Activate your premium subscription today
ഇറ്റലിയിലെ സിസിലിയിൽ സ്ഥിതി ചെയ്യുന്ന എറ്റ്ന അഗ്നിപർവതം പൊട്ടിത്തെറിച്ചു. സമീപകാലയളവിൽ ഈ അഗ്നിപർവതത്തിന്റെ 14ാമത്തെ പൊട്ടിത്തെറിയാണ്. യൂറോപ്പിലെ ഏറ്റവും പൊക്കമുള്ളതും സജീവവുമായ അഗ്നിപർവതമായ മൗണ്ട് എറ്റ്ന ഇടയ്ക്കിടെ ക്ഷോഭിക്കുകയും പുകയും ലാവയും വമിപ്പിക്കുകയും ചെയ്യാറുണ്ട്.
ഭൂമിശാസ്ത്ര വിദഗ്ധരെ സംബന്ധിച്ചിടത്തോളം പ്ലേറ്റ് ടെക്റ്റോണിക്സുമായി ബന്ധപ്പെട്ടു നിലവിൽ ഭൂമിയിൽ നടക്കുന്ന സംഭവബഹുലവും വിസ്മയകരവുമായ കാര്യമാണ് ഇന്ത്യൻ പ്ലേറ്റിന്റെ യൂറേഷ്യൻ പ്ലേറ്റിലേക്കുള്ള ഇടിച്ചു കയറ്റം. അനുദിനം കൺമുന്നിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണിത്. പ്രതിവർഷം അഞ്ചു സെന്റിമീറ്ററിലേറെ ഈ തള്ളിക്കയറ്റം തുടരുന്നു.അതിന്റെ അനന്തര ഫലമായി ഹിമാലയസാനുക്കൾ കൂടുതൽ ഉയരം കൈവരിക്കുന്നു. ഇതിന്റെയെല്ലാം അനുബന്ധമായി ഭൂമികുലുക്കങ്ങളും മറ്റുമായി മറ്റൊരു മേളം. എന്നാൽ കാര്യങ്ങൾ ഇവിടംകൊണ്ടും തീരില്ല എന്നതാണു പുതിയ പഠനങ്ങൾ നൽകുന്ന സൂചനകൾ. വളരെ വിരളമായി മാത്രം സംഭവിക്കാറുള്ള ഡീലാമിനേഷൻ (Delamination) എന്ന പ്രക്രിയയിലൂടെ ഇന്ത്യൻ പ്ലേറ്റ് കടന്നു പോകുകയാണത്രേ. പല പാളികളായുള്ള ഒന്നിന്റെ പാളികൾ വേർപിരിഞ്ഞു മാറുന്നതിനെയാണ് ഡീലാമിനേഷൻ എന്നു വിളിക്കുന്നത്. ഇവിടെ സംഭവിക്കുന്നത് ഇന്ത്യൻ പ്ലേറ്റ് രണ്ടു പാളികളായി പിരിയുന്നു. വരുന്ന കാലങ്ങൾ ഇന്ത്യൻ പ്ലേറ്റിനും അതിലെ ജീവജാലങ്ങൾക്കുമെല്ലാം ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങളുടേതാകാം എന്നു ചുരുക്കം. അതിലേക്ക് പോകും മുൻപേ ഇന്ത്യൻ പ്ലേറ്റ് ഇന്നത്തെ അവസ്ഥയിലേക്ക് എത്തിയതിന്റെ ചരിത്രത്തെക്കുറിച്ച്.
അമേരിക്കയിലെ ഒറിഗൺ തീരത്ത് കടലിനടിയിലുള്ള ആക്സിയൽ സീമൗണ്ട് എന്ന അഗ്നിപർവതം ഈ വർഷം അവസാനത്തോടെ പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടെന്ന് ശാസ്ത്രജ്ഞർ. വടക്കുകിഴക്കൻ പസഫിക്കിൽ കാനൻ ബീച്ചിന് സമീപം 1.4 കിലോമീറ്റർ അടിയിൽ സ്ഥിതി ചെയ്യുന്ന ഈ അഗ്നിപർവതം പൊട്ടിത്തെറിക്കാനുള്ള ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയെന്ന് ശാസ്ത്രജ്ഞർ പറയുന്നു
ജപ്പാനിലെ പടിഞ്ഞാറൻ ദ്വീപായ ക്യൂഷുവിലെ സകുരാജിമ എന്ന അഗ്നിപർവതം കഴിഞ്ഞദിവസം വിസ്ഫോടനം നടത്തി. ഈ വർഷം അഗ്നിപർവതം നടത്തിയ 44ാം പൊട്ടിത്തെറിയായിരുന്നു ഇത്. 8200 അടി ഉയരത്തിലേക്ക് അഗ്നിപർവതത്തിന്റെ പുകയും ചാരവും ഉയരുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ കഴിഞ്ഞദിവസം ശ്രദ്ധ നേടി.
