Activate your premium subscription today
പണമില്ലാത്തതു കൊണ്ടു മാത്രമാണോ ചുട്ടുപൊള്ളുന്ന വേനൽക്കാലത്ത് മലയാളി എസി വാങ്ങാൻ മടിക്കുന്നത്? അല്ല എന്നതാണ് ഉത്തരം. കൂടുതൽ പേരും എസി മോഹം ഉപേക്ഷിക്കുന്നത് വീട്ടിലേക്കു വരുന്ന വൈദ്യുതി ബില്ലിനെപ്പറ്റി ഓർത്തിട്ടാവും. ഇന്നും അത്രയേറെ ശക്തമാണ് വൈദ്യുതി ബിൽ മലയാളിയുടെ മേൽ ഏൽപിക്കുന്ന ‘ആഘാതം’. പക്ഷേ ഇതിനും പരിഹാരമുണ്ട്. വീട്ടിൽ സ്വന്തമായി ഒരു സോളർ നിലയം സ്ഥാപിക്കുക. അതുവഴി വീട്ടിൽ ഇഷ്ടമുള്ള ഏത് ഇലക്ട്രിക് ഉപകരണവും സ്ഥാപിച്ചു പ്രവർത്തിപ്പിക്കാം. വൈദ്യുതി സൗജന്യമായി ഉപയോഗിക്കുകയും ചെയ്യാം. സോളർ നിലയം സ്ഥാപിക്കുന്നവർക്ക് പ്രോത്സാഹനവുമായി കേന്ദ്രസർക്കാരിന്റെ പിഎം സൂര്യഘര്‍ മുഫ്ത് ബിജിലി യോജനയും ഒപ്പമുണ്ട്. സബ്സിഡിയായി വലിയ തുക സർക്കാർ നൽകുമ്പോഴും സോളർ നിലയം സ്ഥാപിക്കുന്നതിനെ കുറിച്ച് ഇപ്പോഴും ആളുകൾക്ക് സംശയങ്ങൾ ഏറെ. സോളർ നിലയം സ്ഥാപിക്കാൻ ചെലവെത്രയാവും, എന്തൊക്കെയാണ് ഇതുകൊണ്ടുള്ള ലാഭം എന്നിങ്ങനെ പോകുന്നു ആ സംശയങ്ങൾ. നിങ്ങളുടെ വീടിന്റെ വലുപ്പമനുസരിച്ച് സോളർ പാനലിന് എത്രമാത്രം വലുപ്പം വേണം, ഇതിന്റെ സാങ്കേതിക കാര്യങ്ങൾ എങ്ങനെയാണ്– ചോദ്യങ്ങൾ അവസാനിക്കുന്നില്ല. ഈ മേഖലയിലെ വിദഗ്ധരെ കൊണ്ടു വായനക്കാരുടെ സംശയങ്ങള്‍ക്കു മറുപടി നല്‍കുക എന്ന ഉദ്ദേശത്തോടെയാണ് മനോരമ ഓൺലൈൻ പ്രീമിയം വിഭാഗത്തിൽ സോളർ എനർജിയെ കുറിച്ച് അടുത്തിടെ വെബിനാർ സംഘടിപ്പിച്ചത്. വെബിനാറിൽ പങ്കെടുത്ത വിദഗ്ധരിൽ, സൂര്യഘർ പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജന്‍സിയായ കെഎസ്ഇബിയിൽ ഈ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന എക്സിക്യൂട്ടീവ് എഞ്ചിനീയർ നൗഷാദ് റാവുത്തർ പങ്കുവച്ച അറിവുകൾ ഏറെയാണ്. വായിക്കാം, ‘വീട്ടിൽ വേണോ സോളർ’ പരമ്പരയുടെ ആദ്യ ഭാഗം.
