Activate your premium subscription today
ഇന്ന് (ബുധന്) മുതല് ശനിയാഴ്ച വരെ ഒമാന്റെ തീരങ്ങളില് ഉയര്ന്ന തിരമാലകള്ക്ക് സാധ്യതയുണ്ടെന്ന് സിവില് ഏവിയേഷന് അതോറിറ്റി മുന്നറിയിപ്പ് നല്കി.
ന്യൂഡൽഹി ∙ രാജ്യത്തെ ഓരോ കുടുംബത്തിനും അനുയോജ്യമായ കാലാവസ്ഥാ വിവരങ്ങൾ തത്സമയം നൽകാൻ ലക്ഷ്യമിട്ടുള്ള 2000 കോടി രൂപയുടെ ‘മൗസം മിഷൻ’ ദൗത്യ പ്രഖ്യാപനത്തോടെ ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ 150–ാം വാർഷിക സമ്മേളനത്തിനു തുടക്കം. 2047 ൽ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വേളയിൽ രാജ്യത്തെ സമ്പൂർണ ദുരന്തനിവാരണ സജ്ജമാക്കാനും കാലാവസ്ഥാ സുരക്ഷിതമാക്കാനും ലക്ഷ്യമിട്ടുള്ള ദീർഘകാല പദ്ധതികളും സമീപകാലത്തു നടപ്പാക്കേണ്ട പദ്ധതികളും സംബന്ധിച്ച മാർഗരേഖയും സമ്മേളനത്തിൽ പുറത്തിറക്കി. 2 വർഷത്തിനകം രാജ്യത്തിന്റെ മുഴുവൻ ഭൂവിഭാഗവും നിരീക്ഷണ വിധേയമാക്കുന്ന കാലാവസ്ഥാ റഡാറുകൾ സജ്ജമാക്കാനും പദ്ധതിയുണ്ട്.
അബുദാബി ∙ തണുപ്പ് കൂടി വരുന്ന യുഎഇയിൽ ഇന്ന് മൂടൽമഞ്ഞിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദോഹ ∙ ഖത്തറിൽ ചൊവ്വാഴ്ച മുതൽ മഴയ്ക്ക് സാധ്യത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ പെയ്യും. നേരിയ മഴ ചിലയിടങ്ങളിൽ ശക്തമാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.
തിരുവനന്തപുരം∙ കേരള– കർണാടക– ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നു മീൻപിടിക്കാൻ തടസ്സമില്ലെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്കു പടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ, മധ്യപടിഞ്ഞാറൻ അറബിക്കടലിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇന്നും നാളെയും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.
തിരുവനന്തപുരം∙ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ജനുവരി 2,3 തീയതികളിൽ സാധാരണയെക്കാൾ രണ്ടു മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.
ഖത്തറിൽ ഇന്നു മുതൽ വടക്കുപടിഞ്ഞാറൻ കാറ്റ് ശക്തമാകും. താപനില ഗണ്യമായി കുറയുന്നതിനാൽ തണുപ്പേറും. വാരാന്ത്യം വരെ കനത്ത കാറ്റ് തുടരും. ഇക്കാലയളവിൽ കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് ഓർമ്മപ്പെടുത്തി.
തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ ചെങ്കടൽ തീരത്ത് 2.5 മീറ്റർ വരെ തിരമാലകൾ ഉയരാൻ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.
മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ, ഒപ്പം പോയവാരത്തിലെ മികച്ച വിഡിയോയും പോഡ്കാസ്റ്റും. മഞ്ഞുപാളി മായുംപോലെ മാഞ്ഞ് എംടി; തോരുന്നു വാക്കിന്റെ മഞ്ഞുകാലം മലയാളത്തിന് എല്ലാക്കാലത്തും വായിക്കാനുള്ളതത്രയും എഴുതിവച്ച്, പുലർവെയിലിൽ ഒരു മഞ്ഞുപാളി മായും പോലെ
ശനിയാഴ്ച മുതൽ സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിൽ താപനില 4 മുതൽ പൂജ്യം ഡിഗ്രി സെൽഷ്യസ് വരെ കുറയുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം.
Results 1-10 of 685