Activate your premium subscription today
വേനൽമഴയ്ക്കൊപ്പം മിന്നലുമിടിയും പ്രകാശിച്ചും മുഴങ്ങിയും തുടങ്ങി. ഇടിമിന്നൽ ഭൂമിക്ക് ആവശ്യം തന്നെയാണ്. സസ്യങ്ങൾക്ക് വളരെ ആവശ്യമുള്ള നൈട്രജൻ മൂലകത്തെ അന്തരീക്ഷത്തിൽ നിന്നു വലിച്ചെടുക്കാൻ അവയ്ക്കു തനിയെ കഴിയില്ല. എന്നാൽ മിന്നലുകളുണ്ടാക്കുന്ന ഊർജം നൈട്രജനെ നൈട്രജൻ ഡയോക്സൈഡാക്കും
1987 സെപ്റ്റംബർ 16ന് ആണ് മോൺട്രിയൽ പ്രോട്ടോക്കോളിനായുള്ള ധാരണ ഒപ്പിട്ടതെങ്കിലും ഇതു നിലവിൽ വന്നത് 1989 ജനുവരി ഒന്നിനാണ്. ഇന്ന് ഈ ദിനത്തിന്റെ 25ാം വാർഷികമാണ്. ഓസോൺ പാളിയുടെ ആരോഗ്യത്തിനു ഹാനികരമാകുന്ന രാസവസ്തുക്കളുടെ നിയന്ത്രണമായിരുന്നു പ്രോട്ടോക്കോളിന്റെ ലക്ഷ്യം.
ഉഷ്ണമേഖലയിൽ ഓസോൺ ശോഷിക്കുന്നെന്ന് 2022ൽ പഠനം പുറത്തിറങ്ങിയതു വലിയ ആശങ്കയ്ക്ക് ഇടനൽകിയിരുന്നു. ഏഴുമടങ്ങ് വലുപ്പമുള്ള വിള്ളലുണ്ടായിരുന്നെന്നായിരുന്നു അവകാശവാദം. ഈ വിഷയത്തിൽ ഇപ്പോൾ സമഗ്രമായ പഠനം പൂർത്തീകരിച്ചിരിക്കുകയാണ് ഇന്ത്യൻ ഗവേഷകർ. ഭൂമിയുടെ ഉഷ്ണമേഖലയ്ക്ക് (ട്രോപ്പിക്കൽ ഏരിയ) മുകളിൽ ഓസോൺ പാളിയിൽ
ന്യൂഡൽഹി ∙ ഭൂമിയുടെ ഉഷ്ണമേഖലയ്ക്ക് (ട്രോപ്പിക്കൽ ഏരിയ) മുകളിൽ ഓസോൺ പാളിയിൽ വിള്ളലുണ്ടെന്ന അഭ്യൂഹം തള്ളി ഇന്ത്യൻ ഗവേഷകരുടെ പഠനം. ഐഐടി ഖരഗ്പുരിലെ സെന്റർ ഫോർ ഓഷ്യൻ–റിവർ–അറ്റ്മോസ്ഫിയർ ആൻഡ് ലാൻഡ് സയൻസസിലെ പ്രഫസർ ജയനാരായണൻ കുറ്റിപ്പുറത്തും സംഘവുമാണു പുതിയ പഠനവുമായി രംഗത്തെത്തിയത്.
വേനൽ കനത്തതോടെ ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന എയർ കണ്ടീഷനറുകളിൽ നിന്നും പുറം തള്ളുന്ന വാതകങ്ങൾ ഓസോൺ പാളികൾക്ക് ദോഷകരമാണെന അവസ്ഥയിൽ ബദൽ സംവിധാനങ്ങളെ പ്രയോജനപ്പെടുത്താനാവുമോ എന്നു പരിഗണിക്കുകയാണ് രാജ്യത്തെ വിദഗ്ധർ. ഓസോൺ പാളിക്ക് കേടുപാടുകൾ വരുത്തുകയും ആഗോളതാപനത്തിന് കാരണമാകുകയും ചെയ്യുന്ന ഫ്രിയോൺ വാതകത്തിന് രാസ ഗുണങ്ങളുണ്ടെന്ന് നാഷനൽ സെന്റർ ഫോർ എൻവയോൺമെന്റൽ കംപ്ലയൻസ് കൺട്രോളിലെ പരിസ്ഥിതി സംരക്ഷണ വിദഗ്ധൻ എഞ്ചിനീയർ റഷാദ് അൽ ഹാരിരി പറഞ്ഞു.
