Activate your premium subscription today
പുത്തൻചിറ ∙ വേനൽ ആരംഭിച്ചതോടെ മേഖലയിലെ കൃഷിയിടങ്ങളിൽ ആവശ്യത്തിന് വെള്ളമെത്താത്തതിനാൽ നെൽക്കൃഷി പ്രതിസന്ധിയിൽ. കരിങ്ങോൾച്ചിറ മുതൽ വൈക്കിലിച്ചിറ വരെയുള്ള 150 ഏക്കർ വിസ്തൃതമായ പാടശേഖരത്തിൽ വെള്ളം കുറഞ്ഞതു നിമിത്തം കൃഷി ഇറക്കാനാകാത്ത സ്ഥിതിയാണുള്ളത്. ചെറുതോടുകൾ വഴി എത്തുന്ന വെള്ളം മാത്രമാണ് ഇപ്പോൾ പാട
ആലപ്പുഴ∙ ആർഒ പ്ലാന്റുകൾ വഴിയുള്ള നഗരസഭയുടെ ശുദ്ധജല വിതരണത്തിന്റെ ബില്ലടയ്ക്കാത്തതിനാൽ തിരുവമ്പാടി ആർ.ഒ പ്ലാന്റിന്റെ കണക്ഷൻ ജല അതോറിറ്റി വിഛേദിച്ചു. 22 ദിവസം മുൻപാണ് കുടിവെള്ള പൈപ്പിന്റെ വാൽവ് ജല അതോറിറ്റി ഉദ്യോഗസ്ഥരെത്തി വിഛേദിച്ചത്. ശുദ്ധജലക്ഷാമം രൂക്ഷമായ പ്രദേശത്ത് ഇതു മൂലം ജനങ്ങൾ ദുരിതത്തിലായി.
കാട്ടാക്കട ∙ വാട്ടർ അതോറിറ്റിയുടെ ആര്യനാട് സെക്ഷൻ ഓഫിസ് കീഴിൽ വരുന്ന കോട്ടൂർ - കാവടി മൂല റേഷൻ കടയ്ക്ക് മുന്നിൽ പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. രണ്ടാഴ്ചയായി. ഇത്രയേറെ ജലം പാഴായിട്ടും ആര്യനാട് സെക്ഷൻ അധികൃതർ തിരിഞ്ഞ് നോക്കുന്നില്ലെന്നു വ്യാപക പരാതി. പരാതി പറയാൻ ഫോൺ വിളിച്ചു കിട്ടാതായപ്പോൾ
കൊല്ലം∙ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് കുടിവെള്ള പൈപ്പുകൾ പൊട്ടുന്നത് തുടർക്കഥയായതോടെ പ്രാഥമിക ആവശ്യത്തിനായി പോലും വെള്ളം കിട്ടാതെ ജനം വലയുന്നു. ഇന്നലെ ശക്തികുളങ്ങരയിൽ 2 സ്ഥലത്താണ് കുടിവെള്ള പൈപ്പ് പൊട്ടിയത്.എന്നാൽ അറ്റകുറ്റപ്പണി നടത്താനോ, ജലവിതരണം പുന:സ്ഥാപിക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല.
ആലപ്പുഴ ∙ കേരളം ശുദ്ധജലം പാഴാക്കുന്ന നാടായി മാറിയെന്നു മുൻ മന്ത്രി ജി.സുധാകരൻ. ചിലയിടങ്ങളിൽ ജല അതോറിറ്റി നൽകുന്നത് പുഴുക്കളുള്ള വെള്ളമാണ്. സ്വാതന്ത്ര്യം ലഭിച്ച് 75 വർഷം കഴിഞ്ഞിട്ടും കുട്ടനാട്ടിൽ എല്ലായിടത്തും ശുദ്ധജല പൈപ്പ് സ്ഥാപിച്ചിട്ടില്ല. അവിടെ ജല സംസ്കരണ പദ്ധതികളൊന്നുമില്ല. കുട്ടനാട്ടിലേക്കുള്ള പദ്ധതികൾ ചങ്ങനാശേരിക്കാരും തിരുവല്ലക്കാരും തട്ടിയെടുത്തെന്നും സുധാകരൻ പറഞ്ഞു. ജലഅതോറിറ്റി റിട്ട. എൻജിനീയേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലവൂർ ∙ ശുദ്ധജല ക്ഷാമം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് കാലി കുടങ്ങളുമായി സ്ത്രീകളുൾപ്പെടെയുള്ള നാട്ടുകാർ വായ് മൂടിക്കെട്ടി പഞ്ചായത്ത് ഓഫിസിലേക്കു മാർച്ച് നടത്തി. മാരാരിക്കുളം തെക്ക് പഞ്ചായത്ത് ഓഫിസിലേക്കാണ് ഇന്നലെ പ്രതിഷേധ മാർച്ചും ഉപരോധവും നടത്തിയത്. മാരാരിക്കുളം തെക്ക് പഞ്ചായത്ത് 3,4,5 വാർഡുകളിലെയും മറ്റ് വാർഡുകളിലെയും ജലക്ഷാമം പരിഹരിക്കാൻ തയാറാകാത്ത അധികാരികളുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു സമരം. വൻതുക മുടക്കി കാട്ടൂരിൽ ജലസംഭരണി സ്ഥാപിച്ചിട്ടും വളവനാട്, ബ്ലോക്ക് ജംക്ഷൻ, പ്രീതികുളങ്ങര, കലവൂർ ഭാഗങ്ങളിൽ വെള്ളം കിട്ടുന്നില്ല.
