Activate your premium subscription today
വിതുര∙ വാമനപുരം നദിയുടെ നീരൊഴുക്കിനെ സാരമായി ബാധിച്ച് പൊന്നാംചുണ്ട് പാലത്തിനു കീഴെ അടിഞ്ഞു കൂടിയ മാലിന്യം. ശക്തമായ മഴയിൽ പാലം കവിഞ്ഞ് വെള്ളം ഒഴുകിയതോടെ ആണ് പാലത്തിനു കീഴെ നിറഞ്ഞത്. ഇക്കാരണത്താൽ മാലിന്യം തങ്ങി നിൽക്കുന്ന ഭാഗത്ത് കൂടിയുള്ള ഒഴുക്ക് നിലച്ചു. ഉയരം കുറവായതിനാൽ ചെറിയ മഴയിൽ പോലും കവിയുന്ന
മറയൂർ ∙ പാമ്പാർ നദിയിൽ മാലിന്യം തള്ളുന്നത് പതിവായിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി. മറയൂർ, കാന്തല്ലൂർ അതിർത്തി പങ്കിടുന്ന കോവിൽക്കടലിലൂടെ ഒഴുകി തമിഴ്നാട്ടിലെ അമരാവതി അണക്കെട്ടിലേക്കാണ് വെള്ളമെത്തുന്നത്.നാച്ചിവയൽ, കൂടവയൽ ആറുകളിലും തള്ളുന്ന മാലിന്യങ്ങൾ പാമ്പാറിലൂടെ ഒഴുകുകയാണിപ്പോൾ.
കോട്ടയം ∙ പാറമ്പുഴ തടി ഡിപ്പോയ്ക്ക് സമീപം മീനച്ചിലാറിന്റെ കൈവഴിയിൽ ചെറുനാരകം പാലത്തിനടുത്ത് വൻതോതിൽ മാലിന്യം കെട്ടി നിൽക്കുന്നതായി പരാതി. മഴക്കാലമായാൽ ജലജന്യരോഗങ്ങൾ പടരാനുള്ള സാധ്യത. പ്ലാസ്റ്റിക് കുപ്പികളും കൂടുകളും അഴുകുന്ന മാലിന്യങ്ങളും ഇതിൽപ്പെടും. സമീപത്തെ വീടുകളിലെ താമസക്കാർ കുളിക്കുന്നതിനും
ചാത്തങ്കരി ∙ മാലിന്യ മുക്തമെന്ന പ്രഖ്യാപനം നടത്തുമ്പോൾ അതു മാലിന്യം വലിച്ചെറിയാതിരിക്കലിൽ മാത്രം ഒതുങ്ങുകയാണോ എന്ന നാട്ടുകാരുടെ സംശയത്തിനു മറുപടിയാണു ചാത്തങ്കരി – മേപ്രാൽ – വളവനാരി തോട്. ഒരു കാലത്ത് നാവിഗേഷൻ തോടായിരുന്ന ഇത് ഇന്ന് ഒരു കൊതുമ്പുവള്ളത്തിനു പോകാൻ പോലും മാർഗമില്ലാത്ത രീതിയിൽ പായലും
ചെത്തുകടവ് ∙ ചെറുപുഴയിൽ വെള്ളത്തിനു നിറ വ്യത്യാസം എന്ന പരാതിയെ തുടർന്ന് സിഡബ്ല്യുആർഡിഎം വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ സാംപിളുകൾ ശേഖരിച്ചു. വാട്ടർ ക്വാളിറ്റി ഡിവിഷൻ ശാസ്ത്രജ്ഞരായ ഡോ.ടി.ആർ.രശ്മി, ഡോ.കെ.മകേഷ് എന്നിവരുടെ നേതൃത്വത്തിലാണു വെള്ളത്തിന്റെ സാംപിളുകൾ ശേഖരിച്ചത്.ചെറുപുഴയിൽ
