Activate your premium subscription today
ചെന്നായ, നായ എന്നിവ ചേർന്ന് ഉണ്ടായ സങ്കരയിനം വോൾഫ് ഡോഗിനെ ബെംഗളൂരു സ്വദേശിയായ എസ്. സതീഷ് 50 കോടിക്ക് സ്വന്തമാക്കിയെന്ന വാർത്ത ദിവസങ്ങൾക്ക് മുൻപ് പ്രചരിച്ചിരുന്നു. ഡോഗ് ബ്രീഡറായ അദ്ദേഹം തന്നെയാണ് ഇക്കാര്യം പുറംലോകത്തെ അറിയിച്ചത്.
യുഎസിലെ പ്രമുഖ ബയോടെക് സ്ഥാപനമായ കൊളോസൽ ബയോസയൻസസ്, ഡയർവൂൾഫ് എന്നയിനം ആദിമ ചെന്നായയെ ഭൂമിയിൽ തിരിച്ചെത്തിച്ചിരിക്കുകയാണ്. ഗെയിം ഓഫ് ത്രോൺസ് ആരാധകർക്ക് ഡയർവൂൾഫ് സുപരിചിതരായ മൃഗങ്ങളാണ്
ന്യൂയോർക്ക്∙ 12,500 വർഷം മുൻപ് മൺമറഞ്ഞുപോയ ഡയർവൂൾഫ് എന്ന ചെന്നായയെ ജീൻ എഡിറ്റിങ് സാങ്കേതികവിദ്യയിലൂടെ യുഎസ് ബയോടെക് കമ്പനിയായ കൊളോസൽ ബയോസയൻസസ് പുനഃസൃഷ്ടിച്ചു. രഹസ്യകേന്ദ്രത്തിലാണു പുതുതായി സൃഷ്ടിക്കപ്പെട്ട 3 ഡയർവൂൾഫുകളെ പാർപ്പിച്ചിരിക്കുന്നതെന്നു കൊളോസൽ സിഇഒ ബെൻ ലാം അറിയിച്ചു.
പതിനായിരത്തിലധികം വർഷങ്ങൾ പിന്നിലേക്ക് ടൈം ട്രാവൽ ചെയ്തെത്തിയതുപോലെ ആ ചെന്നായ കുട്ടികൾ. ഏകദേശം 12,500 വർഷങ്ങൾക്ക് മുമ്പ് വംശനാശം സംഭവിച്ച 'ഡെയർ വുൾഫിനെ' ജനിതക എൻജിനീയറിംഗിലൂടെ പുനരുജ്ജീവിപ്പിച്ചിരിക്കുകയാണ് ടെക്സസ് ആസ്ഥാനമായുള്ള കൊളോസൽ ബയോസയൻസസ്. എച്ച്ബിഒ ഹിറ്റ് പരമ്പരയായ ഗെയിം ഓഫ് ത്രോൺസിലൂടെയാണ്
ചെന്നായ്ക്കളെ വേട്ടയാടുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ യൂറോപ്യൻ കമ്മിഷൻ ഇളവുകൾ വരുത്തുന്നു. യൂറോപ്പിലെ വന്യജീവികളുടെ സംരക്ഷണം സംബന്ധിച്ച ബേൺ കൺവൻഷന്റെ കീഴിലെ അനക്സ് രണ്ടിൽ ചാരനിറത്തിലുള്ള ചെന്നായ്ക്കളുടെ സ്റ്റേറ്റസിലെ 'കർശന സംരക്ഷണം' എന്നത് 'സംരക്ഷണം' എന്നാക്കി മാറ്റാനാണ് യൂറോപ്യൻ രാജ്യങ്ങൾക്കിടയിൽ ധാരണയായത്.
