Activate your premium subscription today
തിരുവനന്തപുരം ∙ പണമില്ലാതെ അതിഗുരുതര പ്രതിസന്ധി നേരിട്ട സംസ്ഥാന സർക്കാരിന് ആശ്വാസമായി അവസാന നിമിഷം കടമെടുപ്പ് അനുമതി. 7,139 കോടി രൂപ വായ്പയെടുക്കാനാണ് വഴി തെളിഞ്ഞത്. സാമ്പത്തിക വർഷം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ റിസർവ് ബാങ്ക് വഴി കടമെടുക്കാനുള്ള അവസാന അവസരമായിരുന്നു ഇന്നലെ. അർഹമായ 6,250 കോടി രൂപ കടമെടുക്കാൻ അനുമതി ദിവസങ്ങൾ മുൻപേ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രത്തിൽ നിന്നു വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല. ഇതെത്തുടർന്ന് തിങ്കളാഴ്ച മന്ത്രി കെ.എൻ.ബാലഗോപാലും ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസും കേന്ദ്ര ധന മന്ത്രാലയവുമായി ബന്ധപ്പെട്ടു.
അറുപതോളം രാജ്യങ്ങളിൽ സാന്നിധ്യമുള്ള ട്രോപിക്കാനയ്ക്കും അടിപതറുന്നു എന്ന് റിപ്പോർട്ടുകൾ. കുട്ടികളുടെയും മുതിർന്നവരുടെയും പ്രിയപ്പെട്ട പാനീയമായ ട്രോപിക്കാനയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. സാമ്പത്തിക പ്രതിസന്ധി കൂടുതലായതിനാൽ, കമ്പനി പാപ്പരാകുമെന്നും രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട്
തിരുവനന്തപുരം ∙ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ അത്യാവശ്യത്തിനു പണം ലഭിച്ചില്ലെങ്കിൽ തിങ്കൾ മുതൽ ട്രഷറി സേവനത്തിൽ കടുത്ത നിയന്ത്രണം ഉണ്ടാകും. സാമ്പത്തിക സ്ഥിതി രൂക്ഷമായതോടെ മാസത്തിന്റെ ആദ്യ 5 പ്രവൃത്തി ദിവസങ്ങളിൽ ശമ്പളവും പെൻഷനും മാത്രമേ നൽകുന്നുള്ളൂ. പിഎഫ്, മെഡിക്കൽ, പ്ലാൻ ചെലവുകൾ എന്നിവയുടെ ബില്ലുകൾ പാസാക്കില്ല. തിങ്കളാഴ്ച മുതൽ ബില്ലുകൾ പരിഗണിക്കേണ്ടിവരും. അതിനുള്ള പണം ഇനിയും ലഭ്യമായിട്ടില്ല.
മീനായാലും ‘പലോഞ്ഞനം’ ആയാലും വസ്ത്രങ്ങളായാലും ഒരു നാട്ടിലെ മണിഫ്ലോ എത്ര, എത്ര ഉപഭോക്താക്കളുണ്ട്, അവർക്കിതു വാങ്ങാനുള്ള ശേഷിയുണ്ടോ എന്നൊക്കെ നോക്കാതെ കടകൾ പെരുകുകയാണ്. നഗരത്തിൽ നാലു റോഡുകൾ ചേരുന്ന പ്രധാന കവലകളിലൊന്ന്. നാലു റോഡുകളിലും മൂലയിൽതന്നെ സൂപ്പർമാർക്കറ്റുകൾ. പഴയതരം സ്റ്റോർ അൽപം
വെഞ്ഞാറമൂട് ∙ ഒരിടത്തെ കടം തീർക്കാൻ മറ്റൊരിടത്തുനിന്നു കടംവാങ്ങി പണം മറിച്ചതാണു കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ സാമ്പത്തികബാധ്യത പെരുകാൻ ഇടയാക്കിയതെന്നു പൊലീസ് കണ്ടെത്തി. 75 ലക്ഷത്തോളം രൂപ ബാധ്യതയുള്ളതിൽ 5 ലക്ഷം രൂപ മാത്രമാണു ഗൾഫിലുള്ള പിതാവിനു കൈമാറിയതെന്നാണു ബാങ്ക് രേഖകളിൽ വ്യക്തമാവുന്നത്. ഒരിക്കൽ മാത്രമാണു പിതാവ് അബ്ദുൽ റഹിമിനു പണമയച്ചത്. ബാക്കി പണമെല്ലാം നാട്ടിൽതന്നെ ചെലവഴിച്ചെന്നാണു നിഗമനം.
