Activate your premium subscription today
കുവൈത്ത് സിറ്റി∙ കുവൈത്തിൽ ആദ്യമായി അപൂർവ ഇനത്തിൽപ്പെട്ട ഹിമാലയൻ കഴുകനെ കണ്ടെത്തിയതായി റിപ്പോർട്ട്. കുവൈത്തിലെ ജഹ്റ നേച്ചർ റിസർവിലാണ് വംശനാശ ഭീഷണി നേരിടുന്ന ഹിമാലയൻ കഴുകനെ കണ്ടത്.
കുറ്റ്യാടി∙ ജാനകിക്കാട് ഇക്കോ ടൂറിസം മേഖലയിൽ അപൂർവ ഇനം പക്ഷിയെ കണ്ടെത്തി. ഗവേഷണ വിദ്യാർഥിയായ അസീം ദിൽഷാദും പക്ഷി നിരീക്ഷകനായ സുധീഷുമാണ് ബ്ലാക്ക് ബാസ (Black Baza - Aviceda leuphotes) എന്ന അപൂർവമായ കിളിക്കൊറ്റിയെ കണ്ടെത്തിയത്. പ്രധാനമായും ദക്ഷിണേഷ്യൻ വനപ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ പക്ഷി മഴക്കാടുകളിലും
തൃത്താല ∙ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള മീവൽ പക്ഷിവർഗങ്ങളിൽ പൊതുവേ അപൂർവയിനമായ വയർ ടെയ്ൽഡ് സ്വാളോ (Wire - tailed swallow) കമ്പിവാലൻ കത്രികക്കിളി തൃത്താല വെള്ളിയാങ്കല്ല് ഭാരതപ്പുഴയിൽ സന്ദർശകനായെത്തി. പക്ഷിനിരീക്ഷകനായ ഷിനോ ജേക്കബ് കൂറ്റനാടാണു പക്ഷിയെ കണ്ടെത്തിയതും ചിത്രം പകർത്തുകയും.
രാജ്യത്ത് ഇനി ബാക്കിയുള്ളത് 2500 എണ്ണത്തിൽ താഴെ മാത്രം. അവയുടെ വാസമാകട്ടെ വയനാട്ടിലെ ചെമ്പ്ര മലയുടെ മുകളിലെ ആകാശത്തുരുത്തുകളിൽ (Sky Island). രാജ്യത്ത് ഏറ്റവും കൂടുതൽ വംശനാശ ഭീഷണി നേരിടുന്ന കാട്ടുപക്ഷികളിൽ ഒന്നായ ബാണാസുര ചിലപ്പൻ കിളികൾക്ക് സ്വസ്ഥമായി വസിക്കാൻ ഏറ്റവും പറ്റിയ ഇടമാണ് ചെമ്പ്ര മല. ചെമ്പ്ര മലയോടു ചേർന്ന വെള്ളരി മല തുരന്ന് കൂറ്റൻ തുരങ്കം നിർമിക്കാൻ പോകുമ്പോൾ എന്താകും ബാണാസുര ചിലപ്പൻ കിളികളുടെ അവസ്ഥയെന്ന് പലർക്കും ആശങ്കയുണ്ട്. പദ്ധതിക്ക് അനുമതി നൽകിയ പരിസ്ഥിതി ആഘാത സമിതി പോലും ചിലപ്പനെ സംരക്ഷിക്കണമെന്ന് റിപ്പോർട്ടിൽ പ്രത്യേകം എടുത്തു പറയുന്നുണ്ട്. പേര് ചിലപ്പൻ എന്നാണെങ്കിലും ശബ്ദകോലാഹലങ്ങളോട് യാതൊരു താൽപര്യവുമില്ലാത്ത കൂട്ടരാണ് ബാണാസുര ചിലപ്പൻ കിളികൾ. 2022ൽ വനംവകുപ്പും ഹ്യൂം സെന്റർ ഫോർ ഇക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജിയും ചേർന്നു നടത്തിയ പക്ഷി സർവേയിൽ ചെമ്പ്ര, വെള്ളരിമല, ബാണാസുരമല എന്നിവിടങ്ങളിൽ ഈ പക്ഷിയുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. സമുദ്രനിരപ്പിൽനിന്ന് 1800 മീറ്ററിലധികം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ചോലവനങ്ങളിലാണു സാധാരണയായി ഈ പക്ഷികള് കാണപ്പെടുന്നത്. ചെമ്പ്രമല, വെള്ളരി മല എന്നിവ ഉൾപ്പെടുന്ന ക്യാമൽ ഹംപ് മലനിരകളിലാണ് ബാണാസുര ചിലപ്പൻ കിളികൾ ഏറ്റവും കൂടുതലുള്ളത്.
