Activate your premium subscription today
തുറവൂർ∙കടലിൽ ജലനിരപ്പുയർന്നു. അന്ധകാരനഴിയിൽ പൊഴിമുറിച്ചത് അടയാൻ സാധ്യത. താഴ്ന്ന പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ അന്ധകാരനഴിയിൽ യന്ത്രസഹായത്തോടെ ദിവസങ്ങളെടുത്താണ് 10 ദിവസം മുൻപ് പൊഴി മുറിച്ചത്.എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴയിൽ പട്ടണക്കാട്, തുറവൂർ, കുത്തിയതോട്, കോടംതുരുത്ത്, എഴുപുന്ന
കണ്ണൂർ ∙ മീൻകുന്ന് കടലിൽ കാണാതായ രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ വി. പ്രിനീഷിന്റെ (27) മൃതദേഹമാണ് കണ്ടെത്തിയത്. പയ്യാമ്പലം ബീച്ചിന് ഏതാനും അകലെ കരയ്ക്ക് ഒഴുകി എത്തിയ നിലയിലാണ് മൃതദേഹം. പട്ടാനൂർ കൊടോളിപ്രം അനന്ദ നിലയത്തിൽ പി.കെ. ഗണേശൻ നമ്പ്യാരുടെ (28) മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു.
ആലപ്പുഴ ∙ ആലപ്പുഴ ബീച്ചിലേക്ക് കടൽപത അടിച്ചുകയറുന്നു. ശക്തമായ തിരയടിക്കുന്നത് കടൽപ്പതക്ക് കാരണമാകാം. കടലിൽ അടിയുന്ന മാലിന്യങ്ങളിൽ നിന്നും പത രൂപം കൊള്ളും എന്നും പറയുന്നു. കാറ്റും മഴയും കാരണം വിനോദ സഞ്ചാരികൾ ബീച്ചിലേക്ക് ഇറങ്ങരുതെന്ന് നിർദേശമുണ്ട്. കേരളത്തിലെ കടല്ത്തീരങ്ങളില് പത അടിഞ്ഞുകൂടുന്നത്
കണ്ണൂർ ∙ മീൻകുന്ന് ബീച്ചിൽ കുളിക്കുന്നതിനിടെ കടലിൽ കാണാതായ രണ്ടു യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പട്ടാനൂർ കൊടോളിപ്രം അനന്ദ നിലയത്തിൽ പി.കെ. ഗണേശൻ നമ്പ്യാരുടെ (28) മൃതദേഹമാണ് അഴീക്കോട് നീർക്കടവ് തീരത്തിനു സമീപത്തായി കണ്ടെത്തിയത്. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ വി.പ്രിനീഷിനെ (27) കണ്ടെത്താനായില്ല.
കണ്ണൂർ ∙ അഴീക്കോട് മീൻകുന്ന് കടലിൽ തിരയിൽപ്പെട്ട് രണ്ട് യുവാക്കളെ കാണാതായി. വാരം വലിയന്നൂർ വെള്ളോറ ഹൗസിൽ പ്രിനീഷ് (27), പട്ടാനൂർ കൊടോളിപ്രം അനന്ദ നിയലത്തിൽ ഗണേഷ് (28) എന്നിവരെയാണ് കാണാതായത്. വൈകിട്ട് നാലിനാണ് സംഭവം.
കൊച്ചി ∙ കടലിൽ കുളിക്കാനിറങ്ങിയ യെമൻ സ്വദേശികളായ രണ്ടു വിദ്യാർഥികളെ കാണാതായി. പുതുവൈപ്പിനിലെ വളപ്പ് ബീച്ചിൽ കുളിക്കാനിറങ്ങിയ അബ്ദുൾ സലാം (21), ജബ്രാൻ ഖലീൽ (21) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ കാണാതായത്. കോയമ്പത്തൂർ രത്തിനം കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ വിദ്യാർഥികളാണ് ഇവർ. കോസ്റ്റൽ പൊലീസ്, ഞാറയ്ക്കൽ പൊലീസ്, വൈപ്പിൻ ഫയർ ഫോഴ്സ് തുടങ്ങിയവർ കടലിൽ തിരച്ചിൽ നടത്തുകയാണ്.