ദുബായ് ∙ ഓഫിസ് കെട്ടിടങ്ങളിലും അനുബന്ധ മേഖലയിലും സൗരോർജ പദ്ധതി നടപ്പാക്കി ദുബായ് ആർടിഎ. 22 കെട്ടിടങ്ങളിലാണ് സോളർ പാനലുകൾ സ്ഥാപിച്ചത്. ഇതുവഴി പ്രതിവർഷം 3.2 കോടി കിലോവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യമെന്ന് ആർടിഎ ഡയറക്ടർ ഷെയ്ഖ അഹമ്മദ് അൽ ഷായ്ഖ് പറഞ്ഞു. അന്തരീക്ഷത്തിൽ വർഷം 10,000 ടൺ കാർബണിന്റെ
ന്യൂഡൽഹി∙ പുരപ്പുറ സോളർ പദ്ധതികളിൽനിന്നു വൈദ്യുതി സംഭരിച്ചുവയ്ക്കാനുള്ള ബാറ്ററി സ്റ്റോറേജ് വ്യവസ്ഥ പുതിയ സൗരോർജ ഉപയോക്താക്കൾക്കു മാത്രമേ ബാധകമാകൂ എന്നു കേന്ദ്ര വൈദ്യുതി അതോറിറ്റി (സിഇഎ). വീടുകളിൽ സോളർ പ്ലാന്റുകൾക്കൊപ്പം 2 മണിക്കൂർ ഉപയോഗത്തിനുള്ള ബാറ്ററി സ്റ്റോറേജ് സംവിധാനം നിർബന്ധമാക്കുന്നതു പരിഗണിക്കണമെന്നാണ് സിഇഎ കഴിഞ്ഞ ദിവസം വിതരണകമ്പനികൾക്കു മാർഗരേഖ അയച്ചത്. ഇതു രാജ്യമാകെ നിർബന്ധമാക്കാൻ കേന്ദ്രം ഇപ്പോൾ നിർദേശിച്ചിട്ടില്ല. അതതു സ്ഥലത്തെ വിതരണകമ്പനികൾക്കു തീരുമാനമെടുക്കാം. അതിനാൽ ഇത് ഉത്തരവല്ലെന്നും മാർഗരേഖയാണെന്നും സിഇഎ ചെയർമാൻ ഘനശ്യാം പ്രസാദ് ‘മനോരമ’യോടു പറഞ്ഞു.എന്നാൽ ഭാവിയിൽ ഇതു നിർബന്ധമാക്കേണ്ടി വന്നേക്കാമെന്നും അദ്ദേഹം സൂചന നൽകി.
ദുബായ് ∙ ദുബായിൽ 1.6 ജിഗാവാട്ട് ശേഷിയിൽ പുതിയൊരു സൗരോർജ പാർക്ക് കൂടി വരുന്നു. മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിന്റെ ഏഴാം ഘട്ടമായാണ് അത് വികസിപ്പിക്കുകയെന്ന് ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ) അറിയിച്ചു. ഒരു ജിഗാവാട്ട് ബാറ്ററി സ്റ്റോറേജ് സൗകര്യവുമുണ്ടാകും. 2027-2029 കാലയളവിൽ
ന്യൂഡൽഹി / തിരുവനന്തപുരം ∙ പുരപ്പുറ സോളർ പദ്ധതികളിലെ വൈദ്യുതി സംഭരിക്കാൻ ബാറ്ററി നിർബന്ധമാക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നടപ്പായാൽ സോളർ പ്ലാന്റിനുള്ള മുതൽമുടക്ക് കാര്യമായി കൂടിയേക്കും. മൊത്തം ശേഷിയുടെ 10% വൈദ്യുതി സംഭരണം (കുറഞ്ഞത് 2 മണിക്കൂർ ഉപയോഗത്തിനുള്ളത്) നിർബന്ധമാക്കുന്നതു പരിഗണിക്കണമെന്നു നിർദേശിച്ച് കേന്ദ്ര വൈദ്യുതി അതോറിറ്റി (സിഇഎ) സംസ്ഥാനങ്ങൾക്കു മാർഗരേഖ അയച്ചു. വൻകിട സൗരോർജ ടെൻഡറുകളിലും 10% സംഭരണം നിർബന്ധമാക്കും.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. കരിമലയെക്കാൾ കഠിനം ശബരിപാത: റെഡ് സിഗ്നൽ മാറുന്നില്ല ശബരിപാതയുടെ പദ്ധതിച്ചെലവ് 1997ല്‍ 540 കോടി രൂപയായിരുന്നു. നിര്‍മാണം നീണ്ടതോടെ 2017ല്‍ 2,815 കോടി രൂപയായി.
24 മണിക്കൂറും പുനരുപയോഗ ഊർജം നൽകാൻ ശേഷിയുള്ള ലോകത്തിലെ ആദ്യത്തെ പദ്ധതി അബുദാബിയിൽ വരുന്നു.5 ജിഗാവാട്ട് സൗരോർജവും 19 ജിഗാവാട്ട് മണിക്കൂർ ബാറ്ററി സംഭരണവും സംയോജിപ്പിച്ചാണ് 24 മണിക്കൂറും തടസ്സമില്ലാതെ ഒരു ജിഗാവാട്ട് സംശുദ്ധ ഊർജം ഉൽപാദിപ്പിക്കുകയെന്ന് വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും മസ്ദാർ
തിരുവനന്തപുരം ∙ പുതിയ ഊർജ ചട്ടത്തിലും നിലവിലെ ഗാർഹിക സോളർ വൈദ്യുതി ഉൽപാദകർക്ക് (പ്രൊസ്യൂമർ) നെറ്റ് മീറ്ററിങ് രീതി തുടരാമെന്നു ശുപാർശ. പുനരുപയോഗ ഊർജവും നെറ്റ് മീറ്ററിങ്ങും സംബന്ധിച്ച് അടുത്ത സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വരേണ്ട ചട്ടങ്ങൾ രൂപീകരിക്കുന്നതിനു മുന്നോടിയായി വൈദ്യുതി റഗുലേറ്ററി കമ്മിഷൻ പ്രസിദ്ധീകരിച്ച ചർച്ചാ രേഖയിലാണു നിർദേശം.