കോട്ടയം ∙ വീടിന്റെ ചുമരിൽ സഹകരണ ബാങ്ക് അധികൃതർ ജപ്തി നോട്ടിസ് പതിപ്പിച്ചതിനെത്തുടർന്ന് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജപ്തി നോട്ടിസ് മൂലമുള്ള മനോവിഷമത്തെത്തുടർന്നാണു യുവാവ് ജീവനൊടുക്കിയതെന്നു ബന്ധുക്കൾ ആരോപിച്ചു. കൊല്ലാട് മലമേൽക്കാവ് പുത്തൻപറമ്പിൽ കെ.സി.സണ്ണി – പരേതയായ റോസമ്മ ദമ്പതികളുടെ മകൻ റെജി ഏബ്രഹാം (38) ആണു മരിച്ചത്. കോട്ടയത്തെ ലോഡ്ജിൽ ഇന്നലെ രാവിലെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിനു നാലു ദിവസത്തോളം പഴക്കമുണ്ട്.
കോഴിക്കോട് ∙ ബൗദ്ധിക വെല്ലുവിളി നേരിടുന്നവർക്കായി വിദ്യാഭ്യാസ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 93 സ്പെഷൽ സ്കൂളുകൾ കൂടി പൂട്ടുന്നു. സർക്കാർ സഹായത്തിന് 18 വയസ്സിൽ താഴെയുള്ള 20 കുട്ടികൾ നിർബന്ധമെന്ന നിബന്ധനയാണു സ്കൂളുകൾക്കു തിരിച്ചടിയാകുന്നത്. ഇതേ കാരണത്താൽ കഴിഞ്ഞവർഷം സംസ്ഥാനത്തു 43 സ്കൂളുകൾ പൂട്ടിയിരുന്നു.
പാലക്കാട് ∙ രാജ്യത്തിന്റെ ബഹിരാകാശ ദൗത്യങ്ങളിൽ ഉൾപ്പെടെ പങ്കാളിയായ കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കഞ്ചിക്കോട് ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ് (ഐടിഐ) പുതിയ പദ്ധതികളില്ലാതെ പ്രതിസന്ധിയിൽ. ഐഎസ്ആർഒയുടേത് ഉൾപ്പെടെയുള്ള നിലവിലെ പദ്ധതികൾ അവസാനിച്ചാൽ പുതിയ കരാറുകളില്ല. 3 മാസമായി ജീവനക്കാർക്കു ശമ്പളവും
കോട്ടയം ∙ ജലജീവൻ മിഷൻ ശുദ്ധജല പദ്ധതിയുടെ കാലാവധി കേന്ദ്ര ബജറ്റിൽ 2028 വരെ നീട്ടിയെങ്കിലും സംസ്ഥാനം 17,250 കോടി രൂപ കണ്ടെത്തിയില്ലെങ്കിൽ പദ്ധതി കേരളത്തിൽ പൂർത്തിയാകില്ല. സംസ്ഥാനം കരാറുകാർക്ക് 4500 കോടി കുടിശിക മാർച്ച് 31നു മുൻപു നൽകിയില്ലെങ്കിൽ, ഇഴഞ്ഞുനീങ്ങുന്ന പദ്ധതി പ്രവർത്തനം പൂർണമായി നിലയ്ക്കും. പദ്ധതിക്കുവേണ്ടി വെട്ടിപ്പൊളിച്ച റോഡുകളുടെ പുനർനിർമാണവും നടക്കില്ല
തിരുവനന്തപുരം ∙ ആറ് മാസത്തിലേറെയായി ഭക്ഷണ അലവൻസ് പോലും കുടിശികയായതോടെ സംസ്ഥാനത്തെ സ്പോർട്സ് ഹോസ്റ്റലുകൾ കടുത്ത പ്രതിസന്ധിയിൽ. മുന്നോട്ടു പോകാൻ നിവൃത്തിയില്ലാതായതോടെ താരങ്ങൾ കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിനു മുന്നിൽ സമരത്തിനെത്തി.
Results 1-10 of 294