Activate your premium subscription today
ന്യൂഡൽഹി ∙ യമുന നദിയിലെ വെള്ളത്തിൽ കണ്ടെത്തിയ വിഷവസ്തു അമോണിയ ആണെന്നു വ്യക്തമാക്കി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കേജ്രിവാൾ തിരഞ്ഞെടുപ്പു കമ്മിഷനു മറുപടി നൽകി. കേജ്രിവാൾ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ കൂടുതൽ തെളിവു നൽകണമെന്നവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ വീണ്ടും 6 പേജിൽ എഴുതിത്തയാറാക്കിയ വിശദീകരണം നൽകിയത്.
ന്യൂഡൽഹി ∙ യമുനാ നദിയിൽ ഹരിയാന സർക്കാർ വിഷം കലക്കുന്നുവെന്ന ആരോപണത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനു വിശദീകരണം നൽകി ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. തിരഞ്ഞെടുപ്പ് കമ്മിഷന്റെ കടുത്ത വിമർശനത്തിനു പിന്നാലെയാണു 14 പേജുള്ള വിശദീകരണക്കത്ത് കേജ്രിവാൾ കൈമാറിയത്.
ന്യൂഡൽഹി ∙ യമുന നദിയിൽ ഹരിയാന സർക്കാർ വിഷം കലർത്തുന്നുവെന്ന ആരോപണത്തിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കേജ്രിവാളിനോടു വിശദീകരണം ചോദിച്ച് കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ. ആരോപണം തെളിയിക്കാനുള്ള വിവരങ്ങൾ ബുധനാഴ്ച വൈകിട്ട് 8 മണിക്കുള്ളിൽ നൽകണമെന്നു കമ്മിഷൻ ആവശ്യപ്പെട്ടു.
ന്യൂഡൽഹി ∙ പ്രതിസന്ധികളുടെ കയത്തിൽനിന്ന് ഇന്ത്യയെ പ്രതീക്ഷയുടെ കരയിലേക്കു നയിച്ച മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ് ഇനി ദീപ്തമായ ഓർമ. യമുനാതീരത്തെ നിഗംബോധ്ഘാട്ടിൽ മൻമോഹനെ അഗ്നിനാളം ഏറ്റുവാങ്ങുമ്പോൾ ചുറ്റിലും പ്രാർഥനാ മന്ത്രം മുഴങ്ങി. ഓർമകൾക്കു മരണമില്ലെന്നു പുറത്ത് പ്രവർത്തകരുടെ മുദ്രാവാക്യം. തൊഴുകൈകളുമായി രാഷ്ട്രപതി ഉൾപ്പെടെയുള്ളവരെത്തി. കുടുംബാംഗങ്ങളും പാർട്ടിയിലെ പ്രിയപ്പെട്ടവരും അദ്ദേഹത്തിന്റെ അരികിലിരുന്നു. രാജ്യത്തിന്റെ ആദരം കൈമാറാൻ സായുധസേനകൾ ആചാരവെടി മുഴക്കി.
ഡൽഹിയിലെ വായുമലിനീകരണം പോലെ രാജ്യത്ത് ചർച്ചയാകുന്ന വലിയ വിഷയമാണ് യമുനയിലെ മലിനീകരണവും. പുണ്യനദിയിൽ വെളുത്ത വിഷപ്പതകൾ ഒഴുകാൻ തുടങ്ങിയിട്ട് കാലങ്ങളായെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല.
ന്യൂഡൽഹി∙ ശുദ്ധജലക്ഷാമം രൂക്ഷമായതോടെ ജനജീവിതം ദുരിതത്തിൽ. മലയാളികൾ കൂടുതലുള്ള വസന്ത്കുഞ്ച്, വികാസ്പുരി, ശ്രീനിവാസ്പുരി, പട്ടേൽ നഗർ, ലക്ഷ്മിനഗർ,ജോർ ബാഗ്, ലോധി കോളനി, ബികെ ദത്ത് കോളനി, കർബല, അലിഗഞ്ച്, ഗോൾഫ് ലിങ്ക്സ്, ഭാരതി നഗർ, പണ്ടാര പാർക്ക്, പണ്ടാര റോഡ് തുടങ്ങിയ മേഖലകളിലാണ് പ്രതിസന്ധി രൂക്ഷം.
ആം ആദ്മി സർക്കാരിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി യമുന നദിയിലെ മലിനജലത്തിൽ മുങ്ങിക്കുളിച്ച ഡൽഹി ബിജെപി അധ്യക്ഷനെ ശരീരം ചൊറിഞ്ഞു തടിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശൈത്യകാലം ഡൽഹിക്ക് പേടി സ്വപ്നമാണ്. വായു ഗുണനിലവാര സൂചികകൾ ഏറ്റവും മോശപ്പെട്ട നിലയിൽ എത്തുന്ന സമയമാണിത്. എന്നാൽ ഇത്തവണ ശൈത്യകാലം എത്തുന്നതിന് മുൻപ് തന്നെ ഡൽഹി മലിനീകരണത്തിന്റെ പിടിയിൽ അമർന്നു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ.
ന്യൂഡൽഹി ∙ ദേശീയ തലസ്ഥാനത്തെ വരിഞ്ഞുമുറുക്കി മലിനീകരണം. വായു മാത്രമല്ല ജലവും മലിനമായി. വിഷലിപ്തമായ യമുനാ നദിയില് വെള്ളം നുരഞ്ഞ് പതഞ്ഞൊഴുകുന്ന കാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. നദിയിൽ മഞ്ഞ് നിറഞ്ഞിരിക്കുകയാണോ എന്ന ചോദ്യവും വിഡിയോകൾക്ക് താഴെയുണ്ട്. ഇതിന് പുറമെ എല്ലാവർഷത്തെയും പോലെ ഇത്തവണയും നഗരത്തിലെ വായുഗുണനിലവാര സൂചിക അത്യന്തം അപകടനിലയിലേക്ക് ഉയരുകയാണ്.
ന്യൂഡൽഹി∙ 9 ജല സംസ്കരണ പ്ലാന്റുകളുടെയും പ്രവർത്തനം പ്രതിസന്ധിയിലാക്കി യമുന നദിയിൽ അമോണിയയുടെ അളവ് അപകടകരമായ തോതിൽ വർധിക്കുന്നു. വസീറാബാദ് മേഖലയിൽ വലിയ അളവിൽ മാലിന്യം ഒഴുകിയെത്തിയതിനാൽ നഗരത്തിൽ കുടിവെള്ള വിതരണത്തിൽ കുറവുണ്ടാകുമെന്നു ജല ബോർഡ് മുന്നറിയിപ്പു നൽകിയിരുന്നു. നിലവിൽ വസീറാബാദ്, ചന്ദ്രാവൽ
Results 1-10 of 40