Activate your premium subscription today
ലോകമെമ്പാടും ആരാധകരുള്ള നായയിനമാണു സൈബീരിയൻ ഹസ്കി. വിനോദമൃഗം, റേസിങ് ഡോഗ് അങ്ങനെ പല തലങ്ങളിൽ മികവുള്ള നായ. ഇപ്പോഴിതാ തെറപ്പി ഡോഗ് എന്ന നിലയിലും സൈബീരിയൻ ഹസ്കി സേവനം ചെയ്തൊരു സംഭവം ഇംഗ്ലണ്ടിൽ നടന്നിരിക്കുകയാണ്
ബോട്സ്വാനയിലെ ഷോബേ ദേശീയോദ്യാനത്തിൽ ഒരുകൂട്ടം കാട്ടുനായകൾ ചേർന്ന് പുള്ളിപ്പുലിയെ ആക്രമിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വനത്തിനുള്ളിലൂടെ സഫാരി നടത്തുന്നതിനിടെ സ്ടു പോർട്ടർ എന്ന വ്യക്തിയാണ് താൻ കണ്ട കൗതുകകരമായ കാഴ്ച ക്യാമറയിൽ പകർത്തിയിരിക്കുന്നത്
ഏകദേശം 15 വർഷം മുൻപാണ്. വീട്ടിൽ വിളിച്ചപ്പോൾ ചെറിയ സംവാദം നടക്കുകയാണ്; സഹോദരി ശ്രീജയും ഇളയ മകളും തമ്മിൽ. സംഭാഷണം ഏതാണ്ട് ഇങ്ങനെയായിരുന്നു: ‘അമ്മ അവനെ എന്തിനാ പട്ടീന്നു വിളിച്ചത്?’ ‘എടീ അവൻ പട്ടിയല്ലേ?’ ‘പട്ടിയൊക്കെത്തന്നെ. പക്ഷേ, അവനൊരു പേരുണ്ട്. ജിമ്മൻ, അതു മതി.’ ജിമ്മൻ തെരുവുനായയായിരുന്നു; വിശന്നു വീട്ടിൽ വന്നുകയറിയതാണ്. പിന്നെ അവൻ വീട്ടുകാരനായി, എല്ലാവർക്കും പ്രിയപ്പെട്ടവനായി. ജിമ്മൻ ഓർമയായശേഷമാണു കുട്ടൂസ് വന്നത്. സ്നേഹം കൂടുമ്പോൾ കുട്ടൂസൻ എന്നു വിളിക്കും. അടുത്ത വീട്ടിലെ ഗീതച്ചേച്ചിയുടെ വളർത്തുനായ റോക്കിയാണ് കുട്ടൂസന്റെ അടുത്ത സുഹൃത്ത്. കുട്ടൂസനും റോക്കിയും ഞങ്ങൾക്കെല്ലാവർക്കും പ്രിയപ്പെട്ടവരാണ്. നമ്മിൽ പലരുടെയും വീട്ടിൽ വളർത്തുനായ്ക്കൾ കാണും. എന്തൊരു സ്നേഹമാണ് അവർക്ക്? കാട്ടിലെ ചെന്നായ്ക്കൾക്കു പരിണാമം സംഭവിച്ചാണു വളർത്തുനായ്ക്കളുണ്ടായത്. ഈ പരിണാമം വളരെക്കാലംകൊണ്ട് ഉണ്ടായതാണ്. മനുഷ്യനോടൊപ്പം വസിക്കാൻ ചെന്നായ്ക്കളുടെ സ്വഭാവത്തിലും രൂപത്തിലും മാറ്റമുണ്ടായി. ചെന്നായ്ക്കളുടെ തലയോട്ടി, പല്ലുകൾ, കൈകാലുകൾ എന്നിവ ചുരുങ്ങി. നമ്മെ ഭയപ്പെടുത്തിയിരുന്ന രൂപം മാറി. കാലക്രമേണ നമ്മൾ കാണുന്ന ‘ക്യൂട്ട്’ നായ്ക്കളായി മാറി.