ഏലൂർ ∙ പെരിയാർ മലിനീകരണത്തിനു പ്രധാനപ്പെട്ട കാരണങ്ങളിലൊന്നായ കുഴിക്കണ്ടം തോട്ടിൽ ഒരു മാസമായി മാലിന്യം നിറഞ്ഞൊഴുകുന്നു. ചില ദിവസങ്ങളിൽ കറുത്തും ചില ദിവസങ്ങളിൽ വെളുത്തും മറ്റു ചില ദിവസങ്ങളിൽ വ്യത്യസ്ത നിറങ്ങളിലുമാണു കുഴിക്കണ്ടം തോട് പെരിയാറിലേക്ക് ഒഴുകുന്നത്.മാലിന്യത്തിന്റെ ഉറവിടം കണ്ടെത്താൻ മലിനീകരണ
കായംകുളം∙ നഗരസഭയുടെ പടിഞ്ഞാറൻ മേഖലയിലെ ജലമൊഴുക്കിൽ നിർണായക സ്ഥാനമുള്ള മുണ്ടകത്തിൽ തോട്ടിൽ മാലിന്യം കുന്നുകൂടി പ്രദേശം പകർച്ച വ്യാധി ഭീഷണിയിൽ. കായംകുളം കായലിൽ നിന്നു വേലിയേറ്റ സമയത്താണ് വൻതോതിൽ മാലിന്യങ്ങൾ മുണ്ടകത്തിൽ തോട്ടിന്റെ കണ്ണമ്പള്ളി ഭാഗത്ത് എത്തുന്നത്. കൂടാതെ തോട്ടിൽ മാലിന്യം
ഈരാറ്റുപേട്ട ∙ വേനൽമഴ പെയ്തതോടെ മീനച്ചിലാറ്റിൽ മാലിന്യ നിക്ഷേപം വർധിക്കുന്നു. മഴ പെയ്തതോടെ ആറിനു തീരത്തു കിടന്നിരുന്ന മാലിന്യം മുഴുവൻ ഒഴുകി സമീപത്തുള്ള തടയണകളിൽ അടിഞ്ഞു കൂടുകയാണ്. കഴിഞ്ഞ വർഷവും ഇത്തരത്തിൽ തടവനാൽ തടയണയിൽ പ്ലാസ്റ്റിക് മാലിന്യവും ഡയപ്പറും അടിഞ്ഞുകൂടിയിരുന്നു. ഇത്തവണയും മാറ്റമില്ല.
ചെറുവണ്ണൂർ ∙ മധുരബസാർ അറളായി തോട്ടിൽ ഒഴുകുന്നത് മലിനജലം. കരി നിറത്തിലുള്ള വെള്ളം വ്യാപിച്ച തോട്ടിൽ നിന്നു ദുർഗന്ധം രൂക്ഷം. മധുരബസാർ അഡ്രസ് ടർഫ് പരിസരത്താണ് തോട്ടിൽ മലിനീകരണം രൂക്ഷമായുള്ളത്. കാറ്റിൽ ദുർഗന്ധം വമിക്കുന്നതിനാൽ കടുത്ത ആശങ്കയിലാണ് പരിസരവാസികൾ. കഴിഞ്ഞ 2 ആഴ്ചയായി വെള്ളത്തിനു നിറ വ്യത്യാസം ഉണ്ടായിരുന്നെങ്കിലും രൂക്ഷമായ ഗന്ധം തുടങ്ങിയിട്ടു ഒരാഴ്ചയായി. തോട്ടിലേക്ക് മാലിന്യം എത്തുന്നതിന്റെ ഉറവിടം കണ്ടെത്തണം എന്നാവശ്യപ്പെട്ട് നാട്ടുകാർ കോർപറേഷൻ അധികൃതർക്ക് പരാതി നൽകി.
പേട്ട ∙ അങ്ങാടി പഞ്ചായത്തിന്റെ പരിധിയിലുള്ള പുളിമുക്ക് തോട്ടിൽ മാലിന്യം തള്ളുന്നവർ ജാഗ്രതൈ. ഇത്തരക്കാര പിടികൂടാനുറച്ച് പഞ്ചായത്ത്. ഇതിനു മുന്നോടിയായി തോട്ടിൽ തള്ളിയ മാലിന്യം നീക്കുന്ന പണി തുടങ്ങി.മാലിന്യ മുക്ത നവകേരളം പ്രവർത്തനങ്ങളുടെ ഭാഗമായിട്ടാണ് പുളിമുക്ക് തോട്ടിലെ മാലിന്യം നീക്കാൻ പഞ്ചായത്ത്
Results 1-10 of 196