Activate your premium subscription today
ഇന്ത്യൻ മഹാസമുദ്രത്തിന്റെ ഭാഗമായ ചെങ്കടൽ ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കുമിടയിൽ സ്ഥിതി ചെയ്യുന്നു.ഈജിപ്ത്, എറിത്രിയ, സൗദി, സുഡാൻ, ഇസ്രയേൽ, യെമൻ, സൊമാലിയ, ജോർദാൻ തുടങ്ങിയ രാജ്യങ്ങൾ ചെങ്കടലുമായി അതിർത്തി പങ്കിടുന്നു. ട്രൈക്കോഡെസ്മിയും എറിത്രിയം എന്ന ഒരിനം ആൽഗെയുടെ സാന്നിധ്യം ചിലപ്പോഴൊക്കെ ചെങ്കടലിലെ വെള്ളത്തിനു ചുവന്ന നിറം നൽകാറുണ്ട്.
കയ്റോ ∙ ഈജിപ്തിലെ ചെങ്കടൽ തീരത്തുള്ള ഹുർഗദയിൽ ടൂറിസ്റ്റ് മുങ്ങിക്കപ്പലിലുണ്ടായ അപകടത്തിൽ ആറ് വിനോദസഞ്ചാരികൾ മരിച്ചു. മരിച്ച വിനോദസഞ്ചാരികളെല്ലാം വിദേശികളാണെന്നാണ് വിവരം. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു. ബോട്ടിൽ നാൽപതോളം പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 29 പേരെ രക്ഷപ്പെടുത്തി.
സോളർ, വിൻഡ് ഊർജ സംഭരണത്തിനായി ചെങ്കടലിൽ മികച്ച 10 ഇടങ്ങൾ കണ്ടെത്തി. സൗദിയുടെ ഉന്നത സർവകലാശാലകളിലൊന്നായ കിങ് അബ്ദുല്ല സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി നടത്തിയ ഗവേഷണ പഠനത്തിലാണ് പുതിയ കേന്ദ്രങ്ങൾ കണ്ടെത്തിയത്.
സൗദി അറേബ്യയുടെ ഹെറിറ്റേജ് കമ്മിഷൻ ചെങ്കടൽ തീരത്തെ വെള്ളത്തിനടിയിലുള്ള സാംസ്കാരിക പൈതൃക കേന്ദ്രങ്ങളെ കുറിച്ച് പഠിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചു. കിങ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റിയുടെയും ഇറ്റലിയിലെ നേപ്പിൾസ് എൽ ഓറിയന്റൽ യൂണിവേഴ്സിറ്റിയുടെയും പങ്കാളിത്തത്തോടെ രാജ്യത്തിന്റെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള ദേശീയ സംരംഭങ്ങളുടെ ഒരു പരമ്പരയാണ് രണ്ടാം ഘട്ടം.
2025 ജനുവരി 20ന് അമേരിക്കയുടെ പ്രസിഡന്റ് ആയി ഡോണള്‍ഡ് ട്രംപ് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്‍പുള്ള ദിവസങ്ങളില്‍, കടുത്ത ആകാംക്ഷയും ഉദ്വേഗവും നിറഞ്ഞ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇസ്രയേലും ഹമാസും താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് കുറച്ചു ബന്ദികളെ മോചിപ്പിച്ചപ്പോള്‍ ഒന്നരക്കൊല്ലത്തോളം നീണ്ട യുദ്ധത്തിനു വിരാമമായി. ഗാസയിലും വെസ്റ്റ് ബാങ്കിലും ലെബനന്റെ തെക്കന്‍ പ്രദേശത്തും വലിയ നാശനഷ്ടങ്ങള്‍ വരുത്തിയ ഈ യുദ്ധം കൊണ്ട്, ഇതു തുടങ്ങി വെച്ച ഹമാസിനോ അവരുടെ കൂടെ ചേര്‍ന്ന് ഇസ്രയേലിനെ ആക്രമിച്ച ഹിസ്ബുല്ലയ്ക്കോ ഒരു ഗുണവും ഉണ്ടായില്ലെന്നു മാത്രമല്ല, വമ്പിച്ച തിരിച്ചടികളുണ്ടാകുകയും ചെയ്തു. ഇവരെ പിന്തുണച്ച