Activate your premium subscription today
തളിപ്പറമ്പ്∙ നാട്ടുകാരെ ഭയപ്പെടുത്തിയ പാമ്പിൻ മുട്ടകൾ വിരിഞ്ഞിറങ്ങിയപ്പോൾ കണ്ടത് പാവം നീർക്കോലി കുഞ്ഞുങ്ങളെ. ഒന്നും രണ്ടുമല്ല 150ൽ അധികം പാമ്പിൻ മുട്ടകളാണ് ഫെബ്രുവരി 17ന് കുറുമാത്തൂർ ചവനപ്പുഴയിലെ ജോണി എന്നയാളുടെ കൃഷിയിടത്തിൽ നിന്ന് ലഭിച്ചത്. കാർഷിക ആവശ്യങ്ങൾക്കായി കിളച്ചപ്പോഴാണ് മുട്ടകൾ കണ്ടത്.
ഒരു സ്ത്രീയുടെ ചെവിയിൽ കയറിയക്കൂടിയ ജീവനുള്ള പാമ്പിനെ വലിച്ചു പുറത്തെടുക്കുന്ന അതിഭീകരമായ വിഡിയോ . ഒരു തവണ കാണുന്നവർ വീണ്ടും അത് കാണാതെ കണ്ണടയ്ക്കും. ഇത്തരത്തിലൊന്നാണ് ഈ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.എന്നാൽ ചെവിയിൽ കയറിക്കൂടിയ ആ കൊടുംഭീകരനെ കണ്ണുമടച്ചങ്ങു വിശ്വസിക്കേണ്ട. വിഡിയോ
കടുവകളെപ്പോലെ പാമ്പുകൾക്കും അതിർത്തികൾ ഉണ്ടോ? ഒരാളുടെ സ്ഥലത്ത് മറ്റൊരാൾ വന്നാൽ തമ്മിലടിക്കുമോ? കഴിഞ്ഞ ദിവസങ്ങളിൽ ആൺപാമ്പുകൾ തമ്മിലടിക്കുകയും വനംവകുപ്പിന്റെ സ്നേക് റെസ്ക്യൂ ടീമെത്തി ഇരുവരെയും രണ്ട് ഭാഗത്തേക്ക് മാറ്റിയതും ചർച്ചയായിരുന്നു.
കോന്നി ∙അശാസ്ത്രീയമായി പാമ്പിനെ പിടിച്ചതിന് അടൂർ ഏനാത്ത് അമ്പലത്തുംകാല വീട്ടിൽ രാജ്മോഹന് (ഷാജി-60) എതിരെ വനംവകുപ്പ് കേസെടുത്തു. വ്യാഴാഴ്ചയാണ് സംഭവം. ഏനാത്ത് - മണ്ണടി റോഡരികിൽ ഷാജിയുടെ വീടിന്റെ മതിൽക്കെട്ടിനുള്ളിൽ കണ്ട അണലിയെയാണ് ലൈസൻസ് ഇല്ലാതെ അശാസ്ത്രീയമായ രീതിയിൽ പിടിക്കാൻ ശ്രമിച്ചത്. കൂടെ
പിടിച്ചത് നാനൂറിലേറെ പാമ്പുകളെ. അവയിലേറെയും കൊടുംവിഷമുള്ളവ. പാമ്പിനെ പിടികൂടാനായി ദിവസവും ഒരു വിളിയെങ്കിലും ഫോണിലെത്തുമെന്നു പറയുന്നു തിരുവനന്തപുരം ആര്യനാട് കുളപ്പട സരോവരത്തിൽ ജി.എസ്.റോഷ്നി. വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറാണ് റോഷ്നി. പാമ്പുപിടിത്തക്കാരായ പുരുഷന്മാർ ഏറെയാണെങ്കിലും ഈ മേഖലയിൽ വനിതകൾ വളരെ കുറവാണ്. എന്നാൽ ഇത്രയേറെ പാമ്പുകളെ പിടികൂടിയിട്ടും ഇന്നേവരെ ഒരു അപകടം പോലും റോഷ്നിക്ക് സംഭവിച്ചിട്ടില്ല. അതിന്റെ കാരണം അവരുടെ വാക്കുകളിലുണ്ട്. ഓരോ പാമ്പിനെയും പിടികൂടുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തെല്ലാമാണെന്ന് ആ വാക്കുകളിൽ അത്രയേറെ വ്യക്തം. ജനവാസ മേഖലയിൽ പാമ്പുകളെ വ്യാപകമായി കണ്ടുവരുന്നതോടെ റോഷ്നിക്ക് വരുന്ന വിളികളുടെ എണ്ണവും കൂടി. തിരുവനന്തപുരത്തെ ഒട്ടുമിക്ക സ്ഥലങ്ങളിൽനിന്നും റോഷ്നി ഇതിനോടകം പാമ്പുകളെ പിടികൂടിയിട്ടുണ്ട്. പിടികൂടിയതിൽ ഏറിയപങ്കും പെരുമ്പാമ്പും മൂർഖനും തന്നെ. പ്രയാസങ്ങളൊന്നും നേരിട്ടില്ലെങ്കിൽ വാലിൽ പിടികൂടി ഞൊടിയിടയിൽ പാമ്പുകളെ ചാക്കിലാക്കും റോഷ്നി. 