Activate your premium subscription today
സംസ്ഥാനത്ത് 10 വർഷത്തിനിടെ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത് 9 പേർ. ഇതിൽ എട്ടും വയനാട്ടിലാണ്. 2016 മുതൽ ഇന്നലെ വരെ ആകെ 914 പേരാണ് വന്യമൃഗ ആക്രമണത്തിൽ മരിച്ചത്. കഴിഞ്ഞ വർഷം മരണനിരക്ക് വളരെയേറെ കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് വനംവകുപ്പ് നിലപാട്.
മലപ്പുറം ∙ അരീക്കോട് വെറ്റിലപ്പാറ കൂരങ്കല്ല് വെള്ളച്ചാട്ടത്തിനു സമീപം കിണറ്റിൽ വീണ ആനയടങ്ങുന്ന കൂട്ടം കഴിഞ്ഞ ഞായറാഴ്ച മുതൽ പ്രദേശത്തുണ്ടായിരുന്നതിന്റെ ഫോട്ടോകളും വിഡിയോയും പുറത്ത്. വന്യജീവി ഫൊട്ടോഗ്രഫറായ അബ്ദുല്ല പറമ്പാട്ട് ഞായറാഴ്ച വൈകിട്ടാണ് ഇതിന്റെ വിഡിയോയും ചിത്രങ്ങളുമെടുത്തത്.
കുവൈത്തിലെ അൽ സൽമി മരുഭൂമിയിലാണ് വീണ്ടും മണൽ പൂച്ചയെ കണ്ടെത്തിയതെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റിയിലെ ടെക്നിക്കൽ കാര്യ ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ല അൽ സെയ്ദാൻ വിശദമാക്കി.
ന്യൂഡൽഹി ∙ ജനവാസ മേഖലയിലെ വന്യമൃഗശല്യത്തിന്റെ കാര്യത്തിൽ രാജ്യം മുഴുവൻ ബാധകമാകുന്ന പൊതു നടപടിക്രമം കേന്ദ്രം തയാറാക്കുന്നു. മനുഷ്യർക്കും വന്യജീവികൾക്കും കൂടുതൽ സുഗമ ജീവിതം ഉറപ്പാക്കാനായി വിദഗ്ധരും സ്ഥാപനങ്ങളുമായി ആശയവിനിമയം നടത്തി രൂപരേഖ തയാറാക്കാൻ വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയെ ചുമതലപ്പെടുത്തി. ഓരോ ജീവിവർഗത്തെയും കണക്കിലെടുത്തുള്ള ദീർഘകാല പദ്ധതികൾ ആവിഷ്ക്കരിക്കാനാണ് നിർദേശം.
വന്യജീവി സഫാരിക്കിറങ്ങുന്നവർ കൃത്യസമയത്ത് പോയില്ലെങ്കിൽ പ്രതീക്ഷിച്ച കാഴ്ചകളൊന്നും കണ്ടെന്നുവരില്ല. എന്നാൽ സൗത്ത് ആഫ്രിക്കയിലെ സതാരയിലുള്ള ക്രൂഗർ നാഷനൽ പാർക്കിലെ സഫാരി ഗൈഡ് ക്രിസ്റ്റഫർ ടോംസിക്ക് പകരംവയ്ക്കാനാകാത്ത മറ്റൊരു കാഴ്ച സമ്മാനിച്ചു
തിരുവനന്തപുരം ∙ വന്യജീവി ആക്രമണത്തിലെ മരണം ‘സവിശേഷ ദുരന്തം ’ എന്ന വിഭാഗത്തിൽപ്പെടുത്തി ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രഖ്യാപനം വന്ന് 9 മാസം പിന്നിട്ടിട്ടും തുടർ നടപടിയില്ല
അതീവ ദുഷ്കരമായ കാലാവസ്ഥാ സാഹചര്യങ്ങൾ സ്ഥിതി ചെയ്യുന്ന മേഖലയാണ് സൈബീരിയ. സൈബീരിയയിലെ മധ്യ സൈബീരിയൻ ഭാഗത്തുള്ള ഒരു ഊർജസ്വലനായ ജീവിയാണ് തുറുച്ചാൻ പൈക്ക.
