Activate your premium subscription today
തുറവൂർ∙ തെരുവുനായ്ക്കൾ തുറവൂർ, കുത്തിയതോട്, പട്ടണക്കാട് പഞ്ചായത്തുകളിൽ ഭീതി പരത്തുന്നു. പട്ടണക്കാട്, തുറവൂർ, കുത്തിയതോട് പഞ്ചായത്തുകളിൽ ഒട്ടേറെപ്പേർക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിട്ടും ഇവയെ നിയന്ത്രിക്കാനോ വന്ധ്യംകരണ പദ്ധതി നടപ്പാക്കാനോ നടപടിയില്ല.കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ തുറവൂർ
വെള്ളനാട്∙ പഞ്ചായത്തിൽ തെരുവുനായ്ക്കൾ പെരുകിയതോടെ ജനങ്ങളുടെ യാത്ര ഭീതിയിൽ. പേടിയോടെ ആണ് ഇടറോഡുകളിൽ ഉൾപ്പെടെ കാൽനട യാത്രക്കാർ സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം വെള്ളനാട് ജംക്ഷന് സമീപം ഒട്ടേറെ പേരെ തെരുവുനായ കടിച്ചു.സമീപത്തെ സ്കൂളിൽ പഠിക്കുന്ന വിദ്യാർഥിക്ക് ഉൾപ്പെടെ കടിയേറ്റു. ഒട്ടേറെ നായ്ക്കളെയും
കാരമുക്ക്∙ 6–ാംക്ലാസ് വിദ്യാർഥിനിയെ വീട്ടിൽ കയറിയ നായ കടിച്ച് പരുക്കേൽപിച്ചു.പ്രതീക്ഷ അങ്കണവാടി സമീപം കൈപ്പുള്ളി രമേഷിന്റെ മകൾഅദ്വൈത(11)യ്ക്കാണ് കാലുകളിൽ കടിയേറ്റത്. ഭക്ഷണം കഴിച്ച് കൈകഴുകാൻ പുറത്തേയ്ക്കു വന്നതിനു ശേഷം വിടിനുള്ളിലേക്ക് കയറിയതിന്റെ പിന്നാലെമറ്റൊരു വീട്ടിലെ വളർത്തുനായ വിട്ടിൽ കയറി
ലൊസാഞ്ചലസിനെപ്പറ്റിയുള്ള പ്രധാന വാർത്ത തീയാണ്. ആ മഹാനഗരത്തിന്റെ ആവാസമേഖലകളിൽ ചിലത് കാട്ടുതീ വിഴുങ്ങി. ഈ ദിവസങ്ങളിൽ, അമേരിക്കയിൽനിന്നു പ്രസിദ്ധീകരിക്കുന്ന ‘ടൈം’ വാരികയിൽ ലൊസാഞ്ചലസിനെപ്പറ്റി മറ്റൊരു റിപ്പോർട്ട് വായിക്കാൻ ഇടയായി. വളർത്തുമൃഗങ്ങൾ മാത്രമല്ല, തെരുവുമൃഗങ്ങളും (നാട്ടിലേക്ക് ഇറങ്ങിവരുന്ന കാട്ടുമൃഗങ്ങളും) ഉള്ള നമുക്ക് അതു ചില അറിവുകൾ തരുന്നു. ‘ടൈമി’ലെ റിപ്പോർട്ടിൽ ലൊസാഞ്ചലസ് ഒരു ഉദാഹരണം മാത്രമാണ്. സാധാരണ അമേരിക്കക്കാരുടെ ജീവിതവും വളർത്തുമൃഗങ്ങളുമായുള്ള ബന്ധവും മാറിമറിയുന്നതിന്റെ കഥയാണ് അതു പറയുന്നത്. തെരുവുനായപ്പേടിയിൽ ഉറക്കം നഷ്ടപ്പെടുന്ന കേരളത്തിലെ ആയിരക്കണക്കിന് ആളുകൾക്ക് ഒരു പരിഹാരം ‘ടൈമി’ലെ റിപ്പോർട്ട് തരില്ല. കാരണം, പ്രധാനമായും അതിന്റെ വിഷയം തെരുവുപൂച്ചകളാണ്. കേരളം അഭിമുഖീകരിക്കുന്ന പ്രധാന ഭീഷണികളിലൊന്നായി തെരുവുപൂച്ചകൾ ഇനിയും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. അവ ധാരാളമുണ്ട്. അവയെ ആക്രമിച്ചാൽ അവ കടിക്കുക മാത്രമല്ല മാന്തുകയും ചെയ്യും. പക്ഷേ, പട്ടികളെപ്പോലെ മനുഷ്യനെ വിശ്വസിച്ച് അവ ജനമധ്യത്തിൽ പ്രത്യക്ഷപ്പെടാറില്ല. അവയ്ക്കു കൂടുതൽ ജാഗ്രതയുണ്ട്.
