Activate your premium subscription today
ബെർലിൻ ∙ ശക്തമായ മഞ്ഞു വീഴ്ച്ച തുടരുന്നു അതോടൊപ്പം ജർമനിയിൽ പലയിടങ്ങളിലും “ബ്ലാക്ക് ഐസ് ”അഥവാ “ക്ലിയർ ഐസ് ”പെയ്യുന്നു. ബ്ലാക്ക് ഫോറസ്റ്റ്, കോൺസ്റ്റൻസ് തടാകം, ബവേറിയൻ ഫോറസ്റ്റ് എന്നിവയ്ക്കിടയിലുള്ള പ്രദേശത്ത് ഡിഡബ്ല്യുഡി (DWD ജർമൻ കാലാവസ്ഥ കേന്ദ്രം) ബ്ലാക്ക് ഐസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്,
ഉത്തരേന്ത്യയിൽ ശീതതരംഗം പിടിമുറുക്കിയിരിക്കുകയാണ്. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങൾ കനത്ത മഞ്ഞുവീഴ്ചയാണെങ്കിൽ ബിഹാർ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, ജാർഖണ്ഡ്, സിക്കിം, ഒഡിഷ എന്നിവിടങ്ങളിൽ കനത്ത മൂടൽമഞ്ഞാണ്.
9,10 തീയതികളിൽ വടക്കൻ, സെൻട്രൽ ടെക്സസിലെ ഭൂരിഭാഗം പ്രദേശങ്ങളിലും മഴയ്ക്കും മഞ്ഞ് വീഴ്ചയ്ക്കും സാധ്യതയുണ്ടെന്ന് ഫോർട്ട് വർത്തിലെ നാഷനൽ വെതർ സർവീസ് മെറ്റീരിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകി.
മഞ്ഞുവീഴ്ചയെത്തുടർന്ന് ജർമനിയിലെ മൂന്ന് പ്രധാന വിമാനത്താവളങ്ങളിലെ സർവീസുകൾ തടസ്സപ്പെട്ടു.
ജര്‍മനിയുടെ വടക്കന്‍ കടല്‍ തീരമായ ഹാംബുര്‍ഗില്‍ കനത്ത മഞ്ഞുവീഴ്ച. ജര്‍മനിയിലെ മിക്ക സ്ഥലങ്ങളിലും കിഴക്കും ശക്തമായ ശൈത്യമാണ് അനുഭവപ്പെട്ടത്.
ഹിമാചൽപ്രദേശിൽ മഞ്ഞുവീഴ്ച കനത്തതോടെ ടൂറിസ്റ്റ് അടക്കമുള്ള ആളുകൾ പ്രതിസന്ധിയിലാണ്. പ്രതീക്ഷിച്ചതിലും വിപരീതമായ കാലാവസ്ഥയാണ് പലയിടത്തും അനുഭവപ്പെടുന്നത്.
ഹിമാചൽപ്രദേശിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി മഞ്ഞുവീഴ്ച കനത്തതോടെ മണാലി–ലേ ഹൈവേയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായി, സോളാംഗിനും അടൽ തുരങ്കത്തിനുമിടയിൽ 18 മണിക്കൂറോളം കുടുങ്ങിക്കിടന്നത് 1500ലധികം വാഹനങ്ങളാണ്.
ഊട്ടി∙ അതിശൈത്യത്തിന്റെ വരവറിയിച്ച് ഊട്ടിയിൽ മഞ്ഞുവീഴ്ച തുടങ്ങി. ഊട്ടിയിലെ താഴ്ന്ന സ്ഥലങ്ങളിലാണ് തിങ്കളാഴ്ച മഞ്ഞുവീഴ്ച ദൃശ്യമായത്. പഴയ കുതിരപ്പന്തയ മൈതാനം, റെയിൽവേ സ്റ്റേഷൻ പരിസരങ്ങൾ, എച്ച്പിഎഫ്, തലക്കുന്ത എന്നിവിടങ്ങളിലാണ് മഞ്ഞുവീഴ്ച ദൃശ്യമായത്. കഴിഞ്ഞ ദിവസങ്ങളിൽ പകൽ കഠിനമായ വെയിലും രാത്രിയിൽ അതിശൈത്യവുമാണ് അനുഭവപ്പെടുന്നത്.
മോസ്കോ ∙ റഷ്യൻ ഉപദ്വീപായ കംഛട്കയിൽ മഞ്ഞു മൂടിയ പ്രദേശത്തു 3 ദിവസം മുൻപു കാണാതായ 3 പേരെയും രക്ഷപ്പെടുത്തിയെന്നു സർക്കാർ അറിയിച്ചു. വ്യാഴാഴ്ച മിൽക്കോവയിൽ നിന്നു ഒസോറയിലേക്കു പോയ ചെറുവിമാനത്തിലെ 2 ജീവനക്കാരും ഒരു യാത്രക്കാരനുമാണ് അപകടത്തിൽ പെട്ടത്. ചരക്കുമായി പോയ വിമാനത്തിൽ മഞ്ഞടിഞ്ഞു കൂടിയതിനെ തുടർന്നു വേഗം നഷ്ടപ്പെട്ടതിനാൽ ഒരു പർവതത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു. 3 പേരെയും ഹെലികോപ്റ്ററിന്റെ സഹായത്തോടെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു.
ഡിസംബർ മാസത്തിൽ തൂവെള്ള നിറത്തിൽ മഞ്ഞുവീഴുന്നത് അമേരിക്കയിൽ പുതുമയല്ല. എന്നാൽ ഇത്തവണ മൈനിലെ നിവാസികൾ സാക്ഷ്യം വഹിച്ചത് തവിട്ട് നിറത്തിലുള്ള മഞ്ഞാണ്.
Results 1-10 of 121