ഓസോൺ നശീകരണത്തിന് കാരണമാകുന്ന ഒരു വിഭാഗം രാസവസ്തുക്കളുടെ അളവ് അന്തരീക്ഷത്തിൽ വലിയ തോതിൽ കുറയുന്നതായി പുതിയ പഠനം. റഫ്രിജറേഷനിൽ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോഫ്ലൂറോ കാർബൺ (എച്ച്സിഎഫ്സി) എന്ന രാസവസ്തുവിന്റെ അളവാണ് വൻതോതിൽ കുറഞ്ഞതായി യുഎസിന്റെ നാഷനൽ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷൻ നടത്തിയ പഠനത്തിൽ തെളിഞ്ഞത്.
കൊച്ചി ∙ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് അന്റാർട്ടിക്കയിലെ മഞ്ഞുരുകുന്നതു മൂലം കടൽ ജലനിരപ്പ് ഉയരുന്നതു തീരദേശ ജനതയെയും ആവാസവ്യവസ്ഥയെയും ഗുരുതരമായി ബാധിക്കുമെന്നു മുന്നറിയിപ്പ്. മഞ്ഞുരുകൽ മൂലം കടൽ ജലനിരപ്പ് 8 മില്ലിമീറ്റർ വരെ ഉയർന്നുവെന്നും നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (എൻഐഎഎസ്) ഡയറക്ടർ ഡോ. ശൈലേഷ് നായിക് പറഞ്ഞു. അന്റാർട്ടിക്ക ഉടമ്പടിയുമായി ബന്ധപ്പെട്ട കൂടിയാലോചന യോഗത്തിൽ (അന്റാർട്ടിക്ക ട്രീറ്റി കൺസൽറ്റേറ്റീവ് മീറ്റിങ്– എടിസിഎം) ‘അന്റാർട്ടിക്കയും കാലാവസ്ഥാ വ്യതിയാനവും’ വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ഭൂമിയിൽ നിന്ന് നൂറുകോടിക്കണക്കിനു പ്രകാശവർഷമകലെ സംഭവിച്ച ഒരു സൂപ്പർനോവ വിസ്ഫോടനത്തെക്കുറിച്ച് പുതിയ കൗതുകവിവരങ്ങൾ പുറത്തുവിട്ടിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഈ സ്ഫോടനം വളരെ ശക്തിയേറിയതായിരുന്നെന്നും കാലങ്ങൾക്കപ്പുറം നടന്ന ഇതിന്റെ ആഘാതത്തിൽ കഴിഞ്ഞവർഷം
തെക്കൻ അമേരിക്കൻ രാജ്യമായ ബ്രസീലിന്റെ വിസ്തീർണത്തിന്റെ 3 മടങ്ങ് ആയിരിക്കുകയാണ് അന്റാർട്ടിക്കയുടെ മുകളിലുള്ള ഓസോൺ പാളിയുടെ വലുപ്പമെന്ന് ഗവേഷകർ. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ കോപ്പർനിക്കസ് സെന്റിനൽ–5പി ഉപഗ്രഹം പകർത്തിയ ദൃശ്യങ്ങൾ പരിശോധിച്ചാണ് ഗവേഷകർ ഈ നിഗമനത്തിലെത്തിയത്.
ഭൂമിയെ സംരക്ഷിക്കുന്ന വാതകപാളിയാണ് ഓസോണെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. അൾട്രാവയലറ്റ് ഉൾപ്പെടെ ഭൂമിക്ക് നാശകാരിയായ വാതകങ്ങൾക്ക് ഓസോൺ ഒരു കവചം തീർക്കും.
Results 1-10 of 29