Activate your premium subscription today
മേൽമുറി∙ ഏറെ നാളുകൾക്കു ശേഷം ഉപ്പ നന്നായി ഉറങ്ങി, അതു കണ്ട ഞങ്ങൾക്കും സന്തോഷമായി. പൊഴുതന മേൽമുറിയിൽ സംഘടിപ്പിച്ച ഒത്തുചേരലിൽ പങ്കെടുത്ത് തിരിച്ചു വന്ന കിടപ്പുരോഗിയായ കുഞ്ഞുമുഹമ്മദിനെക്കുറിച്ച് മകൾ ഖൈറുന്നിസ കൂട്ടുകാരികൾക്കയച്ച വാട്സാപ് സന്ദേശത്തിലാണ് സന്തോഷം പങ്കുവയ്ക്കുന്നത്. ഇതേ മാനസികാവസ്ഥ
കൽപറ്റ ∙ മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കൽപറ്റയിലും നെടുമ്പാലയിലുമായി ഒരുക്കുന്ന ടൗൺഷിപ്പിന്റെ നവീകരിച്ച അന്തിമ ഗുണഭോക്തൃ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. ചൂരൽമലയിലെ 88 വീടുകൾ അടക്കം 281 വീടുകളായിരിക്കും ഇൗ പട്ടികയിലുണ്ടായിരിക്കുമെന്നാണു സൂചന. ഡിസംബർ 20ന് പ്രസിദ്ധീകരിച്ച ഒന്നാംഘട്ട കരടിന്റെ
കൽപറ്റ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവരുടെ പേരുവിവരങ്ങൾ പുറത്തുവിട്ടു. 14 ദിവസം മാത്രം പ്രായമുള്ള ആദം സയാൻ ഉൾപ്പെടെ 32 പേരാണ് പട്ടികയിലുള്ളത്. 12 വയസ്സ് മുതൽ താഴോട്ടുള്ള എട്ടു കുട്ടികളെയാണ് കാണാതായത്. ഇതിൽ 5 ആൺകുട്ടികളും 3 പെൺകുട്ടികളുമാണ്. 13 പുരുഷൻമാരെയും 11 സ്ത്രീകളെയും കാണാതായി. ഒഡിഷ സ്വദേശിയായ ഡോക്ടർ സ്വധീൻ പാണ്ടെ ഉൾപ്പെടെ മൂന്ന് ഇതര സംസ്ഥാനക്കാരുണ്ട്
കൽപറ്റ∙ ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ട് കാണാതായവരുടെ പട്ടിക അംഗീകരിച്ചു. ഇതുവരെയും തിരിച്ചറിയാത്ത 32 പേരുടെ പട്ടികയാണ് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അംഗീകരിച്ചത്. ദുരന്തത്തിൽ ഉൾപ്പെട്ട 231 മൃതദേഹങ്ങളും 223 മൃതദേഹ ഭാഗങ്ങളും അടക്കം മൊത്തം 454 മൃതദേഹം/ഭാഗങ്ങൾ ആണ് ഇതുവരെ കണ്ടെടുത്തത്.
തിരുവനന്തപുരം ∙ വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനരധിവസിപ്പിക്കാനുള്ള 2 ടൗൺഷിപ്പുകൾക്കായി എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കുന്നതു നിയമപ്രശ്നങ്ങൾ വഴിവയ്ക്കുമെന്ന് ആശങ്ക ഉയർന്നതോടെ ഇതു സംബന്ധിച്ച് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം കാത്ത് സർക്കാർ. മന്ത്രി കെ.രാജൻ തന്നെ ഇക്കാര്യത്തിൽ നിയമവശങ്ങൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറിക്കു കത്തെഴുതി.
