Activate your premium subscription today
അടുത്തടുത്ത് വീടുവച്ചു താമസിക്കുന്നതു മനുഷ്യരുടെ പ്രത്യേകതയാണ്. എന്നാൽ ഇങ്ങനെ ചെയ്യുന്ന ജീവികളുമുണ്ട്. ഇക്കൂട്ടത്തിൽ പ്രശസ്തരായ ജീവികളാണ് അന്റാർട്ടിക്കയിലെ ചിൻസ്ട്രാപ് പെൻഗ്വിനുകൾ
മുംബൈ∙ മൃഗശാലയിൽ മുട്ടവിരിഞ്ഞുണ്ടായ പെന്ഗ്വിന് കുഞ്ഞുങ്ങള്‍ക്ക് മറാഠി പേരുകള്‍ നല്‍കണമെന്ന ആവശ്യവുമായി ബിജെപി. ജനനം കൊണ്ട് ‘മഹാരാഷ്ട്ര സ്വദേശി’കളായതിനാല്‍ മറാഠി പേരുകള്‍ നല്‍കണമെന്നാണ് ആവശ്യം.
ന്യൂസീലൻഡിനു സമീപം ഉപ അന്റാർട്ടിക്കൻ മേഖലയിലാണ് ഗവേഷകർ പോലും മറന്നു തുടങ്ങിയ ഇറക്റ്റ് -ക്രസ്റ്റഡ് എന്ന പെൻഗ്വിൻ ഇനത്തിന്റെ താമസം. കാലാവസ്ഥാ വ്യതിയാനവും സമുദ്ര ഭക്ഷ്യ ശൃംഖലയിലെ മാറ്റവുമൊക്കെ മൂലം വലിയതോതിൽ വംശനാശഭീഷണി നേരിടുന്നവയാണ് ഈ ഇനം
ഇന്നത്തെ കാലത്ത് ഏറ്റവും വലുപ്പമുള്ള പെൻഗ്വിനുകൾ എംപറർ പെൻഗ്വിനുകൾ എന്ന വിഭാഗത്തിൽപെടുന്നു. നാലടി നീളവും 40 കിലോ ഭാരവുമാണ് ഇവയ്ക്കുള്ളത്. കറുപ്പും വെളുപ്പും നിറമുള്ള ശരീരമാണ് ഇവയ്ക്ക്.വയർഭാഗം വെളുപ്പുനിറവും ചിറകുകൾ കറുപ്പുമാണ്. കട്ടിയുള്ള ഒരു രോമക്കുപ്പായം ഇവയ്ക്കുണ്ട്
മെൽബൺ ∙ വ്യാപകമായി താരിഫ് നിരക്കുകൾ ഉയർത്തിയ നടപടിയിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനും അമേരിക്കയ്ക്കും ചൈനയിൽ നിന്നും യൂറോപ്പിൽ നിന്നും ആഗോളതലത്തിൽ തിരിച്ചടികൾക്ക് കാരണമായിട്ടുണ്ട്. എന്നാൽ ഇപ്പോൾ അപ്രതീക്ഷിതമായ ഒരു കൂട്ടരും ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. പെൻഗ്വിനുകൾ! മനുഷ്യവാസമോ വ്യാപാരമോ
ജീവിതാന്ത്യം വരെ ഒരൊറ്റ ഇണയുമായി ജീവിക്കുന്ന പക്ഷികളെന്നാണു പെൻഗ്വിനുകളെക്കുറിച്ചുള്ള സാമാന്യധാരണ. എന്നാൽ ലിറ്റിൽ പെൻഗ്വിനുകൾ എന്നറിയപ്പെടുന്ന പെൻഗ്വിനുകൾക്ക് ഇതു ബാധകമല്ല. ഓസ്ട്രേലിയ, ന്യൂസീലൻഡ് എന്നീ രാജ്യങ്ങളിലാണ് ഈ പെൻഗ്വിനുകൾ ഉള്ളത്. ഈഡിപ്റ്റുല മൈനർ എന്ന ശാസ്ത്രനാമമുള്ള ഇവ ലോകത്തിലെ ഏറ്റവും ചെറിയ പെൻഗ്വിനുകളാണ്.
ജീവിതത്തിൽ ഒരു പങ്കാളിയെ മാത്രം സ്വീകരിച്ച് ജീവിക്കുന്നവരാണ് പെൻഗ്വിനുകൾ. പങ്കാളി മരിച്ചാൽ ഇണയ്ക്ക് പിന്നീട് ജീവിക്കാനാകില്ലെന്നും അവർ ആത്മഹത്യ ചെയ്യുമെന്നുമാണ് പറയുന്നത്. എന്നാൽ ഇവരുടെ പ്രണയത്തിൽവരെ സങ്കീർണതകൾ രൂപപ്പെട്ടിരിക്കുകയാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.
മഞ്ഞുപുതച്ചു കിടക്കുന്ന അന്റാർട്ടിക് മേഖലയിൽ കുണുങ്ങി കുണുങ്ങി നടക്കുന്ന പെൻഗ്വിനുകളെ കാണാൻ പ്രത്യേക ഭംഗിയാണ്. ഇവരുടെ രസകരമായ നിരവധി വിഡിയോകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും കഴിഞ്ഞ ദിവസം വന്നൊരു വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.
സിഡ്നി∙ അന്റാർട്ടിക്കയിലെ തണുത്തുറഞ്ഞ മഞ്ഞിൽ നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകൾ അകലെ, ഓസ്ട്രേലിയയിലെ കടൽത്തീരത്ത് അപൂർവ്വമായ ഒരു സന്ദർശകൻ എത്തിച്ചേർന്നു. പെൻഗ്വിനാണ് ഈ അപ്രതീക്ഷിത സന്ദർശകൻ! പോഷകാഹാരക്കുറവുള്ള ഈ പെൻഗ്വിനെ വെസ്റ്റേൺ ഓസ്ട്രേലിയയിലെ ഡെൻമാർക്കിലെ ഓഷ്യൻ ബീച്ചിലാണ് കണ്ടെത്തിയത്.
കാലാവസ്ഥാ വ്യതിയാനം കാരണം അന്റാർട്ടിക്കയിൽ മഞ്ഞുമല ഇടിഞ്ഞുവീഴുകയും കുഞ്ഞു പെൻഗ്വിനുകൾ ഒറ്റപ്പെടുകയും ചെയ്തിരുന്നു. മുട്ട വിരിഞ്ഞ് ഏതാനും ദിവസങ്ങൾ മാത്രമുള്ള പെൻഗ്വിനുകളായിരുന്നു അമ്മ പെൻഗ്വിനുകളുമായി അകന്നത്. ഇവർ രക്ഷപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നു.
Results 1-10 of 40