തുറവൂർ ∙ ജപ്പാൻ ജലവിതരണ പൈപ്പ് വീണ്ടും പൊട്ടി. അരൂർ, എഴുപുന്ന, കോടംതുരുത്ത്, കുത്തിയതോട്, തുറവൂർ പഞ്ചായത്തുകളിൽ ഇനി തുടർച്ചയായി 4 ദിവസം ജലവിതരണം മുടങ്ങും. ദേശീയപാതയോരത്ത് എരമല്ലൂർ കണ്ണുകുളങ്ങര ബസ് സ്റ്റോപ്പിനു സമീപമാണു പ്രധാന പൈപ്പ് പൊട്ടിയത്. ഉയരപ്പാത നിർമാണവുമായി ബന്ധപ്പെട്ടുള്ള ജോലികൾക്കിടെയാണു പൈപ്പ് പൊട്ടിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ രണ്ടാം തവണയാണ് മെയിൻ പൈപ്പ് പൊട്ടുന്നത്. കഴിഞ്ഞ 27ന് എരമല്ലൂർ കവലയ്ക്കു സമീപം മെയിൻ പൈപ്പ് പൊട്ടി 4 ദിവസം ജലവിതരണം നിലച്ചിരുന്നു. ഇതിനു ശേഷം ജലവിതരണം സാധാരണ നിലയിലേക്ക് വരുന്നതിനിടെയാണു വീണ്ടും പൈപ്പ് പൊട്ടിയത്.
മണ്ണാർക്കാട് ∙ തെങ്കര പഞ്ചായത്തിലെ ചേറുംകളും കരിമൻകുന്ന് ഉന്നതിയിൽ 40 കുടുംബങ്ങൾക്ക് ശുദ്ധജലമില്ല. അധികൃതരോട് പലതവണ പരാതി പറഞ്ഞെങ്കിലും തിരിഞ്ഞു നോക്കുന്നില്ലെന്ന് കുടുംബങ്ങൾ പരാതിപ്പെടുന്നു. മൂന്ന് ഭാഗങ്ങളിലായി 40 കുടുംബങ്ങളാണ് ഉന്നതിയിലുള്ളത്. രണ്ട് പൊതു കിണറുകളും മൂന്ന് കുഴൽ കിണറുകളും
പേട്ട ∙ ചൂട് വർധിച്ചതോടെ അങ്ങാടി പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളിൽ ജലക്ഷാമം രൂക്ഷം. ജല വിതരണ പദ്ധതിയും ജനങ്ങൾക്കു പ്രയോജനപ്പെടുന്നില്ല. ദാഹം അകറ്റാൻ വെള്ളം വില കൊടുത്തു വാങ്ങേണ്ട സ്ഥിതി. തൃക്കോമല, മണ്ണാരത്തറ, തൂളിമൺ, ഏഴോലി, വലിയകാവ്, കടവുപുഴ തുടങ്ങിയ പ്രദേശങ്ങളാണ് ജലക്ഷാമത്തിന്റ പിടിയിലമർന്നത്.
എടത്വ ∙ എടത്വ – മാമ്പുഴക്കരി റോഡിൽ വെട്ടുതോടു പാലത്തിന്റെ വടക്കു വശത്ത് പൈപ്പ് പൊട്ടി ആഴ്ചകൾ കഴിഞ്ഞിട്ടും പരിഹരിക്കുന്നില്ല എന്നു പരാതി. തലവടി പഞ്ചായത്തിന്റെയും എടത്വ പഞ്ചായത്തിന്റെയും അതിർത്തിയായ കളങ്ങരച്ചിറയിലെ നൂറുകണക്കിനു കുടുംബങ്ങൾക്ക് ശുദ്ധജലം ലഭിക്കുന്നത് ആഴ്ചയിൽ ആകെ രണ്ടു ദിവസമാണ്. പൈപ്പ്
Results 1-10 of 936