ഇന്തൊനീഷ്യയിലെ ലെവോടോബി ലാകി–ലാകി എന്ന അഗ്നിപർവതം ക്ഷുഭിതയാകുന്നതിന്റെ സൂചനകൾ പുറപ്പെടുവിപ്പിച്ചതോടെ അധികൃതർ അതീവ ജാഗ്രതാനിർദേശം പുറത്തിറക്കി. ബാലിയിലേക്കുള്ള വിമാന സർവീസുകളും പലതും കഴിഞ്ഞ ദിവസം നിർത്തലാക്കി
ഏതാണ്ട് 200 വർഷങ്ങൾക്ക് മുൻപാണ് സമാനതകളില്ലാത്ത ഒരു പ്രതിഭാസത്തിന് ഭൂമി സാക്ഷ്യം വഹിച്ചത്. കത്തിജ്വലിച്ചു നിൽക്കുന്ന സൂര്യൻ പൊടുന്നനെ നീല നിറത്തിൽ കാണപ്പെട്ടു. ഇതിന് പിന്നാലെ ഭൂമിയിൽ എല്ലായിടത്തും രണ്ടു വർഷക്കാലം അസാധാരണമാം വിധത്തിൽ ശൈത്യം പിടിമുറുക്കുകയും ചെയ്തു.
ഇന്തൊനീഷ്യയിലെ കിഴക്കൻ ഫ്ലോറസിലുള്ള ലെവോടോബി ലാക്കി-ലാക്കി അഗ്നിപർവതം വീണ്ടും പൊട്ടിത്തെറിച്ചു. 9 കി.മീ ഉയരത്തിലായിരുന്നു സ്ഫോടനം. ആദ്യ സ്ഫോടനം നവംബർ 3നായിരുന്നു. ഇതുവരെ 9 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് കിഴക്കൻ നുസ തെങ്കാര പ്രവിശ്യയിലെ 2,000 വീടുകൾക്ക് കേടുപാടുണ്ടായി.
ലോകത്ത് അടുത്തിടെയുണ്ടായ അഗ്നിപർവത വിസ്ഫോടനങ്ങളിൽ ഏറെ തീവ്രതയുള്ളതായിരുന്നു 2022ൽ ടോംഗയിൽ സംഭവിച്ചത്. പസിഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ടോംഗയുടെ തലസ്ഥാനം നുകുവലോഭയിൽ നിന്ന് 64 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്ത ഹുംഗ ടോംഗ എന്ന സമുദ്രാന്തര അഗ്നിപർവതം പൊടുന്നനെ പൊട്ടിത്തെറിച്ചു
ജക്കാർത്ത ∙ ഇന്തൊനീഷ്യയിലെ ഫ്ലോറസ് ദ്വീപുകളിലെ മൗണ്ട് ലെവോടോബി ലാകി ലാകി അഗ്നിപർവതം പൊട്ടിത്തെറിച്ച് 10 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച അർധരാത്രിയുണ്ടായ സ്ഫോടനത്തെത്തുടർന്ന് തിളച്ചുമറിയുന്ന ലാവയും 2000 മീറ്റർ വരെ ഉയരത്തിൽ പാറിപ്പറന്ന ചൂടു ചാരവും 6 കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളിൽ നാശം വിതച്ചു. ഒരു കന്യാസ്ത്രീ മഠം ഉൾപ്പെടെ ഒട്ടേറെ വീടുകൾ കത്തിനശിച്ചു. ഒരു കന്യാസ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്.
മധ്യ അമേരിക്കൻ രാജ്യമായ നിക്കരാഗ്വയിലെ മനാഗ്വ തടാകത്തിന്റെ വടക്കൻ തീരത്ത് സ്ഥിതി ചെയ്യുന്ന അഗ്നിപർവതമാണ് മോമോടോംബോ. 1902ൽ ഇവിടെ പര്യവേക്ഷണം നടത്തിയ ഭൗമശാസ്ത്രജ്ഞർ പുകവലിക്കുന്ന ഭീകരൻ അഥവാ സ്മോക്കിങ് ടെറർ എന്ന പേരിലാണ് ഈ അഗ്നിപർവതത്തെ വിശേഷിപ്പിച്ചത്.
Results 1-10 of 81