Activate your premium subscription today
നന്ദൻകാനൻ മൃഗശാലയിലെ കൂട്ടിൽ മൗസ്മിക്ക് സുഖപ്രസവം. ശനിയാഴ്ച രാത്രി 9.15നും 11.03നും അമ്മച്ചൂടിലേക്ക് രണ്ട് കടുവക്കുഞ്ഞുങ്ങളെത്തി. ഒരാൾ അമ്മയെപ്പോലെ ഒരു വെള്ളക്കടുവയാണ്.
തിരുവനന്തപുരം മൃഗശാലയിൽ ചതുപ്പ് മുതലകുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. കഴിഞ്ഞ നവംബറിൽ കർണാടകയിലെ ഷിമോഗ മൃഗശാലയിൽ നിന്നു കൊണ്ടുവന്ന ചതുപ്പ് മുതലകൾക്ക് ആണ് (മാർഷ് മഗ്ഗർ) കുഞ്ഞുങ്ങൾ ഉണ്ടായത്.
യുഎസിലെ മെംഫിസ് മൃഗശാലയിലെത്തിയ സന്ദർശകർ എറിഞ്ഞ ഷൂ വിഴുങ്ങിയ കൊമോഡോ ഡ്രാഗൺ ഗുരുതരാവസ്ഥയിലായതിനെ തുടർന്ന് ശസ്ത്രക്രിയ നടത്തി. യുഎസിലെ ടെന്നസിയിലുള്ള മൃഗശാലയിലെ ഡ്രാഗൺസ് ലെയർ എന്ന ഭാഗത്താണു 3 കൊമോഡോ ഡ്രാഗണുകളെ പാർപ്പിച്ചിരിക്കുന്നത്.
കുട്ടികളുമൊത്ത് ഒരു അവധിക്കാല യാത്ര എല്ലാ മാതാപിതാക്കളുടെയും ബക്കറ്റ് ലിസ്റ്റിലുള്ള കാര്യമായിരിക്കും. അങ്ങനെയെങ്കിൽ ഇത്തവണ കുട്ടികളെയും കൂട്ടി മൃഗശാലയിലേക്ക് പോയാലോ. ലോകത്തിലെ തന്നെ ഏറ്റവും ആകർഷകമായ മൃഗങ്ങളിൽ ഒന്നാണ് വൈറ്റ് ടൈഗർ. അപൂർവമായി കാണപ്പെടുന്ന ഈ വൈറ്റ് ടൈഗറുകളെ ഇന്ത്യയിലെ ചില
ഡൽഹിയിലെ മൃഗശാലയിൽ 16 വർഷത്തിനുശേഷം ഏഷ്യാറ്റിക് സിംഹക്കുഞ്ഞുങ്ങൾ പിറന്നു. അഞ്ചുവയസ്സുകാരിയായ മഹാഗൗരി എന്ന സിംഹമാണ് നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മഹാഗൗരിയുടെ ആദ്യത്തെ പ്രസവമാണിത്. അതിനാൽ തന്നെ അമ്മയും കുഞ്ഞും നിരീക്ഷണത്തിലാണെന്ന് അധികൃതർ അറിയിച്ചു.
വടക്കുകിഴക്കൻ ചൈനയിലെ ഒരു മൃഗശാലയിൽ വ്യത്യസ്തമായ ഒരു ജന്മദിന ആഘോഷം നടന്നു. മൃഗശാലയിലുള്ള ഒരു വാൽറസിന്റെ ജന്മദിനമാണ് ആഘോഷിച്ചത്. ജീവനക്കാർ കൂട്ടം കൂടിനിന്നു ജന്മദിന ഗാനങ്ങൾ പാടി. മീനുകൾ കൊണ്ട് പ്രത്യേകം തയാർ ചെയ്ത ജന്മദിനകേക്കായിരുന്നു ഒരുക്കിയത്. എട്ടുവയസ്സ് തികയുന്നതിൽ 8 എന്ന അക്കവും കേക്കിൽ
തിരുവനന്തപുരം ∙ മൃഗശാലയിൽ ഞാറാഴ്ച ചത്ത മ്ലാവ് വർഗത്തിൽപ്പെടുന്ന മാനിന് (സാമ്പാർ ഡിയർ) പേവിഷബാധ സ്ഥിരീകരിച്ചു. പേവിഷ ബാധയുടെ ഉറവിടം കണ്ടെത്താനായില്ല. കീരികൾ, മരപ്പട്ടികൾ തുടങ്ങിയ മൃഗങ്ങൾ വഴിയാകാമെന്നാണ് കരുതുന്നത്. കൂടുതൽ മൃഗങ്ങൾക്ക് പേവിഷബാധയുണ്ടോയെന്ന കാര്യത്തിലും വ്യക്തതയില്ല
പഴയ മൊബൈലുകൾ തരാൻ പരിസ്ഥിതി സ്നേഹികളോട് അഭ്യർഥിക്കുകയാണ് യുഎസിലെ ഡിട്രോയിറ്റ് മൃഗശാല. വനത്തിൽ ജീവിക്കുന്ന ഗൊറില്ലകളെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പദ്ധതി. സേവിങ് അനിമൽസ് ഫ്രം എക്സ്റ്റിങ്ഷൻ എന്ന സംഘടനയുമായി ചേർന്നാണു മൃഗശാല ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്
ടോചിഗി പ്രിഫെക്ചറിലെ ഹീലിങ് പവിലിയൻ മൃഗശാലയാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ഒറ്റയ്ക്ക് വരുന്ന പുരുഷൻമാർക്ക് പ്രവേശനമില്ലെന്ന പ്രഖ്യാപനമാണ് മൃഗശാല വാർത്തകളിൽ ഇടംപിടിക്കാൻ കാരണമായത്.
Results 1-10 of 177