Activate your premium subscription today
പൊള്ളാച്ചി ∙ ആളിയാർ നവമല വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം പത്ത് അടി താഴ്ചയിലേക്ക് മറിഞ്ഞു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് ഉദ്യോഗസ്ഥർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇവിടെ ചുറ്റിതിരിഞ്ഞ് നടന്നിരുന്ന ഒറ്റയാനാണ് ആക്രമണം നടത്തിയത്.
ഗൂഡല്ലൂർ∙ മുതുമല ബന്ദിപ്പൂർ കടുവ സങ്കേതത്തിനകത്തു കൂടി പോകുന്ന ദേശീയ പാതയിൽ ചരക്ക് ലോറികളെ ആക്രമിച്ച് ഭക്ഷ്യ വസ്തുക്കൾ തിന്നു നശിപ്പിക്കുന്ന ഒറ്റയാൻ ഭീതി പടർത്തുന്നു. വൈകുന്നേര സമയത്ത് വാഹനത്തിരക്ക് കൂടുമ്പോൾ ഉണ്ടാകുന്ന ഗതാഗതത സ്തംഭനം മുതലാക്കിയാണ് ഒറ്റയാന ലോഡ് വണ്ടികളുടെ പുറകിലെത്തുന്നത്. പുറകിലെ
ഏഴാറ്റുമുഖം ∙ അതിരപ്പിള്ളി റേഞ്ചിലെ പ്ലാന്റേഷൻ എണ്ണപ്പന തോട്ടത്തിൽ കണ്ടെത്തിയ മുറിവേറ്റ കാട്ടുകൊമ്പനെ കൂടാതെ മറ്റൊരു കൊമ്പനെകൂടി മുൻപ് കണ്ടിട്ടുള്ളതായി വിവരം. വന്യജീവി ഫൊട്ടോഗ്രാഫറും കെഎസ്എഫ്ഇ ഉദ്യോഗസ്ഥനുമായ എൻ.വൈ. മനേഷാണ് മസ്തകത്തിൽ മുറിവുമായി കാട്ടാനയെ കണ്ടത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് സംഭവം. ആനകൾ തമ്മിൽ കൊമ്പു കോർക്കുമ്പോൾ ഉണ്ടായതെന്നു തോന്നിപ്പിക്കുന്ന തരത്തിലുള്ള മുറിവ്, ഇപ്പോൾ കാണുന്ന ആനയുടേതിൽനിന്നും വ്യത്യസ്തമായി ത്രികോണാകൃതിയിലാണ് കണ്ടത്. പൊതുവേ ശാന്തനായികണ്ട ആന അസ്വസ്ഥതമൂലം ചെളിവാരി മുറിവിൽ തേക്കുന്നതും കണ്ടിരുന്നു.
മലപ്പുറം ∙ ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കൂരങ്കല്ലിൽ പുലർച്ചെ കാട്ടാന കിണറ്റിൽ വീണു. വാർഡിലെ വിവിധ ഇടങ്ങളിൽ കാട്ടാനശല്യം വ്യാപകമായി തുടരുന്നതിനിടെയാണു സമീപവാസിയുടെ കിണറ്റിൽ ആന വീണത്. വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദിവസവും ഏക്കർകണക്കിനു കൃഷിയാണു
തൃശൂർ ∙ അതിരപ്പിള്ളി വനമേഖലയിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ നാട്ടിലെത്തിച്ചു ചികിത്സിക്കാന്‍ ശ്രമം. മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വച്ചു. വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സഖറിയയും സംഘവും സ്ഥലത്തെത്തി നടത്തിയ നിരീക്ഷണത്തിനു ശേഷമാണ് വെടിവച്ചത്. മയക്കുവെടിയേറ്റ ആന കാട്ടിലേക്ക് നീങ്ങി.
സീതത്തോട് ∙ മണിയാർ–കട്ടച്ചിറ റൂട്ടിൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവാവ് കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. ആനയുടെ വരവ് കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടിയതു മൂലം ജീവൻ തിരിച്ചു കിട്ടി. ആക്രമണത്തിൽ ബൈക്കിന്റെ മുൻവശം തകർന്നു. കുടപ്പനക്കുളം കൊല്ലംപറമ്പിൽ സുനിലിനു (40)
എടക്കര ∙ മൂത്തേടം ഉച്ചക്കുളം ആദിവാസി ഊരിലേക്ക് കാട്ടാനകളെത്തുന്നത് തടയാൻ നിർമിച്ച കിടങ്ങ് നികന്ന് തന്നെ തുടരുന്നു. കിടങ്ങ് പുനരുദ്ധാരണ പ്രവൃത്തി വേഗത്തിലാക്കണമെന്ന് ആദിവാസികൾ. കിടങ്ങ് മിക്കയിടത്തും മണ്ണടിഞ്ഞ് നികന്നതിനാൽ നിത്യവും ആനകൾ വീടുകളുടെ മുറ്റത്തെത്തി ഭീതി സൃഷ്ടിക്കുകയാണ്. ഊരിലെ കരിയന്റെ
മാനന്തവാടി∙ ഗെയ്റ്റിൽ തല കുടുങ്ങിയ കാട്ടാനയെ രക്ഷിച്ചു മറ്റൊരു കാട്ടാന. കർണാടകയിലെ കുടക് ജില്ലയിലെ തിട്ടിമിട്ട് പ്രദേശത്താണു സംഭവം. വനംവകുപ്പ് സ്ഥാപിച്ച റെയിൽവേലിയുടെ ഗെയിറ്റിലാണു തല കുടുങ്ങിയത്. ഏറെനേരം പണിപ്പെട്ടിട്ടും ആനയ്ക്ക് തല ഊരിയെടുക്കാൻ സാധിച്ചില്ല. ഇതോടെയാണ് സമീപത്തുണ്ടായിരുന്ന ആന വന്ന് വേലി തള്ളിമാറ്റാൻ സഹായിച്ചത്. റേഡിയോ കോളർ ഘടിപ്പിച്ച ആനയുടെ തലയാണ് കുടുങ്ങിയത്. സമീപത്ത് തോക്കുമായി വനപാലകർ നിൽക്കുന്നുണ്ടായിരുന്നു. തല ഊരിയെടുത്തശേഷം ആനകൾ കാട്ടിലേക്ക് കയറിപ്പോയി.
ബത്തേരി∙ തമിഴ്നാട്ടിലെ നീലഗിരി മുതുമല വനത്തിൽ കാട്ടാനകൾ കൊമ്പുകോർക്കുന്ന ദൃശ്യം പകർത്തി സഞ്ചാരികൾ. മുതുമല വനത്തിൽ സവാരിക്ക് പോയവരാണ് രണ്ട് കൊമ്പൻമാർ തമ്മിൽ കുത്തുകൂടുന്നതിന്റെ ദൃശ്യം പകർത്തിയത്.
തമിഴ്നാട്ടിൽ നിരവധിയിടങ്ങളിൽ കാട്ടാനകളുടെ ആക്രമണം റിപ്പോർട്ട് ചെയ്യുകയാണ്. കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ കാട്ടാന വീട്ടിൽ കയറിയതിന്റെ നടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കോയമ്പത്തൂരില്‍ വനമേഖലയോട് ചേർന്നുള്ള തെർക്കുപാളയത്ത് ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന വീട്ടിലെ അടുക്കള ഭാഗത്താണ് കാട്ടാന കയറിയത്.
Results 1-10 of 3469