വംശനാശം സംഭവിച്ചതിനാൽ ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായ ജീവജാലങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിനു പറയുന്ന പേരാണ് ഡീ എക്സ്റ്റിങ്ഷൻ അഥവാ റീസറക്ഷൻ ബയോളജി. ഇക്കൂട്ടത്തിൽ തിരിച്ചുകൊണ്ടുവരാമെന്നു ശാസ്ത്രജ്ഞർ വിചാരിക്കുന്ന ഒരു പക്ഷിയാണു ഡോഡോ
നിത്യജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ കാലമായിരുന്നു കോവിഡ് കാലം. അതുവരെയില്ലാതിരുന്ന പല ശീലങ്ങളും ഹോബികളുമൊക്കെ പലരും തുടങ്ങി. മണ്ണുമായി യാതൊരു ബന്ധവുമില്ലാത്ത പലരും കൃഷി തുടങ്ങിയതും പാചകത്തിൽ വ്യത്യസ്ത രീതികൾ പ്രയോഗിച്ചതും യൂട്യൂബ് ചാനലുകൾ തുടങ്ങിയതുമൊക്കെ ഇക്കാലത്തായിരുന്നു.
രാജാക്കാട്∙ വംശനാശ ഭീഷണി നേരിടുന്ന ‘കന്യാസ്ത്രീ കൊക്ക്’ (ഏഷ്യൻ വൂളി നെക്ഡ് സ്റ്റോർക്ക്) തേക്കിൻകാനത്ത് വിരുന്നെത്തി. ഇന്നലെ പുലർച്ചെ മുതലാണു ഒരു കന്യാസ്ത്രീ കൊക്കിനെ തേക്കിൻകാനത്ത് നാട്ടുകാർ കണ്ടത്. ആളുകളെ കണ്ടിട്ടും ഭയമില്ലാതെ റോഡിലൂടെ നടന്ന കൊക്ക് നാട്ടുകാർക്ക് കൗതുക കാഴ്ചയായി. പരുന്തിന്റെ അത്ര
നെടുമ്പാശേരി ∙തായ്ലൻഡിൽ നിന്നു കൊച്ചിയിലേക്കു കടത്താൻ ശ്രമിച്ച അപൂർവയിനം പക്ഷികളെ കൊച്ചി വിമാനത്താവളത്തിൽ കസ്റ്റംസ് പിടികൂടി. ഞായറാഴ്ച രാത്രി തായ് എയർവേയ്സ് വിമാനത്തിൽ ബാങ്കോക്കിൽ നിന്ന് എത്തിയ യാത്രക്കാരുടെ ബാഗ് പരിശോധിച്ച കസ്റ്റംസ് സംഘമാണു തിരുവനന്തപുരം പാച്ചല്ലൂർ സ്വദേശികളായ ബിന്ദു, ശരത്
തൃശൂർ ∙ കേരളത്തിന്റെ പക്ഷി വൈവിധ്യത്തിൽ പുതിയ ഒരു ഇനം കൂടി. ആഫ്രിക്കൻ ചേരാകൊക്കൻ (ആഫ്രിക്കൻ ഓപ്പൺബിൽ) എന്ന പക്ഷിയെ കാഞ്ഞാണി കോൾപ്പാടത്താണു വൈൽഡ് ലൈഫ് ഫൊട്ടോഗ്രഫറായ കെ.എസ്.സുബിൻ കണ്ടെത്തിയത്. മുൻപു ഗോവയിൽ കണ്ടെത്തിയതായി ഇബേഡ് ഡാറ്റാബേസിൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര പഠനങ്ങൾ
റിയാദ്∙ സൗദി അറേബ്യയിലെ വടക്കൻ പ്രദേശത്ത് അപൂർവ്വമായി കാണപ്പെടുന്ന ദേശാടന പക്ഷിയായ നീലപ്പാറക്കിളിയെ (ബ്ലൂ റോക്ക് ത്രഷ്) നിരീക്ഷകർ കണ്ടെത്തി. രാജ്യത്തെ വാദി അറാർ ഡാമിന് സമീപത്തായാണ് ദേശാടന പക്ഷിയെ സ്ഥിരീകരിച്ചത്. ആൺ പക്ഷിയുടെ കടും നീല നിറമാണ് ഈ പക്ഷിക്ക് ഈ പേരു നൽകാൻ കാരണം. ഒക്ടോബർ മാസത്തോടെ സൗദിയിൽ
Results 1-10 of 53