Activate your premium subscription today
ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ജ്യോതിശ്ശാസ്ത്ര നിരീക്ഷണ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന അറ്റക്കാമയിൽ ഇവ പ്രതിസന്ധി നേരിടാമെന്നു പുതിയ പഠനം. യൂറോപ്യൻ സതേൺ ഒബ്സർവേറ്ററിയാണു പഠനത്തിനു പിന്നിൽ. യുഎസ് കമ്പനിയായ എഇഎസ് എനർജി പദ്ധതിയിടുന്ന ഹരിത ഹൈഡ്രജൻ ഉത്പാദന കേന്ദ്രം അറ്റക്കാമയിൽ സ്ഥാപിതമായാൽ ഇവിടത്തെ
പ്രകൃതിയിലെ മാറ്റങ്ങൾ മുൻകൂട്ടി അറിയാനുള്ള കഴിവ് ഭൂമിയിലെ പല ജീവജാലങ്ങൾക്കുമുണ്ട്. ദുരന്തങ്ങൾക്കു മുന്നോടിയായി പക്ഷികൾ വലിയ ശബ്ദത്തിൽ കൂട്ടമായി പറക്കുന്നതും ചില മൃഗങ്ങൾ വിചിത്ര ശബ്ദങ്ങൾ ഉണ്ടാക്കുന്നതുമെല്ലാം ഇതിന് ഉദാഹരണങ്ങളാണ്.
ഗ്രീക്ക് ദ്വീപായ സന്റോറിനിയിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തുടരുന്ന ചെറുഭൂചലന പരമ്പര ഒരു വലിയ വിസ്ഫോടനത്തിനു വഴിവയ്ക്കാമെന്ന സാധ്യതയെത്തുടർന്ന് ഇസ്രയേലിൽ സൂനാമി ഭീഷണി. സുരക്ഷയ്ക്കായുള്ള നടപടികൾ കൈക്കൊള്ളാൻ ഇസ്രയേലിന്റെ ദേശീയ സെക്യൂരിറ്റി കൗൺസിൽ തീരുമാനമെടുത്തു.
പത്തനംതിട്ട ∙ ഇല്ല, ഇന്ന് സുനാമി മുന്നറിയിപ്പ് ഇല്ല. കടലിൽ പോകാം. സഞ്ചാരികൾക്കും നിയന്ത്രണമില്ല. നന്ദി പറയേണ്ടത് ‘സുനാമി’ വേഗത്തിൽ കർമനിരതരാകാമെന്ന് തെളിയിച്ച സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടും തീര സുരക്ഷാ സേനയോടും. അവരാണ് ശനി രാവിലെ കേരള തീരത്ത് ജാഗ്രത പുലർത്തണമെന്ന തീരദേശ സേനയുടെ മുന്നറിയിപ്പ് തിരുത്തിച്ചത്. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനം ഉണ്ടായി എന്ന് അറിഞ്ഞാൽ ജാഗ്രത പാലിക്കണമെന്നത് തീരദേശ സേനയ്ക്ക് ലഭിച്ചിരിക്കുന്ന നിർദേശമാണ്. എന്നാൽ മുന്നറിയിപ്പിനു മുൻപ് ദുരന്തനിവാരണ അതോറിറ്റിയുമായി ചർച്ച ചെയ്യാൻ വിട്ടുപോയത് ജാഗ്രതാനിർദേശം പിൻവലിക്കേണ്ട സാഹചര്യത്തിലേക്കു നയിച്ചു.