ഇവിടെ നിന്ന് താഴേക്ക് വീണ് പരുക്കേറ്റ ഇവരെ പാരാമെഡിക്ക് സംഘം സ്ഥലത്ത് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
ലോകത്തിലെ ഏറ്റവും വിരൂപയായ നായയെ കണ്ടെത്തുന്ന മത്സരത്തിൽ വിജയിയായി എട്ട് വയസ്സുള്ള പെക്കിംഗീസ് ഇനത്തിൽപ്പെട്ട നായ. അയ്യായിരം ഡോളർ (4,17,902.50 ഇന്ത്യൻ രൂപ) വൈൽഡ് താങ് എന്ന് പേരുള്ള നായയ്ക്ക് സമ്മാനമായി ലഭിച്ചത്. മഗ് റൂട്ട് ബിയർ നടത്തുന്ന മത്സരത്തിൽ അഞ്ച് തവണ താങ് പങ്കെടുത്തിട്ടുണ്ട്. ഇതിൽ മൂന്ന് തവണ രണ്ടാം സ്ഥാനം സ്വന്തമാക്കിയിട്ടുണ്ട്.
ന്യൂഡൽഹി∙ നായനിരോധനത്തില് കേന്ദ്ര സർക്കാരിന് നോട്ടിസ് അയച്ച് ഡൽഹി ഹൈക്കോടതി. നായ ഇറക്കുമതി നിരോധനത്തിലെ യുക്തി എന്തെന്ന് കേന്ദ്രത്തിനോട് ഡൽഹി ഹൈക്കോടതി ചോദിച്ചു. നിരോധനം എന്തിനെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. 23 ഇനം അപകടകാരികളായ നായ്ക്കളുടെ ഇറക്കുമതി നിരോധിച്ചതിനെതിരായ ഹര്ജിയിലാണ് കോടതിയുടെ നോട്ടിസ്.
ആനന്ദപ്പള്ളി ∙ തെരുവുനായ്ക്കളുടെ ശല്യം കാരണം ഇവിടെ വഴിനടക്കാനാകാത്ത സ്ഥിതി. സ്കൂൾ പരിസരത്ത് നായ്ക്കൾ കൂട്ടമായി എത്തുന്നു. ആനന്ദപ്പള്ളിയിൽ കർഷകന്റെ 3 ആടുകളെ നായ്ക്കൾ കൂട്ടത്തോടെ എത്തി കടിച്ചു കൊന്നു. മറ്റൊരു കർഷകന്റെ മുപ്പതോളം താറാവിനെയും കോഴികളെയും കൊന്നു. ഇതോടെ വളർത്തു മൃഗങ്ങളെ ഉൾപ്പെടെ
സെപ്റ്റംബർ 28നാണ് യുഎസിലെ ഇന്ത്യാനയിലെ പോട്ടോവറ്റോമി മൃഗശാലയിൽ ആഫ്രിക്കൻ കാട്ടുനായക്കുഞ്ഞുങ്ങൾ (African wild dogs) ജനിക്കുന്നത്. ബ്ലൂ, റെഡ്, ഓറഞ്ച് എന്ന് പേരിട്ടു. അമ്മനായയ്ക്ക് ആരോഗ്യപ്രശ്നങ്ങളുള്ളതിനാൽ പാലൂട്ടാൻ ആയില്ല. തുടർന്ന് ആ ദൗത്യം
സിംഹത്തെ കണ്ടാൽ മറ്റ് മൃഗങ്ങൾ പേടിച്ചോടുന്നതാണ് പതിവ് കാഴ്ച. എന്നാൽ ഇവിടെ കാട്ടുനായ്ക്കളെ കണ്ട് സിംഹം സൈലന്റായി നടന്നുനീങ്ങുകയാണ്. ആത്മവിശ്വാസം കൂടുതലുള്ള ഒരു കൂട്ടം നായ്ക്കളാണ് സിംഹത്തെ വിറപ്പിക്കാനിറങ്ങിയത്. ഇതിന്റെ വിഡിയോ നിരവധിപ്പേരാണ് കണ്ടത്.
കാട്ടുനായയുടെ ആക്രമണത്തിൽ ബുദ്ധിപരമായി രക്ഷപ്പെടുന്ന മാനിന്റെ വിഡിയോ വൈറൽ. വെള്ളത്തിലേക്ക് ഓടിരക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കാട്ടുനായ മാനിന്റെ വാലിൽ കടിച്ചുപിടിക്കുകയായിരുന്നു. ഓടാൻ ശ്രമിച്ചെങ്കിലും നായ വാലിൽ കടിച്ചുപിടിച്ച് വലിക്കുകയായിരുന്നു. പിന്നീട് മാനിന്റെ കഴുത്തിൽ പിടുത്തമിട്ടു.
Results 1-10 of 19