ഒരു സുപ്രഭാതത്തിൽ എഴുന്നേറ്റു നോക്കുമ്പോൾ, കണക്കെല്ലാം ശരിയാക്കി കൃത്യം വടക്കോട്ട് ദർശനമായി നിർമിച്ച വീട് കുറച്ചു കിഴക്കോട്ടു തിരിഞ്ഞുപോയാൽ നിർമിച്ചവരെ കുറ്റം പറയരുതേ... ഭൂമി ആകെ മാറിക്കൊണ്ടിരിക്കുകയാണ്. കോംപസ് വച്ച് വടക്കോട്ട് നോക്കിയാൽ 10 വർഷം മുൻപുള്ള വടക്ക് കിട്ടണമെന്നില്ല. ഭൂമിയുടെ കാന്തിക വടക്ക് (മാഗ്നറ്റിക് നോർത്) കിഴക്കോട്ട് മാറിക്കൊണ്ടിരിക്കുന്നതാണ് പ്രശ്നം. ചെറിയ മാറ്റമൊന്നുമല്ല ഇത്, ചെറിയ പ്രശ്നവുമല്ല. കാനഡയുടെ വടക്കു നിന്ന് ‘വടക്ക്’ റഷ്യയുടെ വടക്കോട്ട് ഇതിനോടകം 2250 കിലോമീറ്റർ പിന്നിട്ടുകഴിഞ്ഞെന്നാണ് ഇതു സംബന്ധിച്ച പഠനം നടത്തുന്ന ശാസ്ത്രജ്ഞർ പറയുന്നത്. 1990 വരെ വർഷം 15 കിലോമീറ്റർ വേഗത്തിലായിരുന്നത്രേ ഈ മാറ്റം. എന്നാൽ അതിനു ശേഷം ‘വടക്ക്’ യാത്രയുടെ സ്പീഡ് നന്നായങ്ങു കൂട്ടി; 2020 വരെ വർഷം 50–60 കിലോമീറ്റർ എന്ന കണക്കിലായിരുന്നു കാന്തിക വടക്കിന്റെ കിഴക്കോട്ടുള്ള മാറ്റം.
ചെന്നായ്ക്കളെ വേട്ടയാടുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ യൂറോപ്യൻ കമ്മിഷൻ ഇളവുകൾ വരുത്തുന്നു. യൂറോപ്പിലെ വന്യജീവികളുടെ സംരക്ഷണം സംബന്ധിച്ച ബേൺ കൺവൻഷന്റെ കീഴിലെ അനക്സ് രണ്ടിൽ ചാരനിറത്തിലുള്ള ചെന്നായ്ക്കളുടെ സ്റ്റേറ്റസിലെ 'കർശന സംരക്ഷണം' എന്നത് 'സംരക്ഷണം' എന്നാക്കി മാറ്റാനാണ് യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ധാരണയായത്.
കോതമംഗലം ∙ ‘ഉൾക്കാട്ടിൽ രാത്രി ആനക്കൂട്ടത്തിനു നടുവിൽപെട്ടുപോയി. പാറപ്പുറത്തു കയറിയാണു രക്ഷപ്പെട്ടത്. പുലർച്ചെ ആനകൾ മാറുന്നതു വരെ ഭയപ്പാടിലായിരുന്നു. രക്ഷാപ്രവർത്തകർ രാത്രി അടുത്തെത്തിയെങ്കിലും നായാട്ടുകാരെന്നു ഭയന്നു പ്രതികരിച്ചില്ല. കുടിക്കാൻ വെള്ളം പോലുമില്ലാതെ നാവു വരണ്ടു. രാവിലെ ഫോണിൽ റേഞ്ച് ലഭിച്ചതോടെ രക്ഷകരെത്തി.. ’ –കുട്ടമ്പുഴയിൽ ഒരു രാത്രി മുഴുവൻ വനത്തിൽ അകപ്പെട്ട സ്ത്രീകൾ പുറത്തെത്തിയപ്പോഴും കാട്ടിലെ ഭീതിദമായ ഓർമകൾ അവരെ വിട്ടൊഴിഞ്ഞിരുന്നില്ല.
Results 1-10 of 999