Activate your premium subscription today
ചാവക്കാട്∙കടൽതീരത്ത് മുട്ടയിട്ട് പോയ കടലാമ ആഴക്കടലിൽ സന്തോഷിക്കുന്നുണ്ടാകും. വിരിഞ്ഞിറങ്ങുന്ന തന്റെ കുഞ്ഞുങ്ങളെയോർത്ത്. കരുതലാകുന്നവരുടെ കൈകളിൽ ഏൽപിച്ച കടലാമ മുട്ടകൾ അവർ വിരിയിച്ചിറക്കിയത് ഒന്നും രണ്ടുമല്ല 103 കുഞ്ഞുങ്ങളെ.ഇരട്ടപ്പുഴ ഫൈറ്റേഴ്സ് ക്ലബ് പ്രവർത്തകരുടെ കരുതലിൽ വിരിഞ്ഞിറങ്ങിയ കടലാമ
പുന്നയൂർക്കുളം ∙ ഒരു മാസമായി തീരത്തു നിന്നു കടലാമ മുട്ടകൾ കിട്ടുന്നുണ്ടെങ്കിലും ഇന്നലെയാണ് കടലാമയെ `പിടികിട്ടിയത്`.ചിത്രങ്ങൾ പകർത്താൻ കടലാമ സംരക്ഷണ സമിതി പ്രവർത്തകർക്കൊപ്പം നിന്ന ആമ പിന്നീട് കടലിലേക്ക് മടങ്ങി. ഒലീവ് റിഡ്ലി ഇനം കടലാമയാണ് മുട്ടയിടാൻ കരയിലെത്തിയത്. ചൊവ്വ രാത്രിയും ഇന്നലെ പുലർച്ചെയും
വംശനാശ ഭീഷണി നേരിടുന്ന ഒലിവ് റെഡ്ലി വിഭാഗത്തിലുള്ള കടലാമകൾ മുട്ടയിടാൻ എത്തുന്നതിന്റെ ‘ഒരൽപ്പം കര തരൂ...കടലാമകൾക്കൊരു സ്നേഹതീരം’ രാജ്യാന്തര ശ്രദ്ധ നേടുന്നു. എല്ലാം വർഷവും തൃശൂർ ജില്ലയിലെ ചാവക്കാട്, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ തീരങ്ങളിലാണ് മുട്ടയിടാൻ എത്തുന്നത്.
ജിദ്ദ ∙ ജൈവവൈവിധ്യ സംരക്ഷണം വർധിപ്പിക്കുന്നതിനായി ചെങ്കടലിൽ ഏറ്റവും വലിയ കടലാമ കൂടുണ്ടാക്കുന്ന സ്ഥലം കണ്ടെത്തിയതായി സൗദി അറേബ്യ പ്രഖ്യാപിച്ചു.
ഒന്നിച്ചു കടലിൽ ജീവിക്കുന്നു എന്നതിൽ തീരുന്നില്ല കടലാമയും കടൽച്ചെമ്മീനും തമ്മിലുള്ള ബന്ധം. ചെമ്മീൻ രുചി ഇഷ്ടപ്പെടുന്ന ജീവി കൂടിയാണു കടലാമ: പ്രത്യേകിച്ചും ഇന്ത്യൻ തീരത്തു കാണുന്ന ഒലിവ് റിഡ്ലീസ് (ശാസ്ത്രനാമം: ലെപിഡോകെലിസ് ഒലിവേസി). കടൽപ്പായലും ജെല്ലിഫിഷും കൂടാതെ ചെമ്മീനെയും ഞണ്ടിനെയും തിന്നാണു കടലാമകൾ ജീവിക്കുന്നത്. ചെമ്മീനെ വിഴുങ്ങാൻ വരുമ്പോൾ ട്രോൾ വലകളിൽ കുടുങ്ങി, ശ്വാസം കിട്ടാതാകുന്നതാണു കടലാമകളുടെ ജീവനു ഭീഷണിയാകുന്നത്. (വെള്ളത്തിനു മീതെ വന്നു വായുവിൽ നിന്നാണു കടലാമകൾ ശ്വസിക്കുന്നത്). ആയുർദൈർഘ്യം കൂടുതലുള്ള കടലാമകളിൽ ചിലത് 150 വർഷത്തിനുമേൽ ജീവിക്കാറുണ്ട്. വളർച്ചയുടെ തോതു കുറവായതിനാൽ, ഇനവും പരിസ്ഥിതി ഘടകങ്ങളും അനുസരിച്ച് 15–50 വർഷങ്ങൾ കൊണ്ടാണു മുട്ടയിടാൻ പാകമാകുന്നത്. വർഷം തോറും നിശ്ചിത ബീച്ചുകളിൽ ലക്ഷക്കണക്കിന് ആമകൾ കൂട്ടത്തോടെ എത്തിയാണു മുട്ടയിടുന്നത്. ശത്രുക്കളെയും പ്രതികൂല പരിസ്ഥിതിയെയും പ്രതിരോധിക്കാൻ വേണ്ടിയാണ് ഈ ‘കൂട്ടനടത്തം’. പക്ഷേ ഏറ്റവും വലിയ ഇരപിടിയനായ മനുഷ്യന്റെ ഇടപെടലോടെ, ആമകളുടെ ജീവിതചക്രത്തിൽ ഏറ്റവും ഭീഷണി ഈ മുട്ടയിടൽ കാലത്തായി. ബീച്ചുകളിലെ പ്രവർത്തനങ്ങളും ആമകളെ പിടിക്കുന്നതും മുട്ടയെടുക്കുന്നതും ഇടക്കാലങ്ങളിൽ വ്യാപകമായിരുന്നു. ഇന്നു സ്ഥിതി മാറി.