2017ലാണ് വനംവകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസറായി റോഷ്നി ജോലിയിൽ പ്രവേശിച്ചത്. അതിനിടെ, പാമ്പ് പിടിത്തത്തിലും വനംവകുപ്പിൽനിന്ന് പരിശീലനം നേടി. 2019ൽ ലൈസൻസും ലഭിച്ചു. ആദ്യം ചെറിയ ഭയം ഉണ്ടായിരുന്നെങ്കിലും പരിശീലനം കഴിഞ്ഞതോടെ അത് മാറി. തുടക്ക സമയത്ത് അമ്മയ്ക്കും ചേച്ചിമാർക്കും ഉൾപ്പെടെ
വണ്ടൂർ ∙ യുവാക്കൾ സഞ്ചരിച്ചിരുന്ന കാറിൽ കയറിയ പാമ്പിനെ പാമ്പുപിടിത്ത വിദഗ്ധനെത്തി പുറത്തെടുത്തു. കാപ്പിച്ചാൽ സ്വദേശി കെ.പി.മിഥ്ലാജും സുഹൃത്തുക്കളും വണ്ടൂരിലേക്കു പോരുമ്പോഴാണ് റോഡരികിൽ പാമ്പിനെ കണ്ടത്. നിർത്തിയ ഉടനെ ഇഴഞ്ഞെത്തിയ പാമ്പ് കാറിന്റെ അടിഭാഗത്തേക്കു കയറി. ഉടൻ പള്ളിക്കുന്നിലെ സർവീസ്
ഉളിക്കൽ ∙ വീടിന്റെ ശുചിമുറിയിൽ കയറിയ രാജവെമ്പാലയെ പിടികൂടി. മണിക്കടവ് പീടികക്കുന്നിലെ സിജുവിന്റെ വീടിന്റെ ശുചിമുറിയാലാണു രാജവെമ്പാലയെ കണ്ടത്. വനം വകുപ്പ് ഉദ്യോഗസ്ഥരും പാമ്പുപിടുത്ത വിദഗ്ധൻ ഫൈസൽ വിളക്കോടും സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. കർണാടക വനത്തിനോടു ചേർന്ന പ്രദേശമായതിനാൽ വനത്തിൽനിന്നു
ബന്തടുക്ക∙ റബർ തോട്ടത്തിലെ കാപ്പിച്ചെടിയിൽ കയറിയ രാജവെമ്പാലയെ പിടികൂടി.മാണിമൂലയിലെ കെ.എം.ജോസിന്റെ പറമ്പിൽ നിന്നാണു വനംവകുപ്പ് റാപിഡ് റെസ്പോൺസ് ടീം രാജവെമ്പാലയെ പിടികൂടിയത്. രണ്ടര മീറ്ററോളം നീളമുണ്ട്.29 നു രാവിലെ ഇവിടെ രാജവെമ്പാലയെ കണ്ടെന്നു നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്നു വനംവകുപ്പ്
കോട്ടയം ∙ കാലിത്തൊഴുത്തിന്റെ അടിത്തറയിൽ മൂർഖനും 52 കുഞ്ഞുങ്ങളും. മണ്ണുമാന്തിയന്ത്രം എത്തിച്ചു തൊഴുത്തിന്റെ അടിത്തറ പൊളിച്ചു പരിശോധിച്ചപ്പോൾ ലഭിച്ചത് 52 പാമ്പിൻകുഞ്ഞുങ്ങളെയും വലിയ മൂർഖൻ പാമ്പിനെയും. തിരുവാതുക്കൽ വേളൂർ കൃഷ്ണഗീതത്തിൽ രാധാകൃഷ്ണൻ നായരുടെ വീടിനു സമീപത്തെ തൊഴുത്തിൽ നിന്നാണു വനം
കോഴിക്കോട് ∙ ബൈക്കിൽ സഞ്ചരിക്കവേ പാമ്പ് പിടിത്തക്കാരൻ ലോറിയിടിച്ച് മരിച്ചു. ചാലപ്പുറം ലൗഡേൽ വീട്ടിൽ കൃഷ്ണദാസിന്റെ മകൻ കിരൺ (30) ആണ് മരിച്ചത്. ഉച്ചയ്ക്ക് ഒന്നരയോടെ ബീച്ച് റോഡിൽ ലയൺസ് പാർക്കിന് സമീപത്തായിരുന്നു അപകടം. ഉടൻ ബീച്ച് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും
Results 1-10 of 67