Activate your premium subscription today
വെസ്റ്റ് ടെക്സസിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം അനുഭവപ്പെട്ടു.
പത്തനംതിട്ട ∙ ഇല്ല, ഇന്ന് സുനാമി മുന്നറിയിപ്പ് ഇല്ല. കടലിൽ പോകാം. സഞ്ചാരികൾക്കും നിയന്ത്രണമില്ല. നന്ദി പറയേണ്ടത് ‘സുനാമി’ വേഗത്തിൽ കർമനിരതരാകാമെന്ന് തെളിയിച്ച സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടും തീര സുരക്ഷാ സേനയോടും. അവരാണ് ശനി രാവിലെ കേരള തീരത്ത് ജാഗ്രത പുലർത്തണമെന്ന തീരദേശ സേനയുടെ മുന്നറിയിപ്പ് തിരുത്തിച്ചത്. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനം ഉണ്ടായി എന്ന് അറിഞ്ഞാൽ ജാഗ്രത പാലിക്കണമെന്നത് തീരദേശ സേനയ്ക്ക് ലഭിച്ചിരിക്കുന്ന നിർദേശമാണ്. എന്നാൽ മുന്നറിയിപ്പിനു മുൻപ് ദുരന്തനിവാരണ അതോറിറ്റിയുമായി ചർച്ച ചെയ്യാൻ വിട്ടുപോയത് ജാഗ്രതാനിർദേശം പിൻവലിക്കേണ്ട സാഹചര്യത്തിലേക്കു നയിച്ചു.
ഓസ്ട്രേലിയയിലെ വടക്കൻ ക്യൂൻസ്ലാൻഡിൽ വെള്ളപ്പൊക്കം. മൂന്നുദിവസമായി തുടരുന്ന മഴയിൽ നോർത്തേൺ ക്യൂൻസ്ലാൻഡിലെ പ്രധാനപ്പെട്ട പട്ടണങ്ങളായ ടൗൺസ്വിൽ, ഇൻഗാം, റ്റളി, കാർഡ്വെൽ, റോളിങ്ങ് സ്റ്റൺ ഇവയെല്ലാം കനത്ത മഴക്കെടുതികൾ നേരിടുകയാണ്. ആയിരക്കണക്കിന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു.
ലണ്ടൻ ∙ ബ്രിട്ടനെ ഉലയ്ക്കാൻ ഈ വാരാന്ത്യത്തിൽ മറ്റൊരു കൊടുങ്കാറ്റുകൂടി എത്തുന്നു. എയോവിൻ എന്നു പേരുള്ള കൊടുങ്കാറ്റ് വെള്ളി, ശനി ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വീശിയടിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്. കാറ്റിനൊപ്പം കനത്ത മഴയും പ്രവചിക്കുന്നുണ്ട്. മണിക്കൂറിൽ 90 മൈൽ വരെ വേഗത്തിൽ കാറ്റു വീശുമെന്നാണ് മുന്നറിയിപ്പുള്ളത്.
ന്യൂഡൽഹി ∙ പ്രധാൻ മന്ത്രി ഫസൽ ബീമാ യോജന (പിഎംഎഫ്ബിവൈ), പുനഃക്രമീകരിച്ച കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് സ്കീം (ആർഡബ്ല്യുബിസിഐഎസ്) പദ്ധതികൾ 2025-26 വരെ തുടരാൻ കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന നഷ്ടങ്ങൾ പരിഹരിക്കാൻ കർഷകർക്ക് ഇത് സഹായകമാകും. ഇതിനുപുറമെ ക്ലെയിമുകൾ
തൊടുപുഴ ∙ ജീവൻ മാത്രം തിരിച്ചുനൽകി, ജീവിതം കാട്ടിയ കരുണയെ മുറുകെപ്പിടിച്ച് ഇടുക്കി കമ്പിളിക്കണ്ടം പാറത്തോട് മേഴ്സി ജോൺ (49) കൃഷിയിലുടെ അതിജീവിക്കുകയാണ്; പുതുവർഷത്തിലും പ്രതീക്ഷയുടെ നാമ്പുകൾ കരുപ്പിടിപ്പിച്ച്.
തലശ്ശേരി ∙ 1974ലെ ക്രിസ്മസ് ദിനത്തിൽ ഓസ്ട്രേലിയയിൽ വീശിയടിച്ച ട്രേസി ചുഴലിക്കാറ്റിൽ കൊല്ലപ്പെട്ടവരുടെ കൂട്ടത്തിലുണ്ടായിരുന്ന മലയാളി മാലിനി പാലത്തിൽ ബെല്ലിന്റെ കുടുംബവേരുകൾ ഇപ്പോഴും തലശ്ശേരിയിലുണ്ട്.
∙ 2004 ഡിസംബർ 26ന് ഇന്തൊനീഷ്യയിലെ സുമാത്ര പ്രഭവകേന്ദ്രമായി ആഞ്ഞടിച്ച സൂനാമി ഏഷ്യയുടെ തെക്ക്, തെക്ക്–കിഴക്കൻ പ്രദേശങ്ങളിലുണ്ടാക്കിയത് കനത്ത നാശം. 2.27 ലക്ഷം പേർ 14 രാജ്യങ്ങളിലായി കൊല്ലപ്പെട്ടു. റിക്ടർ സ്കെയിലിൽ 9.1 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ മഹാസമുദ്രത്തിൽ 30 അടിവരെ ഉയർന്ന കൂറ്റൻ തിരമാലകൾക്കു കാരണമായി. ഇതാണു സൂനാമിയായി തീരങ്ങളിലേക്കു തള്ളിക്കയറിയത്.
തിരുവനന്തപുരം ∙ കഴിഞ്ഞ 12 വർഷത്തിനിടെ ഒരു ഡസൻ ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന കേരളം, കേന്ദ്രത്തോടു സഹായമായി ആവശ്യപ്പെട്ടത് 18,910.69 കോടി രൂപ. എന്നാൽ കേന്ദ്രം അനുവദിച്ചത് വെറും 3,146.28 കോടി രൂപയും. പ്രകൃതി ദുരന്തങ്ങൾ പതിവായി ഏറ്റുവാങ്ങേണ്ടി വരുന്ന സംസ്ഥാനത്തോടു കാട്ടുന്ന ഇൗ അവഗണന തിരിച്ചറിഞ്ഞ് 13,900 കോടി രൂപ പ്രത്യേക ഗ്രാന്റായി അനുവദിക്കണമെന്നു സംസ്ഥാന സർക്കാർ 16–ാം ധനകാര്യ കമ്മിഷനോട് ആവശ്യപ്പെട്ടു.
പ്രപഞ്ചം കീഴടക്കി എന്ന തോന്നലിനു മീതെ പ്രഹരമായി, മനുഷ്യന്റെ പ്രതിരോധശേഷിയെ വെല്ലുവിളിച്ച് ഒരു നിമിഷംകൊണ്ട് സർവ്വതും തകർത്തെറിയാനുള്ള പ്രകൃതിയുടെ അപാരമായ ശക്തിയുടെ ഉദാഹരണങ്ങളാണ് ഓരോ പ്രകൃതി ദുരന്തങ്ങളും.
Results 1-10 of 132