Activate your premium subscription today
തിരുവനന്തപുരം∙ മനുഷ്യജീവനും സ്വത്തുവകകള്‍ക്കും കൃഷിക്കും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര വനംമന്ത്രാലയം. ജൂണ്‍ 6ന് ഇതു സംബന്ധിച്ച് വനംവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി നല്കിയ കത്തിനുള്ള മറുപടിയിലാണ് ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് ഫോറസ്റ്റ്സ് രാകേഷ് കുമാര്‍ ജഗേനിയ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കാട്ടുപന്നികളെ ഉള്‍പ്പെടെ ക്ഷുദ്രജീവികളായി പ്രഖ്യാപിക്കണെമന്ന ആവശ്യവും കേന്ദ്രം നിരാകരിച്ചു.
മലപ്പുറം ∙ കേരളത്തിൽ വന്യമൃഗശല്യവും അതുമൂലമുള്ള ദുരന്തങ്ങളും കണ്ടുപിടിക്കപ്പെട്ടത് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ട ശേഷമാണോ?നിലമ്പൂരിൽ പ്രചാരണത്തിനെത്തിയ എല്ലാ മുന്നണി നേതാക്കളുടെയും പ്രസംഗങ്ങൾ കേട്ടാൽ അങ്ങനെയാണു തോന്നുക. വേട്ടക്കെണിയിൽ കുടുങ്ങി വഴിക്കടവ് സ്വദേശിയായ വിദ്യാർഥി മരിച്ചതോടെ
പാലോട്∙ ജനങ്ങളുടെ ജീവനു ഭീഷണി ഉയർത്തിയും സഞ്ചാര സ്വാതന്ത്ര്യത്തിന് തടസ്സമായും മലയോര ജനവാസ മേഖലയിൽ വന്യമൃഗശല്യം. പന്നി,പോത്ത്,കരടി,ആന എന്നിവയുടെ ശല്യമാണ് രൂക്ഷം. കഴിഞ്ഞ ഒരാഴ്ചക്കിടെ ഉണ്ടായ മൂന്ന് പന്നി ആക്രമണങ്ങൾ ഭയപ്പെടുത്തുന്നതാണ്. പുലർച്ചെ ടാപ്പിങ്ങിന് പോയ ജോസും കുടുംബവും, ജോലി കഴിഞ്ഞു
തൊടുപുഴ ∙ കഴിഞ്ഞ അഞ്ചുവർഷത്തിനിടെ സംസ്ഥാനത്തു വെടിവച്ചു കൊന്നത് 4663 കാട്ടുപന്നികളെ. ജനവാസമേഖലയിൽ ഇറങ്ങുന്ന കാട്ടുപന്നികളെ കൊല്ലാൻ ആദ്യമായി ഉത്തരവിറങ്ങിയ 2020 മേയ് 18 മുതലുള്ള കണക്കാണിത്. കാട്ടുപന്നികളെ വെടിവച്ചു കൊല്ലാൻ 420 അംഗീകൃത ഷൂട്ടർമാരാണു സംസ്ഥാനത്തുള്ളത്.