ഇസ്താംബൂൾ∙ തുർക്കിയിലെ ഇസ്താംബൂളിൽ അസുഖബാധിതയായ തന്റെ കുഞ്ഞിനെ വായിൽ കടിച്ചുപിടിച്ച് വെറ്ററിനറി ക്ലിനിക്കിൽ എത്തിച്ച അമ്മ നായയുടെ വാർത്ത ഏവരുടെയും ഹൃദയം കവർന്നിരിക്കുകയാണ്. ജനുവരി 13ന് ബെയ്ലിക്ഡുസുവിലെ അദ്നാൻ കഹ്വെസി പരിസരത്തുള്ള ഒരു വെറ്ററിനറി ക്ലിനിക്കിന്റെ വാതിൽക്കൽ മഴയത്ത് കുഞ്ഞിനെ വായിൽ
പുളിക്കീഴ് ∙ ജില്ലയിലെ തെരുവുനായ പ്രജനന നിയന്ത്രണ പദ്ധതിക്കുള്ള കെട്ടിടം നിർമാണം തുടങ്ങി. പുളിക്കീഴിൽ പമ്പ റിവർ ഫാക്ടറി വക സ്ഥലത്തു മൃഗാശുപത്രിയോടു ചേർന്നാണു നിർമാണം. 3 വർഷത്തോളം പദ്ധതി നടത്തിയിരുന്ന കെട്ടിടം പൊളിച്ചുനീക്കിയാണു പുതിയ കെട്ടിടം നിർമിക്കുന്നത്. കെട്ടിടം പൊളിച്ചതോടെ പദ്ധതിയും
കാക്കനാട് ∙ നാട്ടിലാകെ തെരുവുനായ്ക്കളുടെ വിളയാട്ടമായതോടെ ആശങ്കയിൽ ജനം. ഐടി മേഖലയിലും ജില്ലാഭരണ കേന്ദ്രത്തിലും ഉൾപ്പെടെ നായ്ക്കൂട്ടം വിലസുകയാണ്. തിങ്കളാഴ്ച ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിൽ പരീക്ഷാർഥികളെ കടിച്ച ശേഷം ചത്ത നിലയിൽ കാണപ്പെട്ട തെരുവുനായയ്ക്കു പേ വിഷബാധയുണ്ടെന്ന് പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി.
പാലക്കാട് ∙ തെരുവുനായ നിയന്ത്രണ നടപടികൾക്ക് പണ്ടേപോലെ ശൗര്യമില്ല. ജില്ലാ ആശുപത്രിയിൽ പ്രതിദിനം ശരാശരി 80 പേർ തെരുവുനായ്ക്കളുടെ കടിയേറ്റുള്ള പ്രതിരോധ കുത്തിവയ്പിന് എത്തുന്നുണ്ട്.അതേ സമയം നിയമാനുസൃതമായി ആകെ ചെയ്യാവുന്ന നടപടി തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണമാണെന്നു (അനിമൽ ബർത്ത് കൺട്രോൾ അഥവാ എബിസി)
കണ്ണൂർ∙ ഒരുമിച്ച് കളിച്ച കൂട്ടുകാർ അറിഞ്ഞില്ല പ്രിയ സുഹൃത്തായ ഫസലിന്റെ (9) വിയോഗം. കൂട്ടികാർക്കൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ ഫസൽ കിണറ്റിൽ വീഴുകയായിരുന്നു. ഫസൽ വീട്ടിലേക്ക് പോയെന്നാണ് കൂട്ടുകാർ കരുതിയിരുന്നത്. മണിക്കൂറുകൾക്കുശേഷം അറിഞ്ഞത് മരണവാർത്ത.
കണ്ണൂർ∙ കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ തെരുവുനായയെ കണ്ട് ഭയന്നോടിയ കുട്ടി കിണറ്റിൽവീണ് മരിച്ചു. പാനൂർ തൂവക്കുന്ന് ചേലക്കാട് സ്വദേശി ഫസൽ (9) ആണ് മരിച്ചത്. തൂവക്കുന്ന് ഗവ. എൽപി സ്കൂളിലെ 4-ാം ക്ലാസ് വിദ്യാർഥിയാണ്. ചൊവ്വാഴ്ച വൈകിട്ട് 5 മണിക്കാണ് സംഭവമെങ്കിലും വീട്ടുകാർ അറിയുന്നത് 7 മണിയോടെയാണ്.
Results 1-10 of 1783