Activate your premium subscription today
യുഎഇയിൽ ഇന്ന് (ചൊവ്വ) ഇടിമിന്നലോടുകൂടിനേരിയതോ മിതമായതോ ആയ മഴ പ്രതീക്ഷിക്കാമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. യുഎഇ തീരത്ത് മിന്നലും ഇടിമിന്നലും സഹിതം നേരിയതോ മിതമായതോ ആയ മഴ പെയ്യുന്നതായി കാണിക്കുന്ന ഒരു വിഡിയോ യുഎഇ കാലാവസ്ഥ വകുപ്പിന്റെ സമൂഹ മാധ്യമ പേജിൽ (സ്റ്റോം_എഇ) ഇന്ന് പുലർച്ചെ പങ്കുവച്ചിരുന്നു.
ഇന്ന് യുഎഇയിലെ ദ്വീപുകളിലും ചില പടിഞ്ഞാറൻ പ്രദേശങ്ങളിലും അന്തരീക്ഷം പൊടി നിറഞ്ഞതും ഭാഗികമായി മേഘാവൃതവുമാകുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി പ്രവചിച്ചു. ഈ പ്രദേശങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. താപനിലയിൽ ക്രമാനുഗതമായ വർധനവുണ്ടാകുമെന്നും എൻസിഎം പ്രവചിച്ചിട്ടുണ്ട്.
ദുബായ്∙ ഇന്നലെ യുഎഇയിൽ പലയിടത്തും മഴ പെയ്തു. അദേൻ, അൽ ഗെയ്ൽ, റാസൽ ഖൈമ, ഫുജൈറയിലെ ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡ്, ദിബ്ബ എന്നിവിടങ്ങളിൽ നേരിയ മഴ രേഖപ്പെടുത്തി. അൽ സുയോഹ്, ഷാർജ, റാസൽഖൈമ, ഉമ്മുൽ ഖുവൈൻ, ദുബായ് രാജ്യാന്തര വിമാനത്താവളം, ദുബായിലെ അൽ മിൻഹാദ്, അബുദാബി അൽ ബതീൻ എന്നിവിടങ്ങളിലും മഴ ലഭിച്ചു. ദുബായ്
റാസൽഖൈമ/ ഫുജൈറ∙ മിന്നലിന്റെ അകമ്പടിയോടെ റാസൽഖൈമയിലും ഫുജൈറയിലും ശക്തമായ മഴ പെയ്തു. ഉച്ചയ്ക്ക് തുടങ്ങിയ മഴ വിവിധ പ്രദേശങ്ങളിൽ വൈകിട്ടു വരെ തുടർന്നു. കിഴക്കൻ മേഖലയിലെ ചില പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു. ഇതേസമയം ദുബായ്, ഷാർജ, അജ്മാൻ എമിറേറ്റുകളിലെ ചില ഭാഗങ്ങളിൽ നേരിയ മഴ ലഭിച്ചു.
ദുബായ്∙ യുഎഇയിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് മഴ പെയ്തു. ഷാർജയിൽ ഉച്ചയ്ക്ക് നല്ല മഴ ലഭിച്ചു. രാജ്യത്ത് മിക്കയിടത്തും ആകാശം ഭാഗികമായി മേഘാവൃതമാണെന്നതിനാൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. രാജ്യത്തിന്റെ വടക്കൻ, കിഴക്കൻ മേഖലകളിൽ ചിലയിടങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്ന്
അബുദാബി ∙ കാലാവസ്ഥാ വ്യതിയാനം, കൃത്രിമ മഴ എന്നിവ സംബന്ധിച്ച രാജ്യാന്തര സമ്മേളനത്തിന് (ഇന്റർനാഷനൽ റെയ്ൻ എൻഹാൻസ്മെന്റ് ഫോറം) 28ന് അബുദാബിയിൽ തുടക്കമാകും. യുഎഇ റിസർച് പ്രോഗ്രാം ഫോർ റെയ്ൻ എൻഹാൻസ്മെന്റ് സയൻസ് (യുഎഇആർഇപി) വഴി യുഎഇ നാഷനൽ സെന്റർ ഓഫ് മിറ്റീയറോളജിയാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
അബുദാബി/ ദുബായ്∙ യുഎഇയിൽ ഇന്നു പരക്കെ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുകിഴക്കൻ പ്രദേശങ്ങളിലാണ് കൂടുതൽ മഴ ലഭിക്കുക. തീരപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും മഞ്ഞുവീഴ്ചയ്ക്കും മണിക്കൂറിൽ 40 കി.മീ വേഗത്തിൽ കാറ്റു വീശാനും സാധ്യതയുണ്ട്. ദുബായിൽ ഇന്നലെ പകൽ 10 മുതൽ 12.40
അബുദാബി ∙ മഴക്കാലത്തെ വെള്ളക്കെട്ട് നേരിടാൻ മുൻകരുതൽ പൂർത്തിയാക്കി അബുദാബി. മഴവെള്ളം ഒഴിവാക്കുന്നതിനുള്ള പൈപ്പുകളുടെയും സ്റ്റേഷനുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയായതായി നഗരസഭ അറിയിച്ചു.
അബുദാബി ∙ യുഎഇയിൽ വിവിധയിടങ്ങളിൽ ഇന്ന് നേരിയ തോതിൽ മഴ പെയ്യും. അതോടെ താപനില വീണ്ടും കുറയും. അൽഐനിലും അബുദാബിയിലും ആകാശം മേഘാവൃതമായിരിക്കും. അബുദാബിയിലെ റസീൻ, അൽസൂത് എന്നിവിടങ്ങളിൽ ഇന്നലെ വൈകിട്ട് മഴ പെയ്തു.
ദുബായ് ∙ രാജ്യത്ത് പല ഭാഗത്തും മഴ ലഭിച്ചു. ഉയർന്ന പ്രദേശങ്ങളിൽ താപനില 2.2 ഡിഗ്രി സെൽഷ്യസിലേക്കു താഴ്ന്നു.
Results 1-10 of 256