Activate your premium subscription today
കാട്ടകാമ്പാൽ ∙ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ പുലർച്ചെ വീശിയടിച്ച മിന്നൽ ചുഴലിയിൽ വ്യാപക നഷ്ടം. മരങ്ങൾ കടപുഴകിയും വീടുകളുടെ മേൽക്കൂരയുടെ മുകളിലെ ഇരുമ്പ് ഷീറ്റുകൾ പറന്നു പോയും മിന്നൽ ചുഴലി വൻ നാശനഷ്ടമുണ്ടാക്കി. മുപ്പതോളം വീടുകൾക്ക് മരങ്ങൾ വീണ് നാശം സംഭവിച്ചു. ഒട്ടേറെ വൈദ്യുതക്കാലുകൾ
കാട്ടകാമ്പാൽ ∙ ഹുങ്കാര ശബ്ദത്തോടെ വീശിയടിച്ച മിന്നൽ ചുഴലിൽ മേഖലയിൽ ഉണ്ടായത് വൻ നഷ്ടം. വീടുകൾക്ക് നാശം സംഭവിച്ചതിനൊപ്പം ഒട്ടേറെ പറമ്പുകളിലെ മരങ്ങൾ കടപുഴകി. പുലർച്ചെ നാടാകെ ഉറങ്ങുന്ന സമയത്താണ് വലിയ ശബ്ദത്തോടെ കാറ്റ് വീശിയടിച്ചത്. മേൽക്കൂരകൾ പറന്നു ദൂരേക്ക് പോയതോടെ പല വീടുകളിലും മഴയിൽ വെള്ളം കയറി. വൈദ്യുത ബന്ധം താറുമാറായതോടെ രക്ഷാപ്രവർത്തനവും വൈകി. നേരം വെളുത്തതോടെയാണ് മിന്നൽ ചുഴലിയുടെ ഭീകരത നാടാകെ അറിഞ്ഞത്. വീടുകൾക്ക് മുകളിൽ വീണു കിടക്കുന്ന മരങ്ങൾ വെട്ടിമാറ്റാൻ നാട്ടുകാരുടെ നേതൃത്വത്തിൽ രാവിലെ മുതൽ പരിശ്രമം തുടങ്ങി. കുന്നംകുളം, ഗുരുവായൂർ മേഖലയിൽ നിന്നെത്തിയ അഗ്നിരക്ഷാസേനാംഗങ്ങൾ യന്ത്ര സഹായത്തോടെ മരങ്ങൾ മുറിച്ചു മാറ്റിയതോടെ ഗതാഗത തടസ്സം നീങ്ങി.
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 17 വരെ ഒറ്റപ്പെട്ട ഇടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യത. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ചില പ്രദേശങ്ങളിൽ കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
വടക്കൻ ചൈനയിൽ അതിശക്തമായ കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏപ്രിൽ 11 മുതൽ 13 വരെ മണിക്കൂറിൽ 150 കി.മീ വേഗത്തിൽ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. മംഗോളിയയിൽ നിന്ന് ഒരു തണുത്ത ചുഴലിക്കാറ്റ് തെക്കുകിഴക്കോട്ട് നീങ്ങുന്നതിന്റെ ഭാഗമായാണിത്.
എഴുമറ്റൂർ / കോന്നി ∙ കനത്ത കാറ്റിലും മഴയിലും ഒടിഞ്ഞു വീണ മരത്തിനിടയിൽ നിന്ന് കാറിൽ സഞ്ചരിച്ച കുടുംബത്തിനും, മറ്റൊരു സംഭവത്തിൽ സ്കൂട്ടർ യാത്രികനും അദ്ഭുതരക്ഷ. എഴുമറ്റൂർ വേങ്ങഴ – അട്ടക്കുഴി റോഡിൽ ഇന്നലെ രാവിലെ 8 മണിയോടെയായിരുന്നു ആദ്യ അപകടം. സമീപ പുരയിടത്തിൽനിന്ന പടുകൂറ്റൻ ആഞ്ഞിലിമരം പാതയ്ക്ക് കുറുകെ
ഒമാനിലെ മിക്ക ഗവര്‍ണറേറ്റുകളിലും ഇന്ന് (ബുധന്‍) വൈകുന്നേരം മുതല്‍ ബുധനാഴ്ച വൈകിട്ട് വരെ വടക്കുപടിഞ്ഞാറന്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഒമാന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി
തളിപ്പറമ്പ്∙ കല്യാണത്തിനായി നിർമിച്ച പന്തൽ തലേദിവസം വൈകിട്ടുണ്ടായ ശക്തമായ കാറ്റിൽ പറന്നുപോയി. പരിയാരം പഞ്ചായത്തിലെ കുറ്റ്യേരിയിൽ എം.പി.മോഹനന്റെ മകന്റെ ഇന്നുനടക്കുന്ന വിവാഹത്തിന്റെ ഭാഗമായി ഭക്ഷണം നൽകാൻ വീടിന് സമീപം നിർമിച്ച പന്തലിന്റെ ഷീറ്റുകളാണ് ഇന്നലെ വൈകിട്ട് പറന്നുപോയത്.
ന്യൂഡൽഹി∙ സംസ്ഥാനത്ത് ഈ മാസം വിവിധ ജില്ലകളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മൂന്നാം തീയതി ഇടിമിന്നലോടുകൂടിയ മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ
തേഞ്ഞിപ്പലം∙ പള്ളിക്കൽ പഞ്ചായത്തിലെ 1,2 വാർഡുകളിലും ചേലേമ്പ്ര പഞ്ചായത്തിലെ 7–ാം വാർഡിലുമായി 12 കിലോമീറ്റർ ദൂരപരിധിക്കുള്ളിൽ കാറ്റ് കനത്ത നാശനഷ്ടം വിതച്ചു. 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നാണു പ്രാഥമിക വിവരം. മഴയ്ക്കും മിന്നലിനും ഒപ്പമെത്തിയ കാറ്റ് 3 വാർഡുകളുടെയും മിക്ക ഭാഗങ്ങളിലും വീശിയടിച്ചതോടെ
ഖത്തർ തണുത്തു വിറയ്ക്കുന്നു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കടുത്ത തണുപ്പാണ് രാജ്യത്തിന്റെ പല ഭാഗത്തും അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതൽ മേഘാവൃതമായ കാലാവസ്ഥയും കനത്ത തണുപ്പുമാണ് അനുഭവപ്പെട്ടത്.
Results 1-10 of 120