തണ്ണിത്തോട് ∙ മേക്കണ്ണത്ത് കൂട്ടിൽ കെട്ടിയിട്ടിരുന്ന വളർത്തുനായയെ പുലി ആക്രമിച്ചു കൊന്നതായി സംശയം. മേക്കണ്ണം ഒറ്റപ്ലാവുനിൽക്കുന്നതിൽ കെ.ഷാജിയുടെ വളർത്തുനായയെയാണ് പുലി ആക്രമിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ വീടിനു സമീപത്ത് മ്ലാവിന്റെ ശബ്ദം കേട്ട് നോക്കുമ്പോഴാണ് കൂട്ടിൽ നായ ചത്തു കിടക്കുന്നത്
കോന്നി∙കൊക്കാത്തോട് റൂട്ടിൽ കല്ലേലിത്തോട്ടം ഭാഗത്തു കാട്ടാനശല്യം രൂക്ഷമാകുന്നു. ശനിയാഴ്ച രാവിലെ 5.45നു കല്ലേലിത്തോട്ടം പാർവതി അമ്മൻകോവിലിനു സമീപം കൂറ്റൻ പനമരം പിഴുതിട്ടു.വൈദ്യുതലൈൻ തകർത്തു റോഡിനു കുറുകെ മരം വീണു ഗതാഗതവും മുടങ്ങി. കൊക്കാത്തോട്ടിലേക്കുള്ള വൈദ്യുതി വിതരണവും തടസ്സപ്പെട്ടു. രാവിലെ
കേരളം നേരിടുന്ന വന്യമൃഗ ഭീഷണി എത്രമാത്രം ആപൽക്കരവും ഭയാനകവുമെന്ന് വീണ്ടും വീണ്ടും ഓർമിപ്പിക്കുന്ന തുടർസംഭവങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കാടിറങ്ങുന്ന ഏതെങ്കിലും മൃഗത്തിന്റെ തുമ്പിക്കയ്യിലോ കൊമ്പറ്റത്തോ കൊലപ്പല്ലുകളിലോ തേറ്റയിലോ നിസ്സഹായതയോടെ ഒടുങ്ങാനാണോ തങ്ങളുടെ വിധിയെന്നു ചോദിച്ചുകൊണ്ടേയിരിക്കുന്നു നമ്മുടെ മലയോര ജനത. മറ്റെല്ലാറ്റിലും വിലപ്പെട്ടതല്ലേ മനുഷ്യജീവൻ എന്ന വലിയ ചോദ്യത്തിനു മുഴക്കമേറുന്നു.
തിരുവനന്തപുരം ∙ കാട്ടുപന്നികൾക്കു പുറമേ മനുഷ്യന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന മറ്റു വന്യജീവികളെ കൊല്ലാൻ കേന്ദ്രാനുമതി തേടാനുള്ള മന്ത്രിസഭായോഗ തീരുമാനം നടപ്പാകാൻ തടസ്സങ്ങളേറെ. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന് 4 തവണ കേരളം അഭ്യർഥിച്ചെങ്കിലും കേന്ദ്രം അനുമതി നൽകിയിട്ടില്ല. 2022നു ശേഷം രാജ്യത്ത് ഒരു വന്യജീവിയെയും ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചിട്ടില്ല.
തിരുവനന്തപുരം ∙ മനുഷ്യജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ കൊല്ലാനുള്ള അനുമതി തേടി കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സംസ്ഥാനം തീരുമാനിച്ചു. തുടർനടപടികൾക്കായി വനം, വന്യജീവി വകുപ്പിനെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭായോഗം ചുമതലപ്പെടുത്തി. ഇതുമായി ബന്ധപ്പെട്ടു നിയമം നിർമിക്കാനുള്ള നിർദേശങ്ങൾ നിയമ സെക്രട്ടറിയുമായി കൂടിയാലോചിച്ച് വനം സെക്രട്ടറി സർക്കാരിനു സമർപ്പിക്കും. കൃഷിക്കും ജീവനും നാശംവരുത്തുന്ന കാട്ടുപന്നികളെ കൊല്ലാൻ നിലവിൽ പഞ്ചായത്തുകൾക്ക് അനുമതിയുണ്ട്.
മൂന്നാർ ∙ വീട്ടുമുറ്റത്തു കിടന്നുറങ്ങിയ വളർത്തുനായയെ പുലി കടിച്ചുകൊണ്ടുപോയി. ദേവികുളം എസ്റ്റേറ്റ് മിഡിൽ ഡിവിഷനിൽ ഓട്ടോറിക്ഷ ഡ്രൈവർ രവിയുടെ നാലു വയസ്സുള്ള നായയെയാണു പുലി പിടിച്ചത്. വ്യാഴാഴ്ച പുലർച്ചെ 3.45ന് ആണു സംഭവം. വീട്ടുമുറ്റത്തു കാർപോർച്ചിനു സമീപം കിടന്നുറങ്ങുകയിരുന്ന നായയെ പുലി കടിച്ചെടുത്തു കാട്ടിലേക്കു പോകുകയായിരുന്നു. വൈകുന്നേരമായിട്ടും നായയെ കാണാതെ വന്നതോടെ നിരീക്ഷണ ക്യാമറ പരിശോധിച്ചപ്പോഴാണു നായയെ പുലി പിടിക്കുന്ന ദൃശ്യങ്ങൾ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തു പരിശോധന നടത്തി.
Results 1-10 of 1283