മിയാസാക്കി∙ ജപ്പാനിലെ തെക്കുപടിഞ്ഞാറൻ പ്രദേശത്ത് തിങ്കളാഴ്ച ശക്തമായ ഭൂചലനമുണ്ടായി. റിക്ടർ സ്കെയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ക്യൂഷു ദ്വീപിലെ മിയാസാക്കി പ്രിഫെക്ചറിലാണ്. പ്രാദേശിക സമയം രാത്രി 9.19നാണ് ഭൂചലനമുണ്ടായത്. മിയാസാക്കി, കൊച്ചി പ്രിഫെക്ചറുകളിൽ സുനാമി
വീണ്ടുമൊരു ഡിസംബർ 26 കടന്നു പോയി. ഒപ്പം സുനാമി ദുരന്തത്തിന്റെ നടുക്കുന്ന ഓർമകളുടെ തിരയടങ്ങാത്ത 20 വർഷങ്ങളും. കന്യാകുമാരി തീരത്തേക്ക് ആർത്തലച്ചെത്തിയ തിരമാലകളിൽനിന്ന് താമിരഭരണി ബോട്ടും അതിലെ യാത്രക്കാരും നിമിഷങ്ങളുടെ വ്യത്യാസത്തിൽ രക്ഷപ്പെട്ടതിന്റെ ഓർമകൾ ബോട്ട് നിയന്ത്രിച്ച സ്രാങ്ക് എ.അഗസ്റ്റിന്റെ ഓർമകളിൽ ഇന്നും തിരയെടുക്കാതെ ഉണ്ട്. 2011ൽ വിരമിച്ചെങ്കിലും പരിചയസമ്പത്ത് കണക്കിലെടുത്ത് അഗസ്റ്റിനെ ജോലിയിൽനിന്ന് സർക്കാർ ഒഴിവാക്കിയില്ല.
2004 ഡിസംബർ 26. ഇന്തൊനീഷ്യയിലെ സുമാത്ര പ്രഭവകേന്ദ്രമായി ആഞ്ഞടിച്ച സൂനാമി കേരളതീരത്തെയും വിഴുങ്ങുകയായിരുന്നു. ഇന്തോനേഷ്യയിൽ ആഞ്ഞടിച്ചതിനു ശേഷം ഏതാണ്ട് 2 മണിക്കൂറിനകം ഇന്ത്യൻ തീരത്ത് നാശം വിതയ്ക്കുകയായിരുന്നു.
ഓച്ചിറ∙ ജീവിതത്തിലെ പ്രകാശത്തെ പൂർണമായി കവർന്നെടുത്ത സൂനാമിയോട് പോരാടി ശ്രീജിത്തും ലിജിയും ജീവിതത്തെ തിരികെ പിടിക്കാൻ ശ്രമിക്കുകയാണ്. ഇവരുടെ ജീവിതത്തിൽ വിധിയാണോ ശാസ്ത്രമാണോ ജയിച്ചതെന്ന്് തിർച്ചെടുത്താൻ സാധിക്കുകയില്ല. കടലിനെ എന്നും സ്നേഹിച്ച അഴീക്കൽ ഇടമണ്ണേൽ ശ്രീജിത്തിനും ലിജിക്കും ഏറെ വിലപ്പെട്ട മൂന്ന് ജീവനുകളാണ്
പയ്യന്നൂർ ∙ ‘‘സൂനാമി വരുന്നൂ, ഓടിക്കോ...’’പാലക്കോട് വലിയ കടപ്പുറത്ത് മത്സ്യത്തൊഴിലാളിയായിരുന്ന തായത്തു പുതിയാമ്പ്രത്ത് മമ്മദിന്റെ കാതിൽ ഇപ്പോഴും ആ ശബ്ദം മുഴങ്ങുന്നുണ്ട്. ഏഴിമലയുടെ താഴ്വരയിലെ കടലിൽ മീൻപിടിക്കുമ്പോൾ മറ്റൊരു വള്ളത്തിലുള്ളവർ വിളിച്ചു കൂവുന്നതാണ് ആദ്യം കേട്ടത്. മമ്മദിനൊപ്പം 14
∙ 2004 ഡിസംബർ 26ന് ഇന്തൊനീഷ്യയിലെ സുമാത്ര പ്രഭവകേന്ദ്രമായി ആഞ്ഞടിച്ച സൂനാമി ഏഷ്യയുടെ തെക്ക്, തെക്ക്–കിഴക്കൻ പ്രദേശങ്ങളിലുണ്ടാക്കിയത് കനത്ത നാശം. 2.27 ലക്ഷം പേർ 14 രാജ്യങ്ങളിലായി കൊല്ലപ്പെട്ടു. റിക്ടർ സ്കെയിലിൽ 9.1 രേഖപ്പെടുത്തിയ ഭൂകമ്പം ഇന്ത്യൻ മഹാസമുദ്രത്തിൽ 30 അടിവരെ ഉയർന്ന കൂറ്റൻ തിരമാലകൾക്കു കാരണമായി. ഇതാണു സൂനാമിയായി തീരങ്ങളിലേക്കു തള്ളിക്കയറിയത്.
Results 1-10 of 71