ഇറാനും അവരുടെ സുഹൃത്തായ റഷ്യക്കും തങ്ങള്‍ താങ്ങി നിര്‍ത്തിയിരുന്ന സിറിയയിലെ ബാഷര്‍ അല്‍ അസദ് ഭരണകൂടം തകര്‍ന്നു തരിപ്പണമാകുന്നത് തടയുവാനും സാധിച്ചില്ല. ഇസ്രയേലിന്റെയും അവരെ പിന്തുണയ്ക്കുന്ന അമേരിക്കയുടെയും ശക്തി മധ്യപൂര്‍വ പ്രദേശത്തു വര്‍ധിച്ചതായും റഷ്യയുടെയും ഇറാന്റെയും സ്വാധീനം കുറഞ്ഞതായുമാണ് ഈ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ പ്രദേശത്തുണ്ടായ അധികാര സമവാക്യങ്ങളിലെ മാറ്റങ്ങള്‍ തങ്ങളെ ബാധിക്കുന്നില്ല എന്ന രീതിയില്‍ ഒരു സായുധ സേന ഇസ്രയേലിനോടു പോരാട്ടം തുടരുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാന്റെ പിന്തുണയോടെ യെമന്റെ പകുതി പ്രദേശത്ത് ഭരണം കയ്യാളുന്ന ഹൂതികളാണ് ഈ പ്രഖ്യാപനം നടത്തിയത്. ട്രംപിന്റെ ഉഗ്രശാസനം കേട്ട്, കൂട്ടത്തോടെ ചാവേറുകളെ സൃഷ്ടിക്കുവാന്‍ കെൽപുള്ള ഹമാസും ഇതുവരെ എല്ലാ ഉപദേശ വാക്കുകളും തിരസ്കരിച്ച ഇസ്രയേലും നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ തിരക്കിട്ട് വെടിനിര്‍ത്തല്‍ നടപ്പില്‍ വരുത്തിയപ്പോള്‍, ഇതൊന്നും ബാധകമല്ലെന്ന ഭാവത്തില്‍ യുദ്ധം തുടരുന്ന ഹൂതികള്‍ ആരാണ്? എന്താണ് അവരുടെ ലക്ഷ്യങ്ങള്‍? എന്തു കൊണ്ടാണ് അവര്‍ ആരെയും കൂസാതെ മുന്നോട്ടു പോകുന്നത്? വിശദമായി പരിശോധിക്കാം.
ജറുസലം ∙ ഗാസയിൽ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഊർജിതമായി. റഫയിൽ 67 പലസ്തീൻകാരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. ജീവകാരുണ്യസഹായവുമായി 600 ട്രക്കുകൾ ഇന്നലെ ഗാസയിൽ പ്രവേശിച്ചു.
തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ചെങ്കടൽ തീരത്ത് 2.5 മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
തീരദേശ വിനോദസഞ്ചാര മേഖല വിപുലീകരിക്കുന്നതിനായ്, 'നോ ലിമിറ്റ്സ്' ക്യാംപെയ്ൻ ആരംഭിച്ചു. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ആദ്യത്തെ സൗദി ക്രൂയിസ് കപ്പലായ അറോയയുടെ ഉദ്ഘാടന യാത്രയോട് അനുബന്ധിച്ചാണ് സൗദി റെഡ്സീ അതോറിറ്റി പ്രചാരണം തുടങ്ങിയത്.
ജിദ്ദ ∙ ആഴക്കടൽ സംബന്ധിച്ച പഠനം ഏറെ പ്രധാനമർഹിക്കുന്നവയാണ്. ഇതിൽ തന്നെ നിരന്തര പഠനം നടക്കുന്ന മേഖലയാണ് ചെങ്കടലിലേത്.
സമ്പദ്വ്യവസ്ഥയും പരിസ്ഥിതി സംരക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിനായി ദേശീയ ചെങ്കടൽ സുസ്ഥിര പദ്ധതി ആരംഭിച്ച് സൗദി അറേബ്യ. കഴിഞ്ഞ ദിവസമാണ് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ദേശീയ ചെങ്കടൽ സുസ്ഥിര പദ്ധതി അനാവരണം ചെയ്തത്.
Results 1-10 of 31