തിരുവനന്തപുരം∙ വയനാട് പുനരധിവാസം, യുജിസി ചട്ട ഭേദഗതി തുടങ്ങി മുഖ്യമന്ത്രി കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുന്ന വിഷയങ്ങളിൽ തൊടാതെയും ജനങ്ങളുടെ എതിർപ്പു വിളിച്ചുവരുത്തിയ സിൽവർലൈൻ പദ്ധതിയെക്കുറിച്ചു പരാമർശിക്കാതെയും പുതിയ ഗവർണർ രാജേന്ദ്ര അലർലേക്കറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗം. കേന്ദ്രത്തെ പേരിനു മാത്രം വിമർശിക്കുന്ന ഒരു ഖണ്ഡിക മാത്രം സർക്കാർ ഉൾപ്പെടുത്തിയതിനാൽ തന്റെ ഒരു മണിക്കൂർ 56 മിനിറ്റ് പ്രസംഗത്തിൽ ഗവർണർക്ക് ഒരു വാക്കുപോലും വായിക്കാതെ വിടേണ്ടി വന്നില്ല.
കൊച്ചി ∙ വയനാട് ചൂരൽമല– മുണ്ടക്കൈ ദുരന്തബാധിതർക്കുള്ള ടൗൺഷിപ്പിനു പുറത്തു താമസിക്കാൻ ആഗ്രഹിക്കുന്ന ദുരന്തബാധിത കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ വീതം നൽകുമെന്നു സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. സർവേ നടത്തി നിർമാണപ്രവർത്തനങ്ങൾക്ക് ആവശ്യമായ സ്ഥലം എത്രയെന്നു തിട്ടപ്പെടുത്താൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മുണ്ടക്കൈ–ചൂരല്‍മല ഉരുള്‍പൊട്ടലിൽ കൂടിയ നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്നു ഹൈക്കോടതി. ഉയര്‍ന്ന നഷ്ടപരിഹാരം നല്‍കണമെന്നു ദുരന്തബാധിതര്‍ക്കു സര്‍ക്കാരിനോടു നിര്‍ദേശിക്കാനാവില്ല. വയനാട്ടിലേതു പ്രകൃതിദുരന്തമാണ്, മനുഷ്യനിര്‍മിത ദുരന്തമല്ല. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണു ടൗണ്‍ഷിപ്പ് പദ്ധതി, ഇതില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി.
ന്യൂഡൽഹി ∙ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന് അനുവദിച്ച എക്സ് ബാൻഡ് കാലാവസ്ഥാ റഡാർ കാലവർഷത്തിനുമുൻപ് പ്രവർത്തനം ആരംഭിച്ചേക്കും. ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചു നടന്ന സെമിനാറിൽ അധ്യക്ഷത വഹിച്ച സംസ്ഥാന ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി ഡോ.കെ.പി.സുധീർ ആണ് കേരളത്തിന്റെ ആവശ്യം ഒരിക്കൽ കൂടി ഭൗമമന്ത്രാലയ സെക്രട്ടറി എം.രവിചന്ദ്രനോടും ഐഎംഡി മേധാവി ഡോ.എം.മഹാപത്രയോടും ഉന്നയിച്ചത്.
തിരുവനന്തപുരം ∙ വയനാട്ടിലെ ചൂരൽമലയിലും മുണ്ടക്കൈയിലും ഉണ്ടായ ഉരുൾപൊട്ടലിലെ ദുരിതബാധിതർക്കായി നിർമിക്കുന്ന ടൗൺഷിപ്പുകളിൽ അനുവദിക്കേണ്ട പ്ലോട്ടുകളുടെ വിസ്തീർണം സംബന്ധിച്ച് പദ്ധതി ആസൂത്രണ ഏജൻസിയായ കിഫ്കോണിന്റെ പ്രോജക്ട് ശുപാർശ അംഗീകരിച്ചു. കൽപറ്റയിലെ ടൗൺഷിപ്പിൽ 5 സെന്റ് പ്ലോട്ടുകളും നെടുമ്പാലയിൽ 10 സെന്റ് പ്ലോട്ടുകളും എന്ന കിഫ്കോണിന്റെ ശുപാർശ അംഗീകരിച്ച് സർക്കാർ ഉത്തരവിറക്കി.
Results 1-10 of 1028