Activate your premium subscription today
പാറശാല∙ കരമടിവലയിൽ പെട്ട തിമിംഗലത്തെ കടലിൽ തിരിച്ചു വിട്ടു. ബുധൻ രാവിലെ ഇരയിമ്മൻതുറൈ തീരത്ത് മത്സ്യത്തൊഴിലാളികൾ സ്ഥാപിച്ച കരമടിവലയിൽ ആണ് കൂറ്റൻ തിമിംഗലം അകപ്പെട്ടത്. വലയിൽ ഭാരം അനുഭവപ്പെട്ടതോടെചാകര ആണെന്ന ധാരണയിൽ വലിച്ചു കരയ്ക്കെത്തിക്കുകയായിരുന്നു. തിമിംഗലം ആണെന്ന് തിരിച്ചറിഞ്ഞതോടെ മത്സ്യതൊഴിലാളികൾ ചേർന്ന് കടലിലേക്ക് തള്ളിവിട്ടു.
പസിഫിക് സമുദ്രത്തിലുള്ള ഒരു ആൺ കൂനൻതിമിംഗലം (ഹംപ്ബാക്ക് വെയ്ൽ) ഒരിണയെ കണ്ടെത്താനായി സഞ്ചരിച്ചത് 13,046 കിലോമീറ്റർ. പസിഫിക് സമുദ്രത്തിൽ കൊളംബിയൻ തീരത്തിനടുത്തുനിന്നു തുടങ്ങിയ യാത്ര അവസാനിച്ചത് ഇന്ത്യൻ മഹാസമുദ്രത്തിൽ സാൻസിബാർ തീരത്തിനടുത്താണ്.
മസ്കത്ത് ∙ ഒമാന് തീരത്ത് ചത്ത് കരക്കടിഞ്ഞ കൂറ്റന് തിമിംഗലത്തെ സംസ്കരിച്ചു.
അത്യപൂർവമായി മാത്രമേ തിമിംഗലത്തിന്റെ ക്ലോസ് ഷോട്ട് ലഭിക്കൂ എന്നിരിക്കേയാണ് റേച്ചൽ മൂറിന് അതിശയകരമായ ഈ തിമിംഗല ചിത്രം പകർത്താൻ അവസരം ലഭിച്ചത്. പ്രപഞ്ച സൗന്ദര്യം തുളുമ്പി നിൽക്കുന്ന തിമിംഗല കണ്ണിന്റെ ഫോട്ടോ, റേച്ചൽ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പുറത്തു വിട്ടത്.
വൈവിധ്യമാർന്ന രോഗികളുടെ ഒരു നീണ്ട നിര തന്നെ ഒരു വെറ്ററിനേറിയനു മുന്നിൽ എത്താറുണ്ട്. ഒരുപക്ഷേ ആകാശത്തിനു താഴെ മനുഷ്യനും സസ്യങ്ങളും ഒഴികെയുള്ള ജീവജാലങ്ങൾ എല്ലാം തന്നെ ചികിത്സ തേടി എത്തുന്നത് ഒരു വെറ്ററിനറി ഡോക്ടറുടെ മുന്നിലാണ്. ഇത്തരം ഒരു അപൂർവ രംഗമായിരുന്നു കഴിഞ്ഞ ദിവസം ആലപ്പുഴ ചേർത്തലയ്ക്കടുത്ത്
ഹമദ് തുറമുഖത്ത് ഒഴുകിയെത്തിയ തിമിംഗലത്തിന്റെ ജഡം നീക്കം ചെയ്തു.
എലത്തൂർ∙ ഇര തേടി കരയിലെത്തി വഴിമുട്ടിയ കൂറ്റൻ തിമിംഗലത്തെ കടലിന്റെ മക്കൾ ഉൾക്കടലിലേക്കു തിരിച്ചുവിട്ടു. ഇന്നലെ രാവിലെ ഒൻപതോടെയാണു കോരപ്പുഴ വടക്കുഭാഗം കാട്ടിലെപ്പീടിക ബീച്ചിൽ അപൂർവ തിമിംഗലത്തെ കണ്ടെത്തിയത്. രാവിലെ കടൽഭിത്തിയിൽ ചൂണ്ടയിടാൻ ഇരുന്നവരാണു കരഭാഗത്ത് 30 അടിയോളം നീളമുള്ള കൂറ്റൻ തിമിംഗലത്തെ കണ്ടത്. ചിറകും ഇടയ്ക്കിടെ വാൽ ഭാഗവും ഉയർത്തി നീങ്ങാൻ കഴിയാത്ത വിധം പിടയുന്നതു കണ്ട് കടൽപശുവാണെന്നാണ് ആദ്യം കരുതിയത്. തിമിംഗലമാണെന്നു തിരിച്ചറിഞ്ഞതോടെ കടപ്പുറത്തെ മത്സ്യത്തൊഴിലാളികളെ അറിയിച്ചു.
ലോകത്ത് പല ജീവികളും വ്യത്യസ്തമായ ശബ്ദമുണ്ടാക്കുന്നവയാണ്. എന്നാൽ ഇക്കൂട്ടത്തിൽ ആരാണ് ഏറ്റവും ഉയർന്ന തോതിൽ ശബ്ദമുണ്ടാക്കുന്നത്. ഉത്തരം നീലത്തിമിംഗലമാണെന്ന് നമുക്ക് തോന്നാമെങ്കിലും ശരിക്കും ഭൂമിയിൽ ഏറ്റവും ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നത് മറ്റൊരുകൂട്ടം തിമിംഗലങ്ങളാണ്– സ്പേം തിമിംഗലങ്ങൾ.
ഫുജൈറ∙ 'ഫുജൈറയിലെയും അറേബ്യൻ റീജനിലെയും തിമിംഗലങ്ങളും ഡോൾഫിനുകളും' എന്ന പുസ്തകം ഫുജൈറ പരിസ്ഥിതി അതോറിറ്റി പ്രസിദ്ധീകരിച്ചു. ഫുജൈറയുടെ കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുടെ രക്ഷാകർതൃത്വത്തിലായിരുന്നു പ്രസിദ്ധീകരണം. റോബർട് ബാൾഡ്വിൻ, ബാലാസ് ബുസാസ് എന്നിവർ ചേർന്ന് രചിച്ച ഈ
ജപ്പാനിൽ ഫിൻ വിഭാഗത്തിലുള്ള തിമിംഗലത്തെ വേട്ടയാടിക്കൊന്നു. വേട്ടയാടാൻ അനുവാദമുള്ള തിമിംഗലങ്ങളുടെ പട്ടികയിൽ ഈ വർഷം മേയിൽ ഫിൻ തിമിംഗലങ്ങളെ ഉൾപ്പെടുത്തിയിരുന്നു.
Results 1-10 of 143