കടൽജീവിതത്തിനിടെ കുടുംബവുമായും നാടുമായും ബന്ധപ്പെടാനുള്ള സൗകര്യങ്ങൾ വിപുലമായിത്തീർന്നിട്ട് അധികകാലമായിട്ടില്ല. വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഇന്റർനെറ്റും മറ്റും ഉപയോഗിക്കാനുള്ള സംവിധാനങ്ങൾ നിലവിൽവന്നിട്ട് ഏതാണ്ട് പതിനേഴു വർഷമേ ആയിക്കാണൂ. തൊണ്ണൂറുകളുടെ തുടക്കംവരെ കത്തുകളായിരുന്നു പ്രധാന ആശ്രയം. പലപ്പോഴും രണ്ടുമാസത്തോളമൊക്കെ വൈകി ഒന്നിച്ചു കിട്ടുന്ന കത്തുകളുടെ കെട്ട് പോസ്റ്റ് ഓഫിസ് സീലിന്റെ കാലക്രമത്തിൽ അടുക്കി നമ്പറിട്ട് ആർത്തിയോടെ വായിച്ചിരുന്ന കാലം ഓർമയിലുണ്ട്. ഫോൺ വിളിക്കുക എന്നതു വളരെ ചെലവേറിയ ഏർപ്പാടായിരുന്നു. പലപ്പോഴും റേഡിയോ സ്റ്റേഷനുകൾവഴി വിഎച്ച്എഫ് (ഉയർന്ന ഫ്രീക്വൻസി) സംവിധാനം ഉപയോഗിച്ചുള്ള ഫോൺ വിളികളായിരുന്നു ഒരാശ്രയം. ബഹ്റൈൻ റേഡിയോ, ഗഡീന്യ റേഡിയോ (പോളണ്ട്) എന്നിവയായിരുന്നു അറബിക്കടലിലും അറ്റ്ലാന്റിക്കിലുമൊക്കെ നാവികർക്കിടയിൽ പ്രിയങ്കരമായിരുന്ന റേഡിയോ ചാനലുകൾ. വിഎച്ച്എഫിൽ സംസാരിക്കുമ്പോൾ വോക്കി ടോക്കിയുടെ ചില ചാനലുകളിൽ ഒരു ഭാഗത്തെ സംസാരം കേൾക്കാം എന്ന സ്വകാര്യതയില്ലായ്മയും നാവികർക്കു ശീലമായിരുന്നു. ചില തുറമുഖങ്ങളിൽ
കൊല്ലം∙ കടലിലെ ധാതു ഖനന പ്രവർത്തനങ്ങളുടെ പ്രോത്സാഹനത്തിനും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകാനും ലക്ഷ്യമിട്ടു കേന്ദ്ര സർക്കാർ രൂപീകരിക്കുന്ന ഓഫ്ഷോർ ഏരിയാസ് മിനറൽസ് ട്രസ്റ്റിൽ കേരളത്തിനു പ്രാതിനിധ്യമില്ല. മത്സ്യത്തൊഴിലാളി വിഭാഗത്തിന്റെ പ്രതിനിധികൾക്കും ഇടമില്ല. ഇതു ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ കത്തയച്ചെങ്കിലും കേന്ദ്ര സർക്കാർ ചെവിക്കൊണ്ടിട്ടില്ല.
കടൽമണൽ ഖനനത്തിന് എതിരെ സംസ്ഥാനം പ്രമേയം പാസാക്കണമെന്നും കേന്ദ്രസർക്കാർ ഖനന നടപടികൾ അടിയന്തരമായി നിർത്തിവയ്ക്കണമെന്നും ലത്തീൻ അതിരൂപത ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ ആവശ്യപ്പെട്ടു. പുത്തൻ ചൂഷണനയങ്ങൾ മത്സ്യത്തൊഴിലാളികളടക്കം സാധാരണക്കാരുടെ ജീവിതം വഴിമുട്ടിക്കുമെന്നും കേരളത്തിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ തകിടംമറിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ∙ രാജ്യത്ത് ആദ്യമായി കടൽമണൽ ഖനനം ആരംഭിക്കുന്നതു കൊല്ലം ജില്ലയിലെ തങ്കശ്ശേരിക്കു സമീപത്തുനിന്ന്. തങ്കശ്ശേരി മുതൽ വടക്കോട്ടു ചവറ വരെയാകും ആദ്യ ഘട്ടത്തിൽ ഖനനം. കൊല്ലത്തിന്റെ കടൽ മേഖലയിൽ 3 ബ്ലോക്കുകളിലായാണു ഖനനമെന്നു കേന്ദ്ര സർക്കാർ പറഞ്ഞിരുന്നെങ്കിലും പ്രദേശം ഏതെന്നു വ്യക്തമാക്കിയിരുന്നില്ല. തങ്കശ്ശേരി ലൈറ്റ് ഹൗസിനു സമീപത്തു നിന്നു വടക്കോട്ടു കടലിൽ 27 മുതൽ 33 കിലോമീറ്റർ വരെ ദൂരെയാണ് ആദ്യ ഖനന മേഖല. 2002 ലെ ഓഫ് ഷോർ ഏരിയാസ് മിനറൽ (ഡവലപ്മെന്റ് ആൻഡ് റഗുലേഷൻ) ആക്ടിൽ 2023 ൽ ഭേദഗതി കൊണ്ടുവന്നതിനു പിന്നാലെയാണു രാജ്യത്തെ 13 ബ്ലോക്കുകളിലായി കടലിൽ ധാതുഖനനത്തിനു കേന്ദ്ര ഖനിമന്ത്രാലയം ടെൻഡർ ക്ഷണിച്ചത്.
Results 1-10 of 227