തിരുവനന്തപുരം നഗരത്തിൽനിന്നു വെറും 100 കിലോമീറ്റർ അകലെ തമിഴ്നാട്ടിലെ കൂടംകുളത്ത് ആണവനിലയമുണ്ട്. അവിടെ ഉൽപാദിപ്പിക്കുന്ന വൈദ്യുതി നാം ഉപയോഗിക്കുന്നു. കേരളത്തിൽ ആണവനിലയം ആവശ്യമോ എന്നതിൽ അഭിപ്രായം പറയുമ്പോൾ ഇക്കാര്യം മനസ്സിലുണ്ടാകണം. ആണവോർജത്തെക്കുറിച്ചു തൊണ്ണൂറുകളിലുണ്ടായിരുന്ന കാഴ്ചപ്പാടുകൾ പുതുക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യകളും അനുഭവപാഠങ്ങളും കൂടുതൽ കർക്കശമായ സുരക്ഷാ മാനദണ്ഡങ്ങളും ഇപ്പോഴുണ്ട്. കാലാവസ്ഥാ വ്യതിയാനം, ജൈവവൈവിധ്യ സംരക്ഷണം, കാർബൺ പുറന്തള്ളൽ കുറയ്ക്കൽ എന്നീ വിഷയങ്ങളിലെ ആഗോള അവബോധവും ഉടമ്പടികളും ഊർജനിലയങ്ങളുടെ നിർമാണത്തിൽ ഇപ്പോൾ സ്വാധീനം ചെലുത്തുന്നുണ്ട്. ഊർജ ആവശ്യം, നിലയം സ്ഥാപിക്കാനുള്ള ചെലവ്, വൈദ്യുതി ചാർജ്, പാരിസ്ഥിതികാഘാതം, അപകടസാധ്യത എന്നിവയും പരിഗണിക്കണം. സമൂഹം വളരുന്നതിനനുസരിച്ച് കേരളത്തിൽ വ്യാവസായികേതര ഊർജ ഉപയോഗവും വർധിക്കുന്നു. വൈദ്യുത കാറുകൾ മുതൽ വീടിനുള്ളിലെ ലിഫ്റ്റ് വരെ പുതിയ ഊർജ ആവശ്യങ്ങളിൽപ്പെടുന്നു. കൂടിയ വിലയ്ക്കു വൈദ്യുതി വാങ്ങുന്ന കേരളം ഊർജശേഷി കാര്യമായി വർധിപ്പിക്കണമെന്നു വ്യക്തം. ഭാവിയിൽ 10,000 മെഗാവാട്ട് വൈദ്യുതി ഉറപ്പാക്കാനുള്ള തീരുമാനങ്ങൾ ഇപ്പോഴേ ഉണ്ടാകണം. ഈ പശ്ചാത്തലത്തിൽ, ശാസ്ത്രവേദി കൂടംകുളത്തെ ശാസ്ത്രജ്ഞരെയും പ്രഫ.ആർ.വി.ജി.മേനോനെപ്പോലുള്ള വിദഗ്ധരെയും പങ്കെടുപ്പിച്ച് സെമിനാറും ചർച്ചകളും നടത്തി. ആണവനിലയത്തെ അടച്ച് എതിർക്കേണ്ടെന്നും സർക്കാർ ആദ്യം
ക്യൂബയിലെ ഏറ്റവും വലിയ ഊർജോത്പാദന കേന്ദ്രമായ അന്റോണിയോ ഗുട്ടെറസ് പവർ പ്ലാന്റ് സാങ്കേതിക തകരാറിനാൽ നിശ്ചലമായതോടെ വൈദ്യുതിമുടക്കത്തിലേക്ക് ഊളിയിട്ട് രാജ്യം. ഇതോടെ 1 കോടിയോളം ആളുകൾ വൈദ്യുതിയില്ലാത്ത അവസ്ഥയിലായി. എന്താണ് വൈദ്യുതി മുടക്കത്തിനു വഴിവച്ചതെന്ന കാര്യത്തിൽ അധികൃതർ പരിശോധന
Results 1-10 of 51