1940കളുടെ അവസാനത്തിൽ യുഎസിലെ ഇന്ത്യാനയിലുള്ള ആളുകളെ ഒരു ആമ പേടിപ്പിച്ചിരുന്നു. ഉണ്ടോ ഇല്ലയോ എന്ന് വ്യക്തതയില്ലാത്ത ഒരാമ. ഏകദേശം 230 കിലോ ഭാരവും ഒരു ഊൺമേശയുടെ വിസ്താരമുള്ള തോടും ഇതിനുണ്ടായിരുന്നെന്ന് അന്ന് യുഎസിലെ ഒരു പ്രമുഖ മാസിക റിപ്പോർട്ട് ചെയ്തു
കടലിലെ പ്രശസ്തരായ ജീവികളാണ് കടലാമകൾ. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടും മറ്റും കടലാമകളുടെ പേര് പലപ്പോഴും ഉയർന്നുകേൾക്കാറുണ്ട്. ഇന്നത്തെ ഭൂരിഭാഗം കടലാമകൾ വലുപ്പത്തിൽ ചെറുതാണ്. എന്നാൽ ആദിമകാലത്ത് കടലിൽ ഭീകരൻ കടലാമകൾ ജീവിച്ചിരുന്നു. ആർക്കിലോൺ എന്നാണ് ഇതറിയപ്പെട്ടത്.
കടലാമ സംരക്ഷണത്തിന്റെ പേരിൽ കടൽച്ചെമ്മീൻ കയറ്റുമതിക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിനു പരിഹാരം കാണാൻ മത്സ്യത്തൊഴിലാളി സംഘടനകളും ബന്ധപ്പെട്ട സ്ഥാപനങ്ങളും ഇരുചേരിയിൽ നിന്നു പോരാടുന്നു.
കയ്പമംഗലം ∙ കാളമുറി പടിഞ്ഞാറ് ഗ്രാമലക്ഷ്മിയിൽ വഴിയിൽ നിന്നു ചെഞ്ചെവിയൻ ആമയെ കണ്ടെത്തി. ചക്കനാത്ത് ഗോകുലിനാണ് വീടിനടുത്തുള്ള വഴിയിൽ നിന്ന് ആമയെ കിട്ടിയത്. കൗതുകം തോന്നി വീട്ടിൽ കൊണ്ട് വന്ന് സൂക്ഷിച്ചിരിക്കുകയാണ്. ആമയുടെ തല പുറത്തേക്ക് വരുമ്പോൾ ചെവിയുടെ ഭാഗം ചുവന്ന് കൊണ്ടിരിക്കുന്നത് കൊണ്ടാണ്
വൈപ്പിൻ∙ ചെമ്മീൻകെട്ടിൽ നിന്ന് വലുപ്പമുള്ള കടലാമയെ കണ്ടെത്തി. നായരമ്പലം നെടുങ്ങാടുള്ള കത്തിക്കണ്ടം എന്ന ചെമ്മീൻകെട്ടിലെ വലയിലാണ് പുലർച്ചെ കടലാമ കുടുങ്ങിയത്.കടൽമത്സ്യങ്ങൾ പുഴയിലേക്കും ചെമ്മീൻ കെട്ടിലേക്കും എത്തുന്നത് പതിവാണെങ്കിലും ആമകൾ സാധാരണ ഇത്തരത്തിൽ കടന്നു വരാറില്ല.
Results 1-10 of 70