Activate your premium subscription today
നെടുങ്കണ്ടം∙ വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ട വിനോദ സഞ്ചാരിയെ അദ്ഭുതകരമായി രക്ഷപ്പെടുത്തി. നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിലാണ് തമിഴ്നാട് മധുര സ്വദേശിയായ യുവാവ് ഒഴുക്കിൽപ്പെട്ടത്. ഇടുക്കി രാമക്കൽമേട് സന്ദർശനത്തിന് എത്തിയ നാലംഗ സംഘം തൂവൽ വെള്ളച്ചാട്ടം കാണാൻ എത്തുകയായിരുന്നു. സെൽഫി എടുക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ടെങ്കിലും യുവാവ് പാറയിൽ തങ്ങിനിന്നു.
പെരുമ്പെട്ടി ∙ ജലമൊഴുക്ക് നാമമാത്രമായതോടെ വെള്ളച്ചാട്ടത്തിൽ അപകട സാധ്യത ഇരട്ടിച്ചു. മഴ ശക്തമായെങ്കിലും കോട്ടാങ്ങൽ പഞ്ചായത്തിലെ ഉരക്കൻപാറ വെള്ളച്ചാട്ടത്തിൽ ജലമൊഴുക്ക് തീർത്തും കുറവാണ്. വെള്ളച്ചാട്ടം കാണാനെത്തുന്നവരും ഇവിടെ നീരാടാനെത്തുന്നവരും സമീപ പുരയിടങ്ങളിലെ കൈവഴികളിലൂടെ വെള്ളച്ചാട്ടത്തിന്റെ
കല്ലടിക്കോട് (പാലക്കാട്) ∙ കരിമ്പ കരിമല തരിപ്പപതി മുണ്ടനാട് മാവിൻചോട് ആറ്റില വെള്ളച്ചാട്ടത്തിനു താഴെ പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. അട്ടപ്പാടി കരുവാര ഉന്നതിയിലെ മണികണ്ഠന്റെ (24) മൃതദേഹമാണ് ആർഎഫ് ടീമും സ്കൂബ ടീമും അഗ്നിരക്ഷാസേനയും പൊലീസും ചേർന്ന് നാൽപത്തഞ്ചോളം മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിൽ കണ്ടെത്തിയത്.
സൂചിപ്പാറ∙ പ്രവേശന നിരക്ക് വർധനയും വിനോദസഞ്ചാരികളുടെ എണ്ണം നിയന്ത്രിച്ചതും ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ സൂചിപ്പാറയ്ക്ക് തിരിച്ചടിയാകുന്നു. 9 മാസത്തെ അടച്ചിടലിനു ശേഷം ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം കഴിഞ്ഞ നവംബർ ഒന്നിനാണു സൂചിപ്പാറ വെള്ളച്ചാട്ടം വിനോദസഞ്ചാരികൾക്കായി തുറന്നു
മുട്ടം∙ എൻജിനീയറിങ് വിദ്യാർഥികളുടേതു മുങ്ങി മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. മൂന്നാം വർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥി ഇടുക്കി മുരിക്കാശ്ശേരി കൊച്ചുകരോട്ട് ഡോണൽ ഷാജി (22), സൈബർ സെക്യൂരിറ്റി ഒന്നാം വർഷ വിദ്യാർഥിനി കൊല്ലം തലവൂർ മഞ്ഞക്കാല പള്ളിക്കിഴക്കേതിൽ അക്സാ റെജി (18) എന്നിവരെയാണ് ശനിയാഴ്ച അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ശനിയാഴ്ച അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ മുങ്ങിമരിച്ച മുട്ടം എഞ്ചിനീയറിങ് കോളജ് വിദ്യാർഥികളായ ഡോണൽ ഷാജിയും അക്സ റെജിയും നടന്നാണ് ഇവിടേക്കെത്തിയതെന്ന് വിവരം. കോളജിൽ നിന്ന് മൂന്ന് കിലോമീറ്ററിൽ താഴെ മാത്രമെ ഇവിടേക്ക് ദൂരമുണ്ടായിരുന്നുള്ളൂ. കൊല്ലത്തെ വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്നിറങ്ങിയ അക്സ, ഡോണലിനൊപ്പം വെള്ളച്ചാട്ടം കാണാൻ എത്തിയതെന്നാണ് സൂചന.
പതഞ്ഞൊഴുകുന്ന അരുവിയുടെ അനുപമമായ കാഴ്ചയാണു കാഞ്ഞിരപ്പള്ളിക്കു സമീപം പാറത്തോട് പഞ്ചായത്തിലെ വേങ്ങത്താനം വെള്ളച്ചാട്ടം. തട്ടുതട്ടായി ഒഴുകുന്ന അരുവിയും അഗാധതയിലേക്കു പതിക്കുന്ന വെള്ളച്ചാട്ടവും പ്രധാന ആകർഷണം. ∙ കാഴ്ചകൾ സീസണിൽ പതഞ്ഞ് ഒഴുകുന്ന അരുവിയുടെ കാഴ്ചയാണു വേങ്ങത്താനത്തെ പ്രധാന ആകർഷണം.
അദ്ഭുതങ്ങൾ കാണണമെങ്കിൽ പ്രകൃതിയിലേക്കു നോക്കിയാൽ മതി. പച്ചപ്പും മലനിരകളും കോടമഞ്ഞും വെള്ളച്ചാട്ടങ്ങളും മഴയും എന്ന് തുടങ്ങി എത്രയെത്ര വിസ്മയങ്ങളാണ് പ്രകൃതി നമുക്കു വേണ്ടി കരുതി വച്ചിരിക്കുന്നത്. ആസ്വദിക്കാനും ആനന്ദിക്കാനും അതിരില്ലാത്ത വിസ്മയങ്ങളുടെ കലവറ തന്നെയാണ് ഭൂമിയിലുള്ളത്. ഓരോ വെള്ളച്ചാട്ടം
രാമായണമുൾപ്പെടുന്ന ഐതിഹ്യങ്ങളിലെയൊക്കെ കഥാസന്ദർഭങ്ങൾ അരങ്ങേറിയ ചരിത്രമുറങ്ങുന്ന ഭൂമിയാണ് ഛത്തീസ്ഗഡിന്റേത്. ഈ മേഖലയിലെ ബസ്തർ പഴയകാലത്തെ ദണ്ഡകാരണ്യമെന്ന ഘോരവനമായിരുന്നു.
മരോട്ടിച്ചാൽ ∙ പ്രകൃതി ഒരുക്കി തന്ന 2 മനോഹര വെള്ളച്ചാട്ടങ്ങൾ മരോട്ടിച്ചാലിന്റെ ഭാവിയെ മാറ്റുമോ ? മാറ്റുമെന്നു തന്നെയാണ് ഭരണാധികാരികളും, നാട്ടുകാരും പറയുന്നത്. എലിഞ്ഞിപ്പാറ, ഓലക്കയം വെള്ളച്ചാട്ടങ്ങൾ വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാക്കുവാൻ ഒരുങ്ങുകയാണ് സർക്കാർ. ഉറച്ച പിന്തുണയുമായി നാട്ടുകാരും കൂടെ
Results 1-10 of 101