Activate your premium subscription today
അബുദാബി/റിയാദ്/മനാമ ∙ പൊള്ളുന്ന ചൂടിൽ പുറം ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ആശ്വാസം പകർന്ന് യുഎഇ, സൗദി, ബഹ്റൈൻ എന്നീ രാജ്യങ്ങളിൽ ഈ മാസം 15 മുതൽ ഉച്ച വിശ്രമം ആരംഭിക്കുന്നു.
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ ഇന്നും കനത്ത ചൂട് അനുഭവപ്പെടുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
അറഫ ∙ ഹജ്ജിന്റെ സുപ്രധാന കർമ്മമായ അറഫാ സംഗമത്തിന് പ്രധാന വെല്ലുവിളിയായി കൊടും ചൂട്. 47 ഡിഗ്രി വരെ ഉയരുന്ന താപനില മറികടക്കാൻ ശീതീകരിച്ച വിശാലമായ ടെന്റുകൾ അറഫാ മൈതാനിയിൽ നിറഞ്ഞു. എല്ലാ സൗകര്യങ്ങളും ടെന്റിനകത്ത് ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതൽ വൈകിട്ട് 4 വരെ ടെന്റുകളിൽനിന്ന് പുറത്തിറങ്ങരുതെന്ന്
മക്ക ∙ ഹജ് തീർഥാടനം ഇത്തവണയും കടുത്ത ചൂടിൽ. ഹജ് അനുഷ്ഠാന ദിനങ്ങളിൽ മക്കയിലെ താപനില 47 ഡിഗ്രി വരെ ഉയരുമെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പു നൽകി.
അബുദാബി ∙ യുഎഇയിൽ ചൂടിന്റെ കാഠിന്യം കൂടിയതോടെ വാഹനത്തിൽ കുട്ടികളെ തനിച്ചാക്കി പോകരുതെന്ന് അബുദാബി പൊലീസ്.
അൽഐൻ ∙ യുഎഇയിൽ മേയിൽ അനുഭവപ്പെട്ട ചൂടിന് പുതിയ റെക്കോർഡ്.
അബുദാബി ∙ കൊടും ചൂടിൽ വെന്തുരുകി യുഎഇ. ഇന്നലെ അബുദാബി ഷവാമെഖിൽ ഉച്ചയ്ക്ക് 2.30നു രേഖപ്പെടുത്തിയത് 50.4 ഡിഗ്രി സെൽഷ്യസ്. 22 വർഷത്തിനിടെ മേയിൽ രേഖപ്പെടുത്തിയ കൂടിയ ചൂടാണിതെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നു.
മസ്കത്ത് ∙ താപനില ഉയരുകയും ചൂട് കഠിനമാവുകയും ചെയ്ത സാഹചര്യത്തില്‍ സ്കൂള്‍ പ്രവൃത്തി സമയം പുനഃക്രമീകരിച്ച് ഒമാനിലെ ഇന്ത്യന്‍ സ്കൂളുകള്‍. വ്യാഴാഴ്ച മുതല്‍ വിവിധ സ്കൂളുകള്‍ ക്ലാസ് സമയം കുറച്ചു. വേനല്‍ അവധിക്കാലം ആരംഭിക്കുന്നത് വരെ നിലവിലെ സ്ഥിതി തുടരും. ചിക്കന്‍പോക്സ് പോലുള്ള സീസണല്‍ രോഗങ്ങള്‍
തിരുവനന്തപുരം∙ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം കേരളത്തിലെ വിവിധ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, ഇന്നും നാളെയും (മേയ് 10,11) ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഭാഗമായി ഉയർന്നതാപനില മുന്നറിയിപ്പും പുറപ്പെടുവിച്ചു. സംസ്ഥാനത്തെ 11 ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ 5 ജില്ലകളിൽ യെലോ അലർട്ട് പുറപ്പെടുവിച്ചു. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. ഉയർന്ന താപനിലയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ പാലക്കാട് ജില്ലയിൽ താപനില 37 ഡിഗ്രി വരെയും തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Results 1-10 of 718