിലവിലെ റൂൾ കർവ് പ്രകാരം ജൂൺ 30 വരെ 136 അടി വെള്ളമാണു തമിഴ്നാടിനു സംഭരിക്കാൻ കഴിയുക. അതിനു മുകളിലേക്കു ജലനിരപ്പ് ഉയരാതെ
കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് വെള്ളിയാഴ്ച വൈകിട്ട് 6ന് 135.30 അടിയിലെത്തി. ശക്തമായ മഴ തുടർന്നാൽ റൂൾ കർവ് പ്രകാരം ഇന്ന് അണക്കെട്ടിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നേക്കും. നിലവിലെ റൂൾ കർവ് പ്രകാരം ജൂൺ 30 വരെ 136 അടി വെള്ളമാണു തമിഴ്നാടിനു സംഭരിക്കാൻ കഴിയുക. അതിനു മുകളിലേക്കു ജലനിരപ്പ് ഉയരാതെ നിർത്തേണ്ടതിനാലാണു ഷട്ടറുകൾ തുറക്കേണ്ടി വരുന്നത്.
കുമളി∙ മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 136 അടി ആകുമ്പോൾ ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്നാട് ജലസേചന വകുപ്പ് അറിയിച്ച സാഹചര്യത്തിൽ ഇടുക്കി ജില്ലാ ഭരണകൂടം മുന്നൊരുക്കങ്ങൾ പൂർത്തിയാക്കുന്നു. പെരിയാർ, മഞ്ജുമല, ഉപ്പുതുറ ,ഏലപ്പാറ, അയ്യപ്പൻകോവിൽ, കാഞ്ചിയാർ ആനവിലാസം, ഉടുമ്പഞ്ചോല എന്നിവിടങ്ങളിൽ നിന്ന് 883
കുമളി ∙ മുല്ലപ്പെരിയാർ അണക്കെട്ടിൽ ഐസോടോപ് പഠനം നടത്താനുള്ള മേൽനോട്ട സമിതിയുടെ തീരുമാനം കേരളത്തിനു വലിയ ആശ്വാസമായി. വർഷങ്ങളായുള്ള കേരളത്തിന്റെ ആവശ്യമാണ് അംഗീകരിക്കപ്പെട്ടത്. ഐസോടോപ് പഠനത്തിലൂടെ അണക്കെട്ടിനുള്ളിലെ വെള്ളത്തിന്റെ ദിശ കൃത്യമായി കണ്ടെത്താൻ കഴിയും. അണക്കെട്ടിൽ ബലപ്പെടുത്തൽ (ഗ്രൗട്ടിങ്) നടത്തിക്കഴിഞ്ഞാൽ ഈ പഠനംകൊണ്ടു പ്രയോജനം ലഭിക്കില്ല. അതുകൊണ്ടാണു ബലപ്പെടുത്തുന്നതിനു മുൻപ് ഐസോടോപ് പഠനം നടത്തണമെന്ന നിലപാടിൽ കേരളം ഉറച്ചുനിന്നത്.
ന്യൂഡൽഹി ∙ മുല്ലപ്പെരിയാർ ഡാം ബലപ്പെടുത്തണമെന്ന തമിഴ്നാടിന്റെ ആവശ്യം തൽക്കാലം മാറ്റിവയ്ക്കാൻ മേൽനോട്ട സമിതി തീരുമാനിച്ചു. ഡാം ബലപ്പെടുത്തൽ (ഗ്രൗട്ടിങ്) നടപടികൾക്കു മുൻപ് ഐസോടോപ് പഠനം നടത്തണമെന്ന കേരളത്തിന്റെ ആവശ്യം പരിഗണിച്ച സമിതി ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ തമിഴ്നാടിനോട് ആവശ്യപ്പെട്ടു. 2014 ലെ അനുകൂല ഉത്തരവിന്റെ അടിസ്ഥാനത്തിലാണു ഗ്രൗട്ടിങ് നടത്താൻ തമിഴ്നാട് ആവശ്യപ്പെടുന്നതെന്നും ഇത് ഉചിതമല്ലെന്നും കേരളം വ്യക്തമാക്കി. ഭാഭാ അറ്റോമിക് റിസർച് സെന്റർ (ബാർക്) ഉൾപ്പെടെ ഇത്തരത്തിൽ പരിശോധന നടത്തുന്നുണ്ടെന്നും അറിയിച്ചു. പുതിയ ഡാം എന്ന ആവശ്യത്തിൽ ചർച്ചയ്ക്കു തയാറാകണമെന്നും അഭ്യർഥിച്ചു.
കൊച്ചി ∙ കെഎസ്ഇബിയുടെ ഡാം മാനേജ്മെന്റ് ഇത്തവണയും പാളി. നിലവിലെ ജലവർഷം നാളെ അവസാനിക്കാനിരിക്കെ ആവശ്യമായ കരുതൽ ശേഖരത്തിന്റെ മൂന്നിരട്ടിയിലധികം വെള്ളമാണു റിസർവോയറുകളിൽ ഇപ്പോഴുള്ളത്; 1542.465 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം. മഴ ഇതേപോലെ 3 ദിവസം കൂടി തുടർന്നാൽ, 500 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനത്തിനുള്ള കരുതൽ വെള്ളം ഉണ്ടാകേണ്ടിടത്ത് ഏകദേശം 2000 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വെള്ളം ജൂൺ ഒന്നിനു ഡാമുകളിലുണ്ടാവും.
Results 1-10 of 515