Activate your premium subscription today
കൊടുമൺ ∙ ആൾത്താമസമില്ലാത്ത ഷെഡിൽനിന്ന് 2 പെരുമ്പാമ്പുകളെയും കുഞ്ഞുങ്ങളെയും പിടികൂടി. 2 വലിയ പെരുമ്പാമ്പുകളും 18 വീതം കുഞ്ഞുങ്ങളെയും മുട്ടകളുമാണ് കണ്ടെത്തിയത്. കൊടുമൺ പഴയ പൊലീസ് സ്റ്റേഷൻ ജംക്ഷനിൽ റോഡരികിലാണ് സംഭവം. ഷെഡിലെ താമസക്കാരിയായ വയോധിക ഒരുമാസം മുൻപാണ് മരിച്ചത്. ഈ ഷെഡിൽ നിന്നാണ് പാമ്പിനെയും കുഞ്ഞുങ്ങളെയും കിട്ടിയത്.
മഞ്ചേരി ∙ പ്ലാസ്റ്റിക് ബാഗിന്റെ പിടിയുടെ ഉള്ളിൽ കുടുങ്ങിയ പെരുമ്പാമ്പിനെ രക്ഷപ്പെടുത്തി ചികിത്സ നൽകി. വിപി ഹാൾ പരിസരത്തു കണ്ട 7 അടി നീളമുള്ള പാമ്പിനെയാണ് രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയോടെയാണ് പാമ്പിന്റെ പകുതിയോളം ഭാഗം ബാഗിന്റെ പിടിയിൽ കുടുങ്ങിയത്. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് സ്നേക്
ഉതിമൂട് ∙ കോഴിക്കൂടിനുള്ളിൽ കയറിയ പെരുമ്പാമ്പിനെ പിടിക്കാനെത്തിയ ആളുടെ തലയിലൂടെ പാമ്പ് ചാടാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. റാന്നി ബ്ലോക്കുപടി ലക്ഷ്മി നിവാസിൽ മോഹനന്റെ വീട്ടിലെ കോഴിക്കൂട്ടിൽ കയറിയ പാമ്പാണ് ഉതിമൂട് പന്തളംമുക്ക് വേങ്ങമൂട്ടിൽ മാത്തുക്കുട്ടിക്ക് ഭീഷണി ഉയർത്തിയത്. ഇന്നലെ രാവിലെ 9 മണിയോടെ
കോതമംഗലം∙ കീരംപാറയിൽ വീടിന്റെ തണ്ടികയിൽ പെരുമ്പാമ്പ് മുട്ടയിട്ട് അടയിരുന്നു. ചെറായിൽ വിൻസന്റിന്റെ വീടിനു സമീപത്തെ തണ്ടികയിൽ പ്ലാസ്റ്റിക് പടുതയ്ക്ക് അടിയിലാണു പാമ്പ് അടയിരിക്കുന്നതു വീട്ടുകാർ കണ്ടത്. 17 മുട്ടകളുണ്ടായിരുന്നു. സ്നേക്ക് റെസ്ക്യൂവർ വാവേലി സ്വദേശി സണ്ണി വർഗീസ് എത്തി പാമ്പിനെ
വാളക്കുഴി∙ പാതയോരത്തു കണ്ടെത്തിയ പെരുമ്പാമ്പിനെ പഞ്ചായത്തംഗങ്ങളും നാട്ടുകാരും ചേർന്നു പിടികൂടി വനംവകുപ്പിനു കൈമാറി.എഴുമറ്റൂർ പഞ്ചായത്ത് ചൂരനോലി മേഖലയിലാണു കഴിഞ്ഞ രാത്രി പെരുമ്പാമ്പിനെ കണ്ടെത്തിയത്.പഞ്ചായത്തംഗങ്ങളായ കെ.എ.അനിൽകുമാർ, ജേക്കബ് കെ.ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ പിടികൂടി ചാക്കിലാക്കി
വനംവകുപ്പിനെ വലച്ച് മൂർഖനും പെരുമ്പാമ്പും. 5 ദിവസത്തിനിടെ കോട്ടയം ജില്ലയിൽ സ്നേക്ക് റസ്ക്യു ടീം പിടികൂടിയതു 100 മൂർഖൻ പാമ്പുകളെയാണ്. പെരുമ്പാമ്പുകളുടെ എണ്ണത്തിലും വർധനയുണ്ട്. വനംവകുപ്പിന്റെ സ്നേക്ക് റസ്ക്യു ടീം കഴിഞ്ഞ ദിവസങ്ങളിൽ മാത്രം പിടികൂടിയത് 18–20 മൂർഖൻ പാമ്പുകളെയാണ്.
മാഹി ∙ ഏതാനും ദിവസങ്ങളായി നഗരത്തിൽ വിവിധ കേന്ദ്രങ്ങളിൽ പെരുമ്പാമ്പുകൾ തലങ്ങും വിലങ്ങും സഞ്ചരിക്കുന്നതിനാൽ മെഹബൂബ് പടിക്കലിനു വിശ്രമം ഇല്ല. ഇന്നലെ മാത്രം 4 പെരുമ്പാമ്പുകളെ ആണ് മെഹബൂബ് ചാക്കിൽ കയറ്റി വനം വകുപ്പ് അധികൃതർക്ക് കൈമാറിയത്. നഗര മധ്യത്തിൽ ഓടത്തിനകം പരിസരത്ത് നിന്ന് ഏകദേശം 48 കിലോ തൂക്കം
അസം സർവകലാശാലയുടെ സിൽചാറിലെ ക്യാംപസിൽ പെൺകുട്ടികളുടെ ഹോസ്റ്റലിനു സമീപം 17 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. 100 കിലോ തൂക്കമുള്ള പാമ്പിനെ ഏഴുപേർ ചേർന്നാണ് പിടികൂടിയത്. സർവകലാശാലയിലെ വിദ്യാർഥിനികളാണ് പാമ്പിനെ കണ്ടെത്തിയത്.
വൈക്കം ∙നഗരത്തിൽ പാമ്പുശല്യം രൂക്ഷമാകുന്നു. ചൊവ്വാഴ്ച രാത്രി പെരുമ്പാമ്പിനെ പിടികൂടിയ വൈക്കം കൊച്ചാലുംചുവടിനു സമീപം ഗോപി ഭവനിൽ രവിചന്ദറിന്റെ വീട്ടിലെ കാർ ഷെഡിനു സമീപത്തുനിന്നും ബുധനാഴ്ച രാത്രിയും പെരുമ്പാമ്പിനെ പിടികൂടി.ഏകദേശം 10 അടിക്കു മുകളിൽ നീളം വരുന്ന പാമ്പിനെയാണു പിടികൂടിയത്. ബുധനാഴ്ച രാത്രി
നെടുങ്കണ്ടം ∙ തൂക്കുപാലം -പുഷ്പകണ്ടത്തെ കൃഷിയിടത്തിൽനിന്നു പെരുമ്പാമ്പിനെ പിടികൂടി. ബിജു പറക്കാട്ട് എന്നയാളുടെ കൃഷിയിടത്തിൽനിന്നാണ് ചൊവ്വ രാവിലെയോടെ പെരുമ്പാമ്പിനെ പിടികൂടിയത്.ബിജുവിന്റെ സ്ഥലം പാട്ടക്കൃഷി ചെയ്യുന്നതിനായി വൃത്തിയാക്കുന്നതിനിടെയാണ് പെരുമ്പാമ്പിനെ കണ്ടെത്തിയത്.വനംവകുപ്പിൽ
Results 1-10 of 291