ജന്തുലോകത്തെ മികച്ച മാംസാഹാരികളാണ് ചെന്നായ്ക്കൾ. എന്നാൽ ഇത്യോപ്യൻ മരുഭൂമിയിൽ നിന്ന് പുതിയൊരു കാഴ്ച കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഇത്യോപ്യൻ റെഡ് ഹോട്ട് പോക്കർ എന്ന പൂവിന്റെ തേൻ നുകരുന്ന ചെന്നായ്ക്കളുടെ കാഴ്ചയാണ് ഇത്
ഏകദേശം 15 വർഷം മുൻപാണ്. വീട്ടിൽ വിളിച്ചപ്പോൾ ചെറിയ സംവാദം നടക്കുകയാണ്; സഹോദരി ശ്രീജയും ഇളയ മകളും തമ്മിൽ. സംഭാഷണം ഏതാണ്ട് ഇങ്ങനെയായിരുന്നു: ‘അമ്മ അവനെ എന്തിനാ പട്ടീന്നു വിളിച്ചത്?’ ‘എടീ അവൻ പട്ടിയല്ലേ?’ ‘പട്ടിയൊക്കെത്തന്നെ. പക്ഷേ, അവനൊരു പേരുണ്ട്. ജിമ്മൻ, അതു മതി.’ ജിമ്മൻ തെരുവുനായയായിരുന്നു; വിശന്നു വീട്ടിൽ വന്നുകയറിയതാണ്. പിന്നെ അവൻ വീട്ടുകാരനായി, എല്ലാവർക്കും പ്രിയപ്പെട്ടവനായി. ജിമ്മൻ ഓർമയായശേഷമാണു കുട്ടൂസ് വന്നത്. സ്നേഹം കൂടുമ്പോൾ കുട്ടൂസൻ എന്നു വിളിക്കും. അടുത്ത വീട്ടിലെ ഗീതച്ചേച്ചിയുടെ വളർത്തുനായ റോക്കിയാണ് കുട്ടൂസന്റെ അടുത്ത സുഹൃത്ത്. കുട്ടൂസനും റോക്കിയും ഞങ്ങൾക്കെല്ലാവർക്കും പ്രിയപ്പെട്ടവരാണ്. നമ്മിൽ പലരുടെയും വീട്ടിൽ വളർത്തുനായ്ക്കൾ കാണും. എന്തൊരു സ്നേഹമാണ് അവർക്ക്? കാട്ടിലെ ചെന്നായ്ക്കൾക്കു പരിണാമം സംഭവിച്ചാണു വളർത്തുനായ്ക്കളുണ്ടായത്. ഈ പരിണാമം വളരെക്കാലംകൊണ്ട് ഉണ്ടായതാണ്. മനുഷ്യനോടൊപ്പം വസിക്കാൻ ചെന്നായ്ക്കളുടെ സ്വഭാവത്തിലും രൂപത്തിലും മാറ്റമുണ്ടായി. ചെന്നായ്ക്കളുടെ തലയോട്ടി, പല്ലുകൾ, കൈകാലുകൾ എന്നിവ ചുരുങ്ങി. നമ്മെ ഭയപ്പെടുത്തിയിരുന്ന രൂപം മാറി. കാലക്രമേണ നമ്മൾ കാണുന്ന ‘ക്യൂട്ട്’ നായ്ക്കളായി മാറി.
ഗൂഡല്ലൂർ∙ഊട്ടി-ഗൂഡല്ലൂർ ദേശീയ പാതയിൽ എച്ച്പിഎഫ് ഫിലിം കമ്പനിയുടെ സമീപത്തായി പ്രദേശവാസികളെ ഭീതിയിലാഴ്ത്തി ചെന്നായ് കൂട്ടം.എച്ച്പിഎഫ് ഹൗസിങ് കോളനിക്കു സമീപം സ്ഥിരമായി ചെന്നായ് കൂട്ടം എത്തുന്നുണ്ട്. നീലഗിരിയിൽ മസിനഗുഡി മഴനിഴൽ പ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന ചെന്നായ് കൂട്ടം മുക്കുറുത്തി വനമേഖലയിലും
ഉത്തർപ്രദേശിലെ ബഹ്റെയ്ച്ച് ജില്ലയിൽ കുറച്ചുകാലങ്ങളായി നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ് ഒരുപറ്റം ചെന്നായകൾ. ജില്ലയിലെ 35 ഗ്രാമങ്ങളിലായി ചെന്നായകളുടെ ആക്രമണം പെരുകുന്നതാണ് ഭയത്തിനു പിന്നിലെ കാരണം. കഴിഞ്ഞ ഒന്നര മാസത്തിനുള്ളിൽ ഒൻപത് കുട്ടികളടക്കം 10 പേർക്കാണ് ചെന്നായകളുടെ കൂട്ട ആക്രമണത്തെ തുടർന്ന് ഇവിടെ ജീവൻ നഷ്ടമായത്.
നരമാംസം രുചിച്ച ചെന്നായ്ക്കൾ, യുപിയിലെ ബഹ്റൈച്ച് പ്രദേശത്ത് കഴിഞ്ഞ രണ്ട് മാസമായി പ്രദേശത്തെ ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ഇതുവരെ കുറച്ച് ചെന്നായ്ക്കളെ വനംവകുപ്പ് പിടികൂടിയിട്ടുണ്ട്, ബാക്കിയുള്ളവയെ പിടികൂടാനുള്ള ശ്രമത്തിലുമാണ്. ജില്ലാ വനം വകുപ്പ് ഓപ്പറേഷൻ ഭേദിയയാണ് ഇത് ആരംഭിച്ചിരിക്കുന്നത